Royal Enfield Continental GT 650 : യുവാക്കളുടെ ഹരം! പുതിയ കോണ്ടിനെന്റൽ ജിടി എത്തി… വിലയും മാറ്റങ്ങളും അറിയാം
2026 Royal Enfield Continental GT 650 : കോണ്ടിനെന്റൽ GT 650 മോഡലിന്റെ പുതിയ പതിപ്പ് പുറത്തിറിക്കിയിരിക്കുയാണ് റോയൽ എൻഫീൽഡ് . സാങ്കേതികമായി കോണ്ടിനെന്റൽ GT 650-ൽ മാറ്റങ്ങളൊന്നുമില്ലെങ്കിലും സ്റ്റൈലിംഗിലും ലുക്കിലും ഫീച്ചറുകളിലും ചില എടുത്ത് പറയേണ്ട മാറ്റങ്ങളാണ് വാഹനത്തിന്റെ പുതിയ പതിപ്പിൽ നൽകിയിരിക്കുന്നത്.

യുവാക്കൾക്ക് എന്നും ഹരമാണ് റോയൽ എൻഫീൽഡ് എന്ന് ബ്രാൻഡും അവരുടെ മോഡലുകളും. അതിൽ തന്നെ ഏറ്റവും കൂടൽ പേർ സ്വപ്നം കാണുന്ന മോഡലാണ് റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ GT. കുറച്ച് ആലങ്കാരികമായി പറഞ്ഞാൽ റോയൽ എൻഫീൽഡ് ലൈനപ്പിലെ പുലിക്കുട്ടിയാണ് ഈ കോണ്ടിനെന്റൽ GT. പവറും രൂപവും ആണ് വാഹനത്തെ ഇത്രമേൽ പ്രയിപ്പെട്ടതാക്കുന്നത്. ഇപ്പോഴിതാ കോണ്ടിനെന്റൽ GT 650 മോഡലിന്റെ പുതിയ പതിപ്പ് പുറത്തിറിക്കിയിരിക്കുയാണ് കമ്പനി ഇപ്പോൾ. ( Image Credit Source Royal Enfield Website )

കോണ്ടിനെന്റൽ GT 650 യുടെ മെക്കാനിക്കൽ ഘടന നിലനിർത്തിക്കൊണ്ടുതന്നെ, ചെറിയ സ്റ്റൈലിംഗ്, ഫീച്ചർ മാറ്റങ്ങളോടെയാണ് പുതുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. അപ്‌ഡേറ്റ് ചെയ്ത കോണ്ടിനെന്റൽ GT 650 നാല് നിറങ്ങളിലാണ് ലഭ്യമാവുക.'റോക്കർ റെഡ്' (Rocker Red) വേരിയന്റിന് ഇപ്പോൾ കറുപ്പ് നിറത്തിലുള്ള എൻജിനും, എക്‌സ്‌ഹോസ്റ്റ്, കാസ്റ്റ്-അലോയ് വീലുകൾ എന്നിവ നൽകിയിരിക്കുന്നു ഇതിന് 3.58 ലക്ഷം രൂപയാണ് വില വരുന്നത്.

പോളിഷ് ചെയ്ത എൻജിനും സ്‌പോക്ക് വീലുകളുമുള്ള 'ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ' (British Racing Green) പതിപ്പിനും ഇതേ വില തന്നെയാണ് വരുന്നത്. കറുപ്പ് നിറത്തിലുള്ള എൻജിനും കാസ്റ്റ്-അലോയ് വീലുകളുമായി വരുന്ന 'അപെക്സ് ഗ്രേ' (Apex Grey) പതിപ്പിന് 3.81 ലക്ഷം രൂപയും, പോളിഷ് ചെയ്ത എൻജിനും സ്‌പോക്ക് വീലുകളുമുള്ള 'മിസ്റ്റർ ക്ലീൻ' (Mr Clean) വേരിയന്റിന് 3.88 ലക്ഷം രൂപയുമാണ് വിലയായി വരുന്നത്.

സാങ്കേതികമായി കോണ്ടിനെന്റൽ GT 650-ൽ മാറ്റങ്ങളൊന്നുമില്ല. 47hp കരുത്തും 52.3Nm ടോർക്കും നൽകുന്ന 648cc, എയർ-ഓയിൽ കൂൾഡ് പാരലൽ-ട്വിൻ എൻജിൻ തന്നെയാണ് പുതിയ പതിപ്പിലും ഉപയോഗിച്ചിരിക്കുന്നത്. യുഎസ്ബി ടൈപ്പ്-സി (USB Type-C) ഫാസ്റ്റ്-ചാർജിംഗ് പോർട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് യാത്രയെ പൊതുവെ കംഫർട്ടബിളാക്കുന്നു.

ക്ലാസിക് 'കഫേ റേസർ' എന്ന നിലയിൽ റോയൽ എൻഫീൽഡിന്റെ ശ്രേണിയിൽ എക്കാലവും തലയെടുപ്പോടെ നിക്കുന്ന വാഹനമാണ് ഇത്. USB Type C പോർട്ടിന്റെ വരവും ചെറിയ സ്റ്റൈലിംഗ് മാറ്റങ്ങളും മിഡ്- വെയ്റ്റ് പെർഫോമൻസ് വിഭാഗത്തിൽ മികച്ച മത്സരം കാഴ്ച വയ്ക്കാൻ ഈ ബൈക്കിനെ സഹാഹിക്കുന്ന ഘടകങ്ങളാണ്.