AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Beetroot Benefits: മഴക്കാല രോഗങ്ങൾ പടിക്ക് പുറത്ത്! സീസണൽ പനിയും ജലദോഷവും അകറ്റാൻ ബീറ്റ്‌റൂട്ട് മതി; ​ഗുണങ്ങളറിയാം

Beetroot Benefits Seasonal Flu: തണുത്ത കാറ്റും അന്തരീക്ഷത്തിലെ ഈർപ്പവും കൂടുന്നതോടെ ജീവിതത്തിലേക്ക് ക്ഷണിക്കാതെ വിരുന്നെത്തുന്ന ജലദോഷം, ചുമ, തൊണ്ടവേദന, സീസണൽ പനി (Seasonal Flu) എന്നിവ പലരുടെയും സന്തോഷം അതേപടി ഇല്ലാതാക്കാറുണ്ട്. ഈ സമയത്ത് ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി (Immunity) വർദ്ധിപ്പിക്കുക എന്നതാണ് രോഗങ്ങളെ അകറ്റി നിർത്താനും ചെറുക്കാനുമുള്ള ഏക പോംവഴി.

Beetroot Benefits: മഴക്കാല രോഗങ്ങൾ പടിക്ക് പുറത്ത്! സീസണൽ പനിയും ജലദോഷവും അകറ്റാൻ ബീറ്റ്‌റൂട്ട് മതി; ​ഗുണങ്ങളറിയാം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 18 Jun 2026 | 04:34 PM

മഴക്കാലത്ത് മഴ നനഞ്ഞും വെള്ളത്തിൽ കളിച്ചും അത് ആസ്വദിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ, തണുത്ത കാറ്റും അന്തരീക്ഷത്തിലെ ഈർപ്പവും കൂടുന്നതോടെ ജീവിതത്തിലേക്ക് ക്ഷണിക്കാതെ വിരുന്നെത്തുന്ന ജലദോഷം, ചുമ, തൊണ്ടവേദന, സീസണൽ പനി (Seasonal Flu) എന്നിവ പലരുടെയും സന്തോഷം അതേപടി ഇല്ലാതാക്കാറുണ്ട്. ഈ സമയത്ത് ശരീരത്തിൻ്റെ രോഗപ്രതിരോധ ശേഷി (Immunity) വർദ്ധിപ്പിക്കുക എന്നതാണ് രോഗങ്ങളെ അകറ്റി നിർത്താനും ചെറുക്കാനുമുള്ള ഏക പോംവഴി. പ്രതിരോധ ശേഷി കൂട്ടി മഴക്കാല രോഗങ്ങളെ ചെറുക്കാൻ നമ്മുടെ അടുക്കളയിലുള്ള ബീറ്റ്‌റൂട്ട് ഒരു മികച്ച ഭക്ഷണമാണ്. മഴക്കാലത്ത് ബീറ്റ്‌റൂട്ട് കഴിക്കേണ്ടതിൻ്റെ കാരണങ്ങളും അതിൻ്റെ ഗുണങ്ങളും നമുക്ക് പരിശോധിക്കാം.

ALSO READ: കരിവാളിപ്പും ബ്ലാക്ക്‌ഹെഡ്‌സും മാറി മുഖം വെട്ടിത്തിളങ്ങണോ!; കടലമാവിനൊപ്പം ഈ ഒരൊറ്റ ചേരുവ മതി

ബീറ്റ്‌റൂട്ട് കഴിക്കുന്നതിൻ്റെ ​ഗുണങ്ങൾ

ബീറ്റ്‌റൂട്ട് വെറുമൊരു പച്ചക്കറിയായി കണ്ട് കഴിക്കാതെയിരിക്കരുത്. മറിച്ച് പോഷകങ്ങളുടെ ഒരു പവർഹൗസ് ആണ് ബീറ്റ്റൂട്ട്. പനിയും ജലദോഷവും അകറ്റാൻ ഇത് സഹായിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

