ആദ്യ ആർത്തവം, പെൺകുട്ടികളെ മാനസികമായും ശാരീരികമായും എങ്ങിനെ തയാറാക്കാം? | A Guide for Parents to Support Their Daughter's Journey into First Period Malayalam news - Malayalam Tv9

Health Tips: ആദ്യ ആർത്തവം, പെൺകുട്ടികളെ മാനസികമായും ശാരീരികമായും എങ്ങിനെ തയാറാക്കാം?

Published: 

06 Jun 2026 | 07:41 PM

First Period Tips: ശരീര വളർച്ചയ്ക്കും രക്തക്കുറവ് (അനീമിയ) തടയുന്നതിനും ഈ പ്രായത്തിൽ നല്ല ഭക്ഷണശീലം അനിവാര്യമാണ്. ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി നിലനിർത്താൻ ശ്രദ്ധിക്കുക. ചായ, കാപ്പി എന്നിവയ്ക്ക് പകരം ഗ്രീൻ ടീ, കാരറ്റ് ജ്യൂസ് എന്നിവ നൽകാം. ഇരുമ്പ് (Iron), കാൽസ്യം, പ്രോട്ടീൻ എന്നിവ ധാരാളമടങ്ങിയ ഇലക്കറികൾ, മുട്ട, മത്സ്യം, പാൽ, തൈര്, പഴങ്ങൾ, പരിപ്പുവർഗ്ഗങ്ങൾ, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രോസസ്ഡ് ഫുഡ്, അച്ചാറുകൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ എന്നിവ ഈ ദിവസങ്ങളിൽ ഒഴിവാക്കുന്നതാണ് നല്ലത്.

1 / 5
ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശാരീരികവും മാനസികവുമായ വളർച്ചാഘട്ടമാണ് ആദ്യ ആർത്തവം അഥവാ മെനാർക്ക്. സാധാരണയായി 12 മുതൽ 15 വയസ്സ് വരെയുള്ള പ്രായത്തിലാണ് ഇത് സംഭവിക്കുന്നത്. ശരീരത്തിലെ സ്വാഭാവികമായ ഹോർമോൺ മാറ്റങ്ങളുടെ ഭാഗമായാണ് ഇതെങ്കിലും, പെട്ടെന്നുണ്ടാകുന്ന ഈ മാറ്റം കുട്ടികളിൽ വലിയ രീതിയിലുള്ള ഭയവും ആശങ്കയും ഉണ്ടാക്കാറുണ്ട്. അതിനാൽ മാതാപിതാക്കളും അധ്യാപകരും കുട്ടികൾക്ക് കൃത്യമായ മുൻകൂർ ബോധവൽക്കരണവും പൂർണ്ണ പിന്തുണയും നൽകേണ്ടത് അത്യാവശ്യമാണ്. (Image Credit source: Getty Images)

2 / 5
ആർത്തവം എന്നത് ശരീരത്തിന്റെ തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയയാണെന്ന് കുട്ടികൾക്ക് ലളിതമായി പറഞ്ഞു മനസ്സിലാക്കുക. ആർത്തവം ആരംഭിക്കുന്നതിന് മുൻപ് തന്നെ പലപ്പോഴായുള്ള സൌഹൃദപരമായ സംഭാഷണങ്ങളിലൂടെ വേണം ഇത് ചെയ്യാൻ. കുട്ടി സംശയങ്ങൾ ചോദിക്കുമ്പോൾ മടി കൂടാതെ സത്യസന്ധമായി മറുപടി നൽകുക. ആവശ്യമായ പ്രായമായിട്ടും കുട്ടി ഇതേക്കുറിച്ച് ചോദിക്കുന്നില്ലെങ്കിൽ, മാതാപിതാക്കൾ തന്നെ മുൻകൈയെടുത്ത് സംസാരിച്ചു തുടങ്ങണം.

3 / 5
ആർത്തവ ദിനങ്ങളിൽ വ്യക്തിശുചിത്വം പാലിക്കുന്നത് രോഗാണുബാധകൾ തടയാൻ അത്യാവശ്യമാണ്. ഈ ദിവസങ്ങളിൽ രണ്ടുനേരം കുളിക്കാനും, സ്വകാര്യഭാഗങ്ങൾ ഇളംചൂടുവെള്ളം ഉപയോഗിച്ച് വൃത്തിയാക്കാനും കുട്ടികളെ പരിശീലിപ്പിക്കുക. രക്തസ്രാവത്തിന്റെ അളവ് കുറവാണെങ്കിൽ പോലും, 4 മുതൽ 6 മണിക്കൂറിനുള്ളിൽ സാനിറ്ററി പാഡ് മാറ്റുന്ന ശീലം വളർത്തുക. പാഡ് കൂടുതൽ സമയം മാറ്റാതിരുന്നാൽ മൂത്രത്തിൽ അണുബാധയടക്കമുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.

4 / 5
ഉപയോഗിച്ച പാഡുകൾ കൃത്യമായ രീതിയിൽ പേപ്പറിൽ പൊതിഞ്ഞ് നശിപ്പിക്കാനും കുട്ടികളെ പഠിപ്പിക്കണം. ആർത്തവത്തോടനുബന്ധിച്ച് സ്തനവളർച്ച, പെട്ടെന്ന് ഉയരം കൂടുക, ശരീരഭാരത്തിലെ വ്യത്യാസങ്ങൾ, മുഖക്കുരു, അമിതമായി വിയർക്കുക തുടങ്ങിയ മാറ്റങ്ങൾ സാധാരണമാണെന്നും ഇതിൽ ഭയപ്പെടേണ്ടതില്ലെന്നും കുട്ടികളെ ബോധ്യപ്പെടുത്തുക. ഇത് അവരിലെ അപകർഷതാബോധം ഇല്ലാതാക്കാൻ സഹായിക്കും.

5 / 5
ശരീര വളർച്ചയ്ക്കും രക്തക്കുറവ് (അനീമിയ) തടയുന്നതിനും ഈ പ്രായത്തിൽ നല്ല ഭക്ഷണശീലം അനിവാര്യമാണ്. ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി നിലനിർത്താൻ ശ്രദ്ധിക്കുക. ചായ, കാപ്പി എന്നിവയ്ക്ക് പകരം ഗ്രീൻ ടീ, കാരറ്റ് ജ്യൂസ് എന്നിവ നൽകാം. ഇരുമ്പ് (Iron), കാൽസ്യം, പ്രോട്ടീൻ എന്നിവ ധാരാളമടങ്ങിയ ഇലക്കറികൾ, മുട്ട, മത്സ്യം, പാൽ, തൈര്, പഴങ്ങൾ, പരിപ്പുവർഗ്ഗങ്ങൾ, നട്സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രോസസ്ഡ് ഫുഡ്, അച്ചാറുകൾ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ എന്നിവ ഈ ദിവസങ്ങളിൽ ഒഴിവാക്കുന്നതാണ് നല്ലത്.

Follow Us
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പീരീഡ്സ് വേദനയിൽ ബുദ്ധിമുട്ടുന്നുണ്ടോ…? ചെയ്യേണ്ടത്
പ്രമേഹരോഗികള്‍ക്ക് റംബൂട്ടാന്‍ കഴിക്കാമോ? ഷുഗര്‍ കൂടിയാലോ...
കൂറ്റൻ രാജവെമ്പാലയെ പിടികൂടന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