Monkey Pox: സാധാരണ പനിയല്ല, ശരീരത്തിൽ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണം; കുരങ്ങുപനി എങ്ങനെ പകരും, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

What Is Monkey Pox Or MPox: നമുക്ക് കേട്ടുപരിചയം കുറവുള്ളതും വലിയ അറിവില്ലാത്തതുമായ ഒന്നാണ് കുരങ്ങുപ്പനി. ആളുകൾക്കിടയിൽ കുരങ്ങുപനിയെക്കുറിച്ച് വലിയ സംശയങ്ങളും ചോദ്യങ്ങളുമെല്ലാം ഉണ്ടാകാം. കുരങ്ങുപ്പനി എന്താണെന്നും, അതിന്റെ ലക്ഷണങ്ങൾ എങ്ങനെയെല്ലാം ശരീരത്തിൽ പ്രകടമാകുമെന്നും, രോഗം പകരുന്ന വഴികൾ ഏതൊക്കെയാണെന്നും നമുക്ക് വിശദമായി പരിശോധിക്കാം.

Monkey Pox: സാധാരണ പനിയല്ല, ശരീരത്തിൽ ഈ മാറ്റങ്ങൾ ശ്രദ്ധിക്കണം; കുരങ്ങുപനി എങ്ങനെ പകരും, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

പ്രതീകാത്മക ചിത്രം

Published: 

19 Jun 2026 | 04:23 PM

കേരളത്തിൽ വീണ്ടും കുരങ്ങുപനി (Mpox) കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾക്കിടയിലും ആരോ​ഗ്യരം​ഗത്തും വലിയ ആശങ്കയാണ് ഉയരുന്നത്. ആശങ്കയ്ക്ക് അപ്പുറം ജാ​ഗ്രതയാണ് വേണ്ടത്. ഇതിനെ ഒരു സാധാരണ പനിയായി കണ്ട് അവഗണിക്കുന്നത് വലിയ അപകടങ്ങൾ വരുത്തിവെച്ചേക്കാം. കുരങ്ങുപനിക്കൊപ്പം സംസ്ഥാനത്ത് ഷി​ഗെല്ല, നിപ്പ, എബോള, ഡെങ്കി, മലേറിയ തുടങ്ങിയ വൈറൽ രോ​ഗങ്ങളും പിടിപെടുന്നുണ്ട്. എന്നാൽ നമുക്ക് കേട്ടുപരിചയം കുറവുള്ളതും വലിയ അറിവില്ലാത്തതുമായ ഒന്നാണ് കുരങ്ങുപ്പനി. ആളുകൾക്കിടയിൽ കുരങ്ങുപനിയെക്കുറിച്ച് വലിയ സംശയങ്ങളും ചോദ്യങ്ങളുമെല്ലാം ഉണ്ടാകാം. കുരങ്ങുപ്പനി എന്താണെന്നും, അതിന്റെ ലക്ഷണങ്ങൾ എങ്ങനെയെല്ലാം ശരീരത്തിൽ പ്രകടമാകുമെന്നും, രോഗം പകരുന്ന വഴികൾ ഏതൊക്കെയാണെന്നും നമുക്ക് വിശദമായി പരിശോധിക്കാം.

ALSO READ: മഴക്കാല രോഗങ്ങൾ പടിക്ക് പുറത്ത്! സീസണൽ പനിയും ജലദോഷവും അകറ്റാൻ ബീറ്റ്‌റൂട്ട് മതി; ​ഗുണങ്ങളറിയാം

എന്താണ് കുരങ്ങുപനി?

കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി, പട്ടുണ്ണി, വട്ടൻ തുടങ്ങിയ വിവിധ പേരുകളിലറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിൻറെ കടിയേൽക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇത് പകരാം. ആദ്യം സാധാരണപനിപോലെ വരുന്ന ഇവ പിന്നീട് കാര്യമായി മനുഷ്യനെ ബാധിക്കുന്ന എന്നതാണ് വാസ്തവം. ചില അവസരങ്ങളിൽ മരണം വരെ സംഭവിച്ചേക്കാം.

ശരീരത്തിൽ കാണുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കുക

കുരങ്ങുപനിയുടെ പ്രാരംഭ ലക്ഷണങ്ങൾ സാധാരണ പനിയുടേതിന് സമാനമായതിനാൽ പലരിലും ചികിത്സ വൈകിപ്പിക്കാൻ കാരണമാകുന്നു. പനി വന്നുതുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ശരീരത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടുതുടങ്ങും. അതിൽ പ്രധാന ലക്ഷണമാണ് ചർമ്മത്തിലെ തിണർപ്പുകളും കുമിളകളും. പനി തുടങ്ങി ഒന്ന് മുതൽ മൂന്ന് ദിവസത്തിനുള്ളിൽ മുഖം, കൈപ്പത്തി, കാൽപ്പാദം, ജനനേന്ദ്രിയങ്ങൾ, വായുടെ ഉൾഭാഗം എന്നിവിടങ്ങളിൽ ചുവന്ന തടിപ്പുകളോ കുമിളകളോ പ്രത്യക്ഷപ്പെടുന്നു. ഇവ പിന്നീട് ചിക്കൻ പോക്സിന് സമാനമായി മാറുകയും പനി വിടുന്നതിന് അനുസരിച്ച് ഉണങ്ങാന തുടങ്ങുകയും ചെയ്യുന്നു.