വൈറ്റമിൻ സി-യുടെ കലവറ; രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും കൂടുതൽ ആവശ്യമായ ഒന്നാണ് വൈറ്റമിൻ സി. ബീറ്റ്‌റൂട്ടിൽ ഉയർന്ന അളവിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ശരീരത്തിൽ പ്രവേശിക്കുന്ന വൈറസുകൾക്കും ബാക്ടീരിയകൾക്കുമെതിരെ പോരാടാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

‘ബീറ്റാലൈൻ’ എന്ന ആൻ്റിഓക്‌സിഡൻ്റ്; ബീറ്റ്‌റൂട്ടിന് കടും ചുവപ്പ് നിറം നൽകുന്ന പ്രകൃതിദത്ത പിഗ്മെൻ്റാണ് ‘ബീറ്റാലൈൻ’. ഇതിന് ശക്തമായ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. പനി ബാധിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന വേദനയും വീക്കവും കുറയ്ക്കാനും കോശങ്ങളെ സംരക്ഷിക്കാനും ബീറ്റാലൈൻ സഹായിക്കും.

രക്തയോട്ടം കൂട്ടുന്നു; മഴക്കാലത്ത് പനി വരുമ്പോൾ ശരീരം പെട്ടെന്ന് തളർന്ന് പോകാറുണ്ട്. ബീറ്റ്‌റൂട്ടിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത നൈട്രേറ്റുകൾ രക്തക്കുഴലുകളെ വികസിപ്പിച്ച് ശരീരത്തിലെ ഓക്സിജൻ വിതരണം സുഗമമാക്കുന്നു. ഇത് പെട്ടെന്ന് തളർച്ച മാറാനും ശരീരത്തിന് ഉന്മേഷം നൽകാനും സഹായിക്കും.

അയൺ സമ്പുഷ്ടം; ശരീരത്തിൽ അയൺ (ഇരുമ്പ്) കുറയുന്നത് പ്രതിരോധ ശേഷിയെ കാര്യമായി ബാധിക്കും. ബീറ്റ്‌റൂട്ടിൽ ധാരാളമായി അയൺ അടങ്ങിയിട്ടുള്ളതിനാൽ വിളർച്ച മാറാനും രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

ബീറ്റ്റൂട്ട് കഴിക്കേണ്ടത്

ബീറ്റ്‌റൂട്ട് – ഇഞ്ചി സൂപ്പ്: ബീറ്റ്‌റൂട്ട് വേവിച്ച് ചെറുതായി അരച്ച് അതിൽ ഇഞ്ചിയും കുരുമുളകും ചേർത്ത് ചൂടോടെ സൂപ്പ് ഉണ്ടാക്കി കഴിക്കാം. ഇഞ്ചിയും കുരുമുളകും തൊണ്ടവേദനയ്ക്കും കഫക്കെട്ടിനും മികച്ച ഔഷധമാണ്.

പ്രതിരോധ ശേഷി കൂട്ടാൻ ജ്യൂസ്: ബീറ്റ്‌റൂട്ട് ജ്യൂസ് അടിക്കുമ്പോൾ അതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചിയും, അല്പം നാരങ്ങാനീരും ചേർക്കുക. ഇത് പനിയും ജലദോഷവും വരാതിരിക്കാൻ രാവിലെ കുടിക്കാവുന്ന മികച്ചൊരു ഹെൽത്ത് ഡ്രിങ്കാണ്.

തോരനായോ കറിയായോ കഴിക്കാം: ഊണിനൊപ്പം ബീറ്റ്‌റൂട്ട് തോരനായോ പച്ചടിയായോ ചൂടോടെ കഴിക്കുന്നതും നല്ലതാണ്.

ശ്രദ്ധിക്കേണ്ടത്

ബീറ്റ്‌റൂട്ട് ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും കിഡ്നി സ്റ്റോൺ ഉള്ളവരും കടുത്ത പ്രമേഹ രോഗികളും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം അളവ് ക്രമീകരിക്കേണ്ടതാണ്. മഴക്കാലത്ത് പച്ചക്കറികൾ ഉപയോഗിക്കുമ്പോൾ നല്ലതുപോലെ കഴുകി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

English Summary:

Discover the ultimate monsoon health hacks, Check how beetroot benefits your body, boosts immunity instantly, and keeps the seasonal flu away during the rainy season with easy diet tips.

Follow Us