AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജുവിന് മുന്നിൽ ഇനിയും അവസരങ്ങൾ?; തിലക് വർമ്മ അവസാന മത്സരങ്ങൾ കളിക്കില്ല

Sanju Samson vs New Zealand: ന്യൂസീലൻഡിനെതിരായ അവസാന രണ്ട് ടി20കളിലും തിലക് വർമ്മ കളിക്കില്ല. ഇക്കാര്യം ബിസിസിഐ അറിയിച്ചു.

Sanju Samson: സഞ്ജുവിന് മുന്നിൽ ഇനിയും അവസരങ്ങൾ?; തിലക് വർമ്മ അവസാന മത്സരങ്ങൾ കളിക്കില്ല
സഞ്ജു സാംസൺImage Credit source: PTI
Abdul Basith
Abdul Basith | Updated On: 26 Jan 2026 | 02:52 PM

തിലക് വർമ്മ ന്യൂസീലൻഡിനെതിരായ അവസാന രണ്ട് ടി20കളിൽ നിന്ന് കൂടി പുറത്ത്. നാലാം ടി20യിൽ താരം തിരികെ ടീമിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, തിലക് പൂർണമായി മാച്ച് ഫിറ്റായിട്ടില്ലെന്ന് ബിസിസിഐ അറിയിച്ചു. തിലകിന് പകരമെത്തിയ ശ്രേയസ് അയ്യർ ടീമിനൊപ്പം തുടരുമെന്നും വാർത്താകുറിപ്പിലൂടെ ബിസിസിഐ പറഞ്ഞു.

പൂർണമായും മാച്ച് ഫിറ്റ് ആവാത്തതിനാൽ തിലക് വർമ്മ ബിസിസിഐയുടെ സെൻ്റർ ഓഫ് എക്സലൻസിൽ തുടരും. താരത്തിൻ്റെ കാര്യത്തിൽ പുരോഗതിയുണ്ടെങ്കിലും പൂർണമായി മാച്ച് ഫിറ്റ് ആയിട്ടില്ല. ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തിൻ്റെ തലേദിവസം (ഫെബ്രുവരി 3) തിലക് ഇന്ത്യൻ ടീമിനൊപ്പം മുംബൈയിൽ ചേരും. ഫെബ്രുവരി നാലിന് മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ സന്നാഹമത്സരം.

Also Read: India vs New Zealand: 14 പന്തിൽ ഫിഫ്റ്റിയടിച്ച് അഭിഷേക് ശർമ്മ; ആധികാരിക ജയത്തോടെ ഇന്ത്യക്ക് പരമ്പര

തിലക് ടീമിലേക്ക് തിരികെയെത്താൻ വൈകുമെന്നതിനാൽ സഞ്ജുവിന് പ്രതീക്ഷ ഏറുകയാണ്. വരുന്ന രണ്ട് ടി20കളിൽ കൂടി ഓപ്പണിംഗ് ഇറങ്ങാൻ സഞ്ജുവിന് കഴിഞ്ഞേക്കും. എന്നാൽ, ടീമിലുള്ള ശ്രേയസ് അയ്യരിനെ പരീക്ഷിക്കാൻ തീരുമാനിച്ചാൽ സഞ്ജു പുറത്താവും. ഈ മാസം 31 വരെ ലോകകപ്പ് ടീമിൽ മാറ്റം വരുത്താൻ അവസരമുണ്ട്. അങ്ങനെയെങ്കിൽ സഞ്ജു ലോകകപ്പ് ടീമിൽ നിന്നും പുറത്താവും. ലോകകപ്പ് ടീം അഴിച്ചുപണിയാൻ സെലക്ടർമാർക്കും ടീം മാനേജ്മെൻ്റിനും പദ്ധതിയില്ലെങ്കിൽ വരുന്ന രണ്ട് ടി20കളിലും സഞ്ജു ഇന്നിംഗ്സ് ഓപ്പൺ ചെയ്യും.

അടുത്ത മത്സരങ്ങൾ കളിക്കാൻ കഴിഞ്ഞാൽ സഞ്ജു അത് എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന് കണ്ടറിയണം. കഴിഞ്ഞ മൂന്ന് കളിയിലും ക്രീസിലേക്കുള്ള ട്രിഗർ മൂവ്മെൻ്റ് ആണ് സഞ്ജുവിന് തിരിച്ചടി ആയത്. ഈ ടെക്നിക്കൽ ചേഞ്ച് കൊണ്ട് താരം മുൻപ് റൺസ് സ്കോർ ചെയ്തിട്ടുമുണ്ട്. അത് മാറ്റാൻ പെട്ടെന്ന് കഴിയില്ല എന്നതിനാൽ എങ്ങനെയാവും സഞ്ജു ഇതിന് പരിഹാരം കാണുക എന്നതാണ് പ്രധാനം.