പുരുഷന്മാരിലെ മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാം; ഈ 5 ഭക്ഷണങ്ങൾ ശീലമാക്കു…! | 5 Best Foods to Help Men Reduce Stress and Anxiety Malayalam news - Malayalam Tv9

പുരുഷന്മാരിലെ മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാം; ഈ 5 ഭക്ഷണങ്ങൾ ശീലമാക്കു…!

Published: 

22 Jul 2026 | 08:07 PM

From Turmeric to Green Tea: 5 Foods That Relieve Anxiety in Men: ഇന്നത്തെ തിരക്കേറിയ ജീവിതശൈലി പുരുഷന്മാരിൽ മാനസിക സമ്മർദ്ദവും ഉത്കണ്ഠയും സൃഷ്ടിക്കുന്നുണ്ട്. ഇതിന് എന്താണ് പരിഹാരം എന്ന് പലർക്കും അറിയില്ല. എന്നാൽ ദൈനംദിന ജീവിതത്തിലെ ഇത്തരം മാനസിക സമ്മർദ്ദങ്ങൾ സ്വാഭാവികമായി കുറയ്ക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമത്തിന് വലിയ പങ്കുണ്ട്. പുരുഷന്മാരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും സ്ട്രെസ് ലഘൂകരിക്കാനും സഹായിക്കുന്ന മികച്ച അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്

1 / 5
മഞ്ഞൾ: മഞ്ഞളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന കുർക്കുമിൻ തലച്ചോറിൻ്റെ ആരോഗ്യം മികച്ചതാക്കാനും ഉത്കണ്ഠ തടയാനും സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇതിലെ ഉയർന്ന ആൻ്റിഓക്‌സിഡൻ്റ്, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലച്ചോറിലെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഫലപ്രദമായി തടയുന്നു. സസ്യങ്ങളിൽ നിന്നുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളെ തലച്ചോറിന് ആവശ്യമായ ഡി.എച്ച്.എ ആക്കി മാറ്റാൻ കുർക്കുമിൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. (Image Credit source: Getty Images)

2 / 5
ഡാർക്ക് ചോക്ലേറ്റ്: ദൈനംദിന ഭക്ഷണക്രമത്തിൽ അല്പം ഡാർക്ക് ചോക്ലേറ്റ് ഉൾപ്പെടുത്തുന്നത് പുരുഷന്മാരിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ഫ്ലേവനോളുകൾ മികച്ച ആൻ്റിഓക്‌സിഡൻ്റുകളായി പ്രവർത്തിക്കുകയും തലച്ചോറിൻ്റെ ആരോഗ്യകരമായ പ്രവർത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നതിലൂടെ സമ്മർദ്ദം നിറഞ്ഞ സാഹചര്യങ്ങളുമായി എളുപ്പത്തിൽ പൊരുത്തപ്പെടാനും അമിതമായ ഉത്കണ്ഠ ഒഴിവാക്കാനും സഹായിക്കും.

3 / 5
ഗ്രീൻ ടീ: ഗ്രീൻ ടീയിൽ പ്രധാനമായും അടങ്ങിയിട്ടുള്ള എൽ-തിയനൈൻ എന്ന അമിനോ ആസിഡ് മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ വളരെ ഫലപ്രദമാണ്. ഇത് ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കുകയും സന്തോഷം നൽകുന്ന ഹോർമോണുകൾ വർധിപ്പിക്കുകയും ചെയ്യുന്നു. ഇതിലുള്ള ഇ.ജി.സി.ജി എന്ന ആൻ്റിഓക്‌സിഡൻ്റ് എൽ-തിയനൈനുമായി ചേർന്ന് പ്രവർത്തിക്കുന്നതോടെ തലച്ചോറിന് കൂടുതൽ ശാന്തത ലഭിക്കുകയും സമ്മർദ്ദങ്ങൾ വേഗത്തിൽ ഇല്ലാതാകുകയും ചെയ്യുന്നു.

4 / 5
ബദാം: തലച്ചോറിൻ്റെ പ്രവർത്തനം മീകച്ചതാക്കാൻ സഹായിക്കുന്ന വൈറ്റമിൻ ഇ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ബദാമിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ബദാം സ്ഥിരമായി കഴിക്കുന്നത് ശരീരത്തിലെ വീക്കവും ഓക്സിഡേറ്റീവ് സ്ട്രെസ്സും കുറയ്ക്കാൻ സഹായിക്കും. ദിവസവും നട്സ് കഴിക്കുന്ന പുരുഷന്മാരിൽ ഉത്കണ്ഠ അനുഭവപ്പെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 66 ശതമാനം കുറവാണെന്ന് അടുത്തിടെ നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നു.

5 / 5
മുട്ട: ഉത്കണ്ഠയുടെ ലക്ഷണങ്ങൾ ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കുന്ന ട്രിപ്റ്റോഫാൻ എന്ന പ്രധാന ഘടകം മുട്ടയിൽ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ നൽകുന്നതിനൊപ്പം മികച്ച മാനസികാരോഗ്യം നിലനിർത്താനും മുട്ട സഹായിക്കുന്നു. കൂടാതെ മുട്ടയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ ഡി വിഷാദരോഗം പോലുള്ളവ അകറ്റാൻ ഏറെ ഗുണകരമാണ്. അതിനാൽ പുരുഷന്മാർ പതിവായി മുട്ട കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

Follow Us
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
ഫ്രിഡ്ജിലുള്ള ചപ്പാത്തി മാവ് കട്ടിയായോ?... സ്ഫ്റ്റാക്കാം ഇങ്ങനെ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി