8th Pay Commission: ശമ്പളവും പെൻഷനും എത്ര കൂടും? ജീവനക്കാർക്ക് ഓഗസ്റ്റ് മാസം നിർണായകം!
8th Pay Commission Updates: ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവു പ്രാധാനപ്പെട്ട ആവശ്യം വീട്ടുവാടക അലവൻസുകളിലെ വർദ്ധനവാണ്. ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരം 2017-ലാണ് നിലവിലെ എച്ച്.ആർ.എ നിരക്കുകൾ നിശ്ചയിച്ചത്. പത്ത് വർഷത്തിലൊരിക്കലാണ് പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കാറുള്ളത്.

ഏകദേശം 50 ലക്ഷത്തോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷത്തോളം വരുന്ന പെൻഷൻകാർക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്നതാണ് എട്ടാം ശമ്പള കമ്മീഷൻ. പത്ത് വർഷത്തിലൊരിക്കലാണ് പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കാറുള്ളത്. കഴിഞ്ഞ ഏഴാം ശമ്പള കമ്മീഷൻ 2016 ജനുവരി 1-നാണ് പ്രാബല്യത്തിൽ വന്നത്. (Image Credit source: Getty Images)

എട്ടാം കേന്ദ്ര ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, പെൻഷൻ, വിവിധ അലവൻസുകൾ എന്നിവ പുതുക്കി നിശ്ചയിക്കുന്നതിനായി രൂപീകരിച്ച കമ്മീഷൻ, ജീവനക്കാരുടെ സംഘടനകളുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ചകൾ ഓഗസ്റ്റിൽ ഡൽഹിയിൽ നടത്താൻ തീരുമാനിച്ചു.

വിവിധ ജീവനക്കാരുടെ സംഘടനകൾ സമർപ്പിച്ച ആവശ്യങ്ങളും നിർദേശങ്ങളും ഈ യോഗങ്ങളിൽ വിശദമായി പരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ. കുറഞ്ഞ അടിസ്ഥാന ശമ്പളം വർധിപ്പിക്കൽ, ഫിറ്റ്മെന്റ് ഫാക്ടർ, മഹങ്ങായ് അലവൻസ്, ഹൗസ് റെന്റ് അലവൻസ്, പെൻഷൻ പരിഷ്കരണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാന ചർച്ചാവിഷയങ്ങൾ.

അതേസമയം, ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്ന എല്ലാ നിർദേശങ്ങളും സർക്കാർ അംഗീകരിച്ചുവെന്നോ ശമ്പളവർധന സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തുവെന്നോ ഔദ്യോഗിക സ്ഥിരീകരണമില്ല. ഓഗസ്റ്റിലെ ചർച്ചകൾക്ക് ശേഷമായിരിക്കും തുടർ നടപടികളും ശുപാർശകളും കൂടുതൽ വ്യക്തത നേടുക.

ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവു പ്രാധാനപ്പെട്ട ആവശ്യം വീട്ടുവാടക അലവൻസുകളിലെ വർദ്ധനവാണ്. ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരം 2017-ലാണ് നിലവിലെ എച്ച്.ആർ.എ നിരക്കുകൾ നിശ്ചയിച്ചത്.