Weight Loss: വണ്ണം കുറയ്ക്കാൻ മുട്ട എങ്ങനെ കഴിക്കണം? പുഴുങ്ങിയതാണോ ഓംലെറ്റാണോ നല്ലത്?
Best Egg Cooking Methods for Weight Loss: മുട്ട ഏത് രീതിയിൽ പാകം ചെയ്ത് കഴിക്കുന്നതാണ് അമിത വണ്ണം കുറയ്ക്കാൻ ഏറ്റവും നല്ലതെന്ന് പലർക്കും സംശയമുണ്ട്. പുഴുങ്ങി കഴിക്കണോ, ഓംലെറ്റാക്കണോ.... എന്നിങ്ങനെ സംശയം നീളുന്നു. മുട്ട പാകം ചെയ്യുന്ന രീതിക്കനുസരിച്ച് ഗുണങ്ങൾ മാറുന്നുണ്ടോ? പരിശോധിക്കാം....
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷണങ്ങളിലൊന്നാണ് മുട്ട. പ്രോട്ടീന്റെ കലവറയായ മുട്ട കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും പേശികളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. എന്നാൽ മുട്ട ഏത് രീതിയിൽ പാകം ചെയ്ത് കഴിക്കുന്നതാണ് അമിത വണ്ണം കുറയ്ക്കാൻ ഏറ്റവും നല്ലതെന്ന് പലർക്കും സംശയമുണ്ട്. പുഴുങ്ങി കഴിക്കണോ, ഓംലെറ്റാക്കണോ…. എന്നിങ്ങനെ സംശയം നീളുന്നു. മുട്ട പാകം ചെയ്യുന്ന രീതിക്കനുസരിച്ച് ഗുണങ്ങൾ മാറുന്നുണ്ടോ? പരിശോധിക്കാം….
പുഴുങ്ങിയ മുട്ട
ശരീരഭാരം കുറയ്ക്കാൻ ഏറ്റവും അനുയോജ്യമായ രീതിയാണിത്. മുട്ട പുഴുങ്ങുമ്പോൾ അമിതമായി എണ്ണയോ വെണ്ണയോ ചേർക്കേണ്ടി വരുന്നില്ല. ഇത് കലോറി കുറയ്ക്കാൻ സഹായിക്കുന്നു. ഒരു വലിയ പുഴുങ്ങിയ മുട്ടയിൽ ഏകദേശം 78 കലോറി മാത്രമാണുള്ളത്.
പോച്ച്ഡ് എഗ്ഗ്
തിളച്ച വെള്ളത്തിലേക്ക് മുട്ട നേരിട്ട് ഒഴിച്ച് പാകം ചെയ്യുന്ന രീതിയാണിത്. പുഴുങ്ങിയ മുട്ട പോലെ തന്നെ ഇതിലും അധികമായി എണ്ണ ചേർക്കുന്നില്ല. പോഷകങ്ങൾ നഷ്ടപ്പെടാതെ മുട്ട കഴിക്കാൻ ഇത് സഹായിക്കുന്നു.
ഓംലെറ്റ്
പച്ചക്കറികൾ ചേർത്ത് ഓംലെറ്റ് ഉണ്ടാക്കുന്നത് പോഷകഗുണം വർദ്ധിപ്പിക്കും. എന്നാൽ ഓംലെറ്റ് തയ്യാറാക്കുമ്പോൾ ഉപയോഗിക്കുന്ന എണ്ണയുടെയോ വെണ്ണയുടെയോ അളവ് ശ്രദ്ധിക്കേണ്ടതുണ്ട്. എണ്ണ കുറച്ച് നോൺ-സ്റ്റിക് പാനിൽ തയ്യാറാക്കുകയാണെങ്കിൽ ഓംലെറ്റും ഡയറ്റിൽ ഉൾപ്പെടുത്താം.
ALSO READ: വെള്ള മുട്ടയോ തവിട്ട് മുട്ടയോ, ഏതാണ് കൂടുതൽ ആരോഗ്യകരം?
സ്ക്രാമ്പിൾഡ് എഗ്ഗ്
മുട്ട ഉടച്ച് പാകം ചെയ്യുന്ന ഈ രീതി രുചികരമാണെങ്കിലും, ഇത് തയ്യാറാക്കുമ്പോൾ പാലും വെണ്ണയും ചേർക്കുന്നത് കലോറി വർദ്ധിപ്പിക്കാൻ കാരണമാകും. അതിനാൽ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തണം.
മികച്ചതേത്?
തടി കുറയ്ക്കാൻ പുഴുങ്ങിയ മുട്ടയോ പോച്ച്ഡ് എഗ്ഗോ ആണ് ഏറ്റവും മികച്ചത്. ഇതിൽ അമിത കൊഴുപ്പും കലോറിയും അടങ്ങിയിട്ടില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം. ഓംലെറ്റിലോ സ്ക്രാമ്പിൾഡ് എഗ്ഗിലോ ധാരാളം പച്ചക്കറികൾ ചേർക്കുന്നത് വയർ നിറഞ്ഞതായി തോന്നിക്കാനും നാരുകൾ ലഭിക്കാനും സഹായിക്കും.
ആരോഗ്യകരമാണെങ്കിലും ഒരു ദിവസം എത്ര മുട്ട കഴിക്കുന്നു എന്നതും പ്രധാനമാണ്. ദിവസം ഒന്ന് അല്ലെങ്കിൽ രണ്ട് മുട്ട കഴിക്കുന്നതാണ് ഉചിതം.
നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.