AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Republic Day Wishes: ആദർശങ്ങൾ കരുത്താവട്ടെ, പൗരധർമ്മം വഴികാട്ടട്ടെ: ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ

Republic Day Malayalam Wishes 2026: എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്ന നമ്മുടെ ഭരണഘടന ഭാരതത്തിന്റെ വെളിച്ചമാണ്. ആ ചൈതന്യം കെടാതെ കാത്തുസൂക്ഷിക്കുമെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും നമുക്ക് ഈ വേളയിൽ പ്രതിജ്ഞ ചെയ്യാം.

Republic Day Wishes: ആദർശങ്ങൾ കരുത്താവട്ടെ, പൗരധർമ്മം വഴികാട്ടട്ടെ: ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ
Republic Day Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 26 Jan 2026 | 06:07 AM

രാജ്യം ഇന്ന് 77ാമത് റിപ്പബ്ലിക് ദിനത്തിൻ്റെ ആഘോഷ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. സ്വാതന്ത്ര്യവും മതേതരത്വവും ജനാധിപത്യ മൂല്യങ്ങളും ഒരേപോലെ ഉദ്‌ഘോഷിക്കപ്പെടുന്ന സുവർണ്ണ ദിനം. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്ന നമ്മുടെ ഭരണഘടന ഭാരതത്തിന്റെ വെളിച്ചമാണ്. ആ ചൈതന്യം കെടാതെ കാത്തുസൂക്ഷിക്കുമെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും നമുക്ക് ഈ വേളയിൽ പ്രതിജ്ഞ ചെയ്യാം.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് വലിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. നമ്മുടെ ഭരണഘടന സാക്ഷാത്കരിക്കപ്പെട്ടതിന്റെ 77-ാം വാർഷികത്തിൽ ഏവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ നേരാം. ഈ ചരിത്രപ്രധാനമായ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് നേരാം ആശംസകളും സന്ദേശങ്ങളും.

Also Read: റിപ്പബ്ലിക് ദിനാഘോഷത്തിൽ വന്ദേമാതരത്തിൻ്റെ 150 വർഷങ്ങൾ; മുഖ്യാതിഥികളായി രണ്ട് പേർ

നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയും ഭരണഘടനാ മൂല്യങ്ങളും കാത്തുസൂക്ഷിക്കാൻ നമുക്ക് ഒരുമിച്ച് നിൽക്കാം. ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ!

തുല്യനീതിയും സാഹോദര്യവും പുലരുന്ന ഒരു ഭാരതത്തിനായി നമുക്ക് പ്രയത്നിക്കാം. ഏവർക്കും ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ.

ജനാധിപത്യത്തിന്റെ കാവലാളാകാം, ഭരണഘടനയുടെ കരുത്തിൽ മുന്നേറാം. റിപ്പബ്ലിക് ദിനാശംസകൾ

നാനാത്വത്തിൽ ഏകത്വം ദർശിക്കുന്ന നമ്മുടെ ഭാരതം ഇനിയും ഉയരങ്ങളിലെത്തട്ടെ. സ്നേഹം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ.”

ഭാരതീയനെന്ന നിലയിൽ അഭിമാനിക്കാം, ഒരമ്മയുടെ മക്കളായി ഒരുമിച്ച് വളരാം. ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ!

സ്നേഹവും സമാധാനവും പുലരുന്ന ഒരു നല്ല നാളേയ്ക്കായി നമുക്ക് കൈകോർക്കാം. ഹാപ്പി റിപ്പബ്ലിക് ഡേ

എന്റെ രാജ്യം, എന്റെ അഭിമാനം, റിപ്പബ്ലിക് ദിനാശംസകൾ!

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാം, നല്ല പൗരന്മാരായി മാറാം.

ഭാരതമെന്ന വികാരം നെഞ്ചിലേറ്റാം. ഹൃദയം നിറഞ്ഞ റിപ്പബ്ലിക് ദിനാശംസകൾ.

ദേശസ്നേഹം ഓരോ ശ്വാസത്തിലും നിറയട്ടെ. ഹാപ്പി റിപ്പബ്ലിക് ഡേ