AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Blasters: വിജയത്തിലും ആശാന്‍ തൃപ്തനല്ല! കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും മെച്ചപ്പെടണം; മുന്നറിയിപ്പുമായി വെസ്റ്റ്‌വുഡ്‌

Ashley Westwood previews Kerala Blasters ISL fixture against NorthEast United FC: താൻ ആഗ്രഹിക്കുന്ന രീതിയിലുള്ള കളി ശൈലിയുമായി ടീം ഇപ്പോഴും പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌വുഡ്. ഇതൊരു തുടക്കം മാത്രമാണ്. തങ്ങള്‍ക്ക് കൃത്യമായ ഒരു രീതിയുണ്ട്. വളരെ കുറഞ്ഞ സമയം മാത്രമാണ് തയ്യാറെടുപ്പിന് ലഭിച്ചതെന്നും വെസ്റ്റ്‌വുഡ്.

Kerala Blasters: വിജയത്തിലും ആശാന്‍ തൃപ്തനല്ല! കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയും മെച്ചപ്പെടണം; മുന്നറിയിപ്പുമായി വെസ്റ്റ്‌വുഡ്‌
Kerala Blasters Head Coach Ashley WestwoodImage Credit source: Kerala Blasters Facebook Page
Jayadevan AM
Jayadevan AM | Published: 17 Oct 2026 | 03:03 PM

ഐഎസ്എല്‍ 2026-27 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്റര്‍ കാശിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മൂന്ന് പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത്. എന്നാല്‍ മറ്റ് ടീമുകളെ അപേക്ഷിച്ച് ഇന്റര്‍ കാശി ദുര്‍ബലരായ എതിരാളികളാണ്. സീസണില്‍ കടുത്ത പരീക്ഷണങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് അഭിമുഖീകരിക്കാനിരിക്കുന്നതേയുള്ളൂ. ഞായറാഴ്ച നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഗുവാഹത്തിയില്‍ നടക്കുന്ന മത്സരമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ ആദ്യ പരീക്ഷണം. ആദ്യ മത്സരത്തില്‍ മോഹന്‍ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് നോര്‍ത്ത് ഈസ്റ്റ്.

ഒക്ടോബര്‍ 18-ന് നോര്‍ത്ത് ഈസ്റ്റിനെ അവരുടെ തട്ടകത്തില്‍ നേരിടാന്‍ ഒരുങ്ങവെ, ബ്ലാസ്‌റ്റേഴ്‌സിന് കൂടുതല്‍ പുരോഗതി ആവശ്യമാണെന്ന് പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌വുഡ് പറഞ്ഞു. സീസണിലെ ആദ്യ മത്സരത്തിൽ വിജയവും ക്ലീൻ ഷീറ്റും സ്വന്തമാക്കാൻ സാധിച്ചെങ്കിലും ടീം ഇനിയും മെച്ചപ്പെടാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ മെച്ചപ്പെടും

താൻ ആഗ്രഹിക്കുന്ന രീതിയിലുള്ള കളി ശൈലിയുമായി ടീം ഇപ്പോഴും പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ എന്ന് ആഷ്‌ലി വെസ്റ്റ്‌വുഡ് വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രമാണ്. തങ്ങള്‍ക്ക് കൃത്യമായ ഒരു രീതിയുണ്ട്. വളരെ കുറഞ്ഞ സമയം മാത്രമാണ് തയ്യാറെടുപ്പിന് ലഭിച്ചത്. പന്ത് കൈവശമുള്ളപ്പോഴും അല്ലാത്തപ്പോഴും എങ്ങനെ കളിക്കണം എന്നതിനെക്കുറിച്ച് തങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. കൂടുതൽ പരിശീലനവും മത്സരങ്ങളും ലഭിക്കുന്നതോടെ ടീം കൂടുതൽ മെച്ചപ്പെടുമെന്ന് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

Also Read: ISL: വ്യൂവര്‍ഷിപ്പില്‍ കുതിച്ച് ഐഎസ്എല്‍; കാരണം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പവര്‍

ടീം വൈകി ഒത്തുചേർന്നതും, യാത്രകൾ നിറഞ്ഞ ഷെഡ്യൂളും, പരിമിതമായ പരിശീലന സമയവും വെല്ലുവിളികളുണ്ടാക്കിയെന്ന് വെസ്റ്റ്‌വുഡ് ചൂണ്ടിക്കാട്ടി. ഇനിയും ഒരുപാട് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുണ്ട്. ഒമ്പതോ പത്തോ പന്ത്രണ്ടോ ദിവസത്തെ പരിശീലനം കൊണ്ട് ആരും പൂർണ്ണ സജ്ജരാകില്ല. അതുകൊണ്ട് തങ്ങൾ ഇപ്പോഴും ആ നിലയിലേക്ക് എത്തിയിട്ടില്ലെന്നും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകന്‍ പറഞ്ഞു.

നോർത്ത് ഈസ്റ്റ് മികച്ച ടീം

മോഹൻ ബഗാനെപ്പോലൊരു ടീമിനെതിരെ വിജയിക്കുക എന്നത് നോർത്ത് ഈസ്റ്റ് എത്ര മികച്ച ടീമാണെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവർ വലിയ ആത്മവിശ്വാസത്തിലായിരിക്കും. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് കൃത്യമായ ആസൂത്രണത്തോടെയും തയ്യാറെടുപ്പോടെയും ഇറങ്ങുകയും, മികച്ച പ്രകടനം കാഴ്ചവെക്കുകയും വേണമെന്നും ആഷ്‌ലി വെസ്റ്റ്‌വുഡ് പറഞ്ഞു.

English Summary

Kerala Blasters FC are preparing to face NorthEast United FC in the ISL. Head coach Ashley Westwood emphasized that the team still needs continued improvement. The squad is still adapting to his preferred tactical style after short preparation time.

Follow Us