Actress Urvashi: പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല! സിനിമ വിട്ട് റിയൽ എസ്റ്റേറ്റിലേക്ക് കടന്ന ചാക്കോച്ചനെ തിരിച്ചുകൊണ്ടുവന്നത് എന്റെ സിനിമ; ഉർവശി
Actress Urvashi about Kunchacko Boban: അതിനാൽ തന്നെ ഇപ്പോഴും ഉർവശിയുടെ സിനിമകൾ ആളുകൾ മടുപ്പില്ലാതെ സ്നേഹപൂർവ്വം സ്വീകരിക്കുകയും ചെയ്യുന്നു.മലയാള സിനിമയിലെ ഒരുവിധം എല്ലാ നടന്മാർക്കൊപ്പം നായികയായും മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. സിനിമ എന്തുതന്നെയായാലും ഉർവശി അത് തന്റെ അഭിനയ സിദ്ധി കൊണ്ട് ഫലിപ്പിച്ച് എടുക്കും. ഇപ്പോഴിതാ നടൻ കുഞ്ചാക്കോ ബോബന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചും അതിൽ നിന്ന് തിരിച്ചു കയറിയതിനെക്കുറിച്ചുമാണ് നടി പറയുന്നത്. ഒരുകാലത്ത് ചാക്കോച്ചന്റെ കരിയറിൽ ഒരു വലിയ വീഴ്ച ഉണ്ടായപ്പോൾ..........

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് ഉർവശി. അന്നും ഇന്നും ലേഡീസ് സൂപ്പർസ്റ്റാർ. ഹാസ്യമായാലും സ്വഭാവ കഥാപാത്രമായാലും ഉർവശിയിൽ എല്ലാം ഭദ്രമാണ്. അതിനാൽ തന്നെ ഇപ്പോഴും ഉർവശിയുടെ സിനിമകൾ ആളുകൾ മടുപ്പില്ലാതെ സ്നേഹപൂർവ്വം സ്വീകരിക്കുകയും ചെയ്യുന്നു.(IMAGE CREDIT SOURCE:SOCIAL MEDIA)

മലയാള സിനിമയിലെ ഒരുവിധം എല്ലാ നടന്മാർക്കൊപ്പം നായികയായും മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളിലും ഉർവശി അഭിനയിച്ചിട്ടുണ്ട്. സിനിമ എന്തുതന്നെയായാലും ഉർവശി അത് തന്റെ അഭിനയ സിദ്ധി കൊണ്ട് ഫലിപ്പിച്ച് എടുക്കും.

ഇപ്പോഴിതാ നടൻ കുഞ്ചാക്കോ ബോബന്റെ ജീവിതത്തിൽ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ചും അതിൽ നിന്ന് തിരിച്ചു കയറിയതിനെക്കുറിച്ചുമാണ് നടി പറയുന്നത്. ഒരുകാലത്ത് ചാക്കോച്ചന്റെ കരിയറിൽ ഒരു വലിയ വീഴ്ച ഉണ്ടായപ്പോൾ തന്റെ ഒരു സിനിമയാണ് അദ്ദേഹത്തിന് ആ വീട്ടിൽ നിന്നും കരകയറ്റിയത് എന്നാണ് ഉർവശി പറയുന്നത്.

ഒരുകാലത്ത് സിനിമ ഉപേക്ഷിച്ച് റിയൽ എസ്റ്റേറ്റിലേക്ക് കടന്നതായിരുന്നു കുഞ്ചാക്കോ ബോബൻ. അവിടെ നിന്നും ഒരു തിരിച്ചുവരവ് ഉണ്ടായത് ഉർവശിക്കൊപ്പം അഭിനയിച്ച സകുടുംബം ശ്യാമള എന്ന സിനിമയാണ്. അതിനുശേഷം മമ്മി ആൻഡ് മി.

ഈ സിനിമകളിൽ എല്ലാം അഭിനയിച്ചു കഴിഞ്ഞതിനു ശേഷം കുഞ്ചാക്കോ ബോബനു പിന്നീട് കരിയറിൽ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നാണ് ഉർവശി പറയുന്നത്. താരത്തിന്റെ ഈ വെളിപ്പെടുത്തലിൽ പലരും പ്രതികരണങ്ങളുമായി എത്തുന്നുണ്ട്.