AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Neem Leaf Benefits: കാശും കളയേണ്ട, കെമിക്കലും വേണ്ട, മുടിയുടെ സകല പ്രശ്നങ്ങൾക്കും ഒരൊറ്റ മൂലി; വേപ്പില ഇങ്ങനെ ഉപയോഗിക്കൂ

Neem Leaves Benefits For Hair Growth: വേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആൻ്റി-ഫംഗൽ, ആൻ്റി-ബാക്ടീരിയൽ ഗുണങ്ങൾ തലയോട്ടിയെ ബാധിക്കുന്ന ഇൻഫെക്ഷനുകളെ തടയുന്നു. താരന് കാരണമാകുന്ന 'മാലസീസിയ' എന്ന ഫംഗസിനെ നശിപ്പിക്കാൻ വേപ്പിലയ്ക്ക് പ്രത്യേക കഴിവുണ്ട്. ഇതിലെ ആൻ്റിഓക്‌സിഡൻ്റുകൾ തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിയുടെ വേരുകളെ ശക്തമാക്കുകയും ചെയ്യുന്നു.

Neethu Vijayan
Neethu Vijayan | Published: 18 Jun 2026 | 07:55 PM
ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അമിതമായ മുടികൊഴിച്ചിൽ, താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ എന്നിവ. വിലകൂടിയ ഷാംമ്പൂകളും കെമിക്കൽ ട്രീറ്റ്‌മെൻ്റുകളും പരീക്ഷിച്ച് മടുത്തവർക്ക് തികച്ചും ചിലവില്ലാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു മികച്ച പ്രതിവിധിയാണ് വേപ്പില. ആയുർവേദത്തിൽ മുടിയുടെ സംരക്ഷണത്തിന് നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഒന്നാണ് വേപ്പില. അതുകൊണ്ട് തന്നെ ധൈര്യമായി ഇത് ഉപയോ​ഗിക്കാം. (Image Credit Source: Getty Images)

1 / 5
വേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആൻ്റി-ഫംഗൽ, ആൻ്റി-ബാക്ടീരിയൽ ഗുണങ്ങൾ തലയോട്ടിയെ ബാധിക്കുന്ന ഇൻഫെക്ഷനുകളെ തടയുന്നു. താരന് കാരണമാകുന്ന 'മാലസീസിയ' എന്ന ഫംഗസിനെ നശിപ്പിക്കാൻ വേപ്പിലയ്ക്ക് പ്രത്യേക കഴിവുണ്ട്. ഇതിലെ ആൻ്റിഓക്‌സിഡൻ്റുകൾ തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിയുടെ വേരുകളെ ശക്തമാക്കുകയും ചെയ്യുന്നു. അതുപോലെ തലയോട്ടിയിലെ അമിതമായ ചൊറിച്ചിലും പേൻ ശല്യവും ഇല്ലാതാക്കാൻ വേപ്പിലയിലെ അസാഡിരാക്റ്റിൻ എന്ന ഘടകം സഹായിക്കും.

2 / 5
ഒരു പാത്രം വെള്ളത്തിൽ ഒരു പിടി വേപ്പിലയിട്ട് നന്നായി തിളപ്പിക്കുക. വെള്ളത്തിൻ്റെ നിറം മാറി ഇളം പച്ചയാകുന്നത് വരെ തിളപ്പിച്ച ശേഷം തണുക്കാൻ അനുവദിക്കുക. ഷാംപൂ ചെയ്തതിന് ശേഷം ഒടുവിലായി ഈ വേപ്പില വെള്ളം ഉപയോഗിച്ച് തല നന്നായി കഴുകുക. ഇത് തലയോട്ടിയിലെ ചൊറിച്ചിൽ മാറ്റാനും മുടിക്ക് തിളക്കം നൽകാനും നിങ്ങളെ സഹായിക്കും. ഒരു മാസം ഉപയോ​ഗിച്ചാൽ മുടി വളരുന്നതും കാണാനാകും.

3 / 5
ഒരു പിടി ഫ്രഷ് വേപ്പില എടുത്ത് അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ പേസ്റ്റിലേക്ക് രണ്ട് ടേബിൾ സ്പൂൺ കട്ടത്തൈര് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ പാക്ക് തലയോട്ടിയിലും മുടിയിലും നന്നായി തേച്ചുപിടിപ്പിക്കുക. 20-30 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിലോ മൈൽഡ് ഷാംപൂ ഉപയോഗിച്ചോ നിങ്ങൾക്ക് കഴുകിക്കളയാം. ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യുന്നത് താരൻ പൂർണ്ണമായി മാറ്റാൻ സഹായിക്കും.

4 / 5
മറ്റൊരു വഴി എന്തെന്നാൽ, ശുദ്ധമായ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഒരു പിടി വേപ്പിലയും അല്പം കരിഞ്ചീരകവും ഇട്ട് മൂപ്പിച്ചെടുക്കുക. ഈ എണ്ണ തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിച്ചു വെക്കാം. കുളിക്കുന്നതിന് അര മണിക്കൂർ മുൻപ് ഈ എണ്ണ തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ നിർത്തി പുതിയ മുടികൾ വളരാൻ സഹായിക്കും. ഈ എണ്ണ തലമുടി വളരാനും താരൻ കുറയ്ക്കാനും വളരെ നല്ലതാണ്.

5 / 5
Follow Us