കഴുത്ത്, കക്ഷം, തുടയിടുക്കുകൾ എന്നിവിടങ്ങളിലെ ഗ്രന്ഥികൾ വീർത്തു വരുന്നത് കുരങ്ങുപ്പനിയുടെ ഒരു പ്രധാന ലക്ഷണമായി ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാട്ടുന്നു. ചിക്കൻപോക്സിൽ സാധാരണയായി ഇത് കാണാറില്ല എന്നതാണ് കുരുങ്ങുപനി കണ്ടെത്താനുള്ള ഏറ്റവും എളുപ്പമുള്ള ലക്ഷണമാണ്. കഠിനമായ പനിയോടൊപ്പം തലവേദന, പേശിവേദന, നടുവേദന, കടുത്ത ക്ഷീണം എന്നിവയും കുരങ്ങുപനിയുടെ ലക്ഷണമാണ്.

കുരങ്ങുപനി എങ്ങനെയാണ് പകരുന്നത്?

കുരങ്ങുപനി പകരുന്നത് പ്രധാനമായും അടുത്ത സമ്പർക്കത്തിലൂടെയാണ്. രോ​ഗ ബാധിതനായ വ്യക്തിയുടെ ചർമ്മത്തിലെ കുമിളകൾ, മുറിവുകൾ എന്നിവയിൽ നേരിട്ട് തൊടുന്നത് വഴിയോ ദീർഘനേരം സംസാരിക്കുമ്പോൾ ശ്വാസകോശ കണികകൾ വഴി, രോഗി ഉപയോഗിച്ച വസ്ത്രങ്ങൾ, കിടക്ക വിരികൾ, ടവലുകൾ എന്നിവ പങ്കുവെക്കുമ്പോൾ, ലൈംഗിക സമ്പർക്കത്തിലൂടെ തുടങ്ങിയ വഴികളിലൂടെയാണ് ഈ രോ​ഗം മറ്റുള്ളവരിലേക്ക് പകരുന്നത്. അതിനാൽ രോ​ഗബാധിതനായ വ്യക്തിയുമായിട്ട് യാതൊരു വിധ സമ്പർക്കത്തിലും ഏറർപ്പെടാതിരിക്കുക. രോ​ഗം പകരാതിരിക്കാനുള്ള ഏക വഴിയാണിത്.

കുരങ്ങുപനിയെ എങ്ങനെ പ്രതിരോധിക്കാം?

കുരങ്ങുപനി ലക്ഷണങ്ങളുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കുക.

രോഗബാധിതരായ വ്യക്തികൾ ഉപയോഗിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ എന്നിവ മറ്റുള്ളവർ ഉപയോഗിക്കരുത്.

ഇത്തരം വസ്തുക്കൾ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് പ്രത്യേകം കഴുകി വൃത്തിയാക്കുക.

രോഗികളെയോ അവർ ഉപയോഗിച്ച വസ്തുക്കളെയോ സ്പർശിച്ചാൽ ഉടൻ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകൾ നന്നായി കഴുകുക.

English Summary:

Kerala Confirmed Mpox Or Monkey pox in a week. In This situation people get panic on these viral fever. Know how this infection really transmitted and how to prevent naturally from a affected person.

Follow Us
Related Stories
Reading Day 2026: വായന തുടങ്ങണം എന്നുണ്ടോ? കട്ടിപ്പേജുകളില്ലാതെ, ബോറടിക്കാതെ വായിക്കാൻ ഈ പുസ്തകങ്ങൾ തിരഞ്ഞെടുക്കാം….
Lakshadweep Travel: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പറപറക്കാം! സീപ്ലെയിൻ സർവീസ് ഉടൻ; സമയവും നിരക്കുകളും അറിയാം
Neem Leaf Benefits: കാശും കളയേണ്ട, കെമിക്കലും വേണ്ട, മുടിയുടെ സകല പ്രശ്നങ്ങൾക്കും ഒരൊറ്റ മൂലി; വേപ്പില ഇങ്ങനെ ഉപയോഗിക്കൂ
Beetroot Benefits: മഴക്കാല രോഗങ്ങൾ പടിക്ക് പുറത്ത്! സീസണൽ പനിയും ജലദോഷവും അകറ്റാൻ ബീറ്റ്‌റൂട്ട് മതി; ​ഗുണങ്ങളറിയാം
Health Tips: രാവിലെ മുട്ട കഴിക്കുന്നവരാണോ? എങ്കിൽ ഒപ്പം ഇവ കഴിക്കുന്നത് ഒഴിവാക്കൂ, ആരോഗ്യത്തിന് ഹാനികരം
Health Tips: രുചിക്ക് മാത്രമല്ല, തടി കുറയ്ക്കാനും കറിവേപ്പില, അറിയാം ഈ അത്ഭുത ഗുണങ്ങൾ
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?