ഒടുവില്‍ മമിതയും! സോഷ്യല്‍ മീഡിയ വിടുന്ന നായികമാര്‍, കാരണമെന്ത്? | After Aishwarya Lekshmi, Now Mamitha Baiju Quits Social Media! What’s the Real Reason Malayalam news - Malayalam Tv9

ഒടുവില്‍ മമിതയും! സോഷ്യല്‍ മീഡിയ വിടുന്ന നായികമാര്‍, കാരണമെന്ത്?

Published: 

08 Jul 2026 | 08:36 PM

Mamitha Baiju Quits Social Media: സാധാരണ വ്യക്തിക്ക് പോലും സമൂഹമാധ്യമങ്ങള്‍ ഇല്ലാതെ ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത കാലമാണിത്. അപ്പോള്‍ സെലിബ്രിറ്റികളുടെ കാര്യം ഊഹിക്കാമല്ലോ. താരങ്ങളും പ്രേക്ഷകരും തമ്മിലുള്ള പ്രധാന സംവേദന മാര്‍ഗ്ഗളിലൊന്നായി സമൂഹമാധ്യമങ്ങള്‍ മാറിയിട്ട് കാലങ്ങള്‍ ഏറെയായി. പക്ഷേ ഈയിടെയായി നിരവധി നടിമാരാണ് തങ്ങളുടെ സോഷ്യല്‍ മീഡിയ ലൈഫിന് ബ്രേക്ക് ഇടുന്നത്.

1 / 5
അനുഷ്‌ക ഷെട്ടി, കയാദു ലോഹര്‍, ഐശ്വര്യ ലക്ഷ്മി, മമിത ബൈജു... സമൂഹമാധ്യമങ്ങള്‍ക്ക് ബ്രേക്ക് ഇട്ട നടിമാരുടെ എണ്ണം നീളുകയാണ്. തങ്ങളുടെ കരിയറിന് ഏറെ ഗുണം ചെയ്യുന്ന ടൂള്‍ ആയിട്ടുപോലും എന്തുകൊണ്ടായിരിക്കും നടിമാര്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് ബ്രേക്ക് എടുക്കുന്നത്. ലൈം ലൈറ്റില്‍ നില്‍ക്കാന്‍ സമൂഹമാധ്യമങ്ങളിലെ സാന്നിധ്യം അനിവാര്യമാണെന്നിരിക്കെ പല പ്രമുഖ താരങ്ങളും ഈ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍ പലവിധ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. (Image Credit source: Getty Images, Social Media)

2 / 5
ഏറ്റവും ഒടുവിലായി സമൂഹമാധ്യമങ്ങളോടുള്ള ബ്രേക്ക് പ്രഖ്യാപിച്ചത് മലയാളികളുടെ ഇഷ്ട നടിയായ മമിത ബൈജുവാണ്. താന്‍ ഇടവേള എടുക്കുന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ തന്നെയാണ് നടി അറിയിച്ചത്. എന്നാല്‍ ഇതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാക്കിയിരുന്നില്ല. തമിഴിലെ പുതിയ സിനിമ അനൗണ്‍സ് ചെയ്തതിന് പിന്നാലെയാണ് മമിത ഇടവേള എടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.  സിനിമയുമായി ബന്ധപ്പെട്ടുള്ള അറിയിപ്പുകള്‍ തന്‍റെ ടീം അപ്‌ഡേറ്റ് ചെയ്യുമെന്നാണ് നടി വ്യക്തമാക്കിയിരിക്കുന്നത്.

3 / 5
രണ്ടാഴ്ച മുമ്പാണ്  പ്രമുഖ തെന്നിന്ത്യന്‍ നായികയും മലയാളികള്‍ക്ക് സുപരിചിതയുമായ കയാദു ലോഹര്‍ സമൂഹമാധ്യമങ്ങളില്‍ നിന്ന് താല്‍ക്കാലിക ബ്രേക്ക് പ്രഖ്യാപിച്ചത്. ശരീരത്തെ പോലെ മനസ്സിനും ഇടവേളകള്‍ ആവശ്യമാണെന്ന് പറഞ്ഞായിരുന്നു നടിയുടെ പ്രഖ്യാപനം വന്നത്. പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ് കയാദു ലോഹര്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

4 / 5
ഇവര്‍ക്ക് മുമ്പ് മറ്റൊരു പ്രശസ്ത മലയാളി നടിയായ ഐശ്വര്യ ലക്ഷ്മിയും സമൂഹമാധ്യമങ്ങളില്‍ നിന്ന് ഇടവേള എടുത്തിരുന്നു. കരിയറില്‍ ഉപകാരപ്പെടും എന്ന് കരുതിയ സമൂഹമാധ്യമങ്ങള്‍ മോശമായി സ്വാധീനിക്കുന്നു എന്നതിലാണ് പിന്മാറ്റം എന്നാണ് അവര്‍ പറഞ്ഞത്. തന്റെ ജോലിയെയും ചിന്തയും വരെ സമൂഹമാധ്യമങ്ങള്‍ സ്വാധീനിക്കാന്‍ തുടങ്ങിയെന്ന് ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കിയായിരുന്നു.

5 / 5
ഖാട്ടി എന്ന സിനിമയ്ക്ക് ശേഷം 2025ലാണ്  സൂപ്പര്‍താരം അനുഷ്‌ക ഷെട്ടി സോഷ്യല്‍ മീഡിയ താല്‍ക്കാലികമായി ഉപേക്ഷിച്ചത്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതിനപ്പുറം മറ്റൊരുകാരണവും അനുഷ്‌ക പറഞ്ഞിരുന്നില്ല. ജയസൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാരില്‍ അനുഷ്‌കയാണ് നായിക. എന്തായാലും നടിമാരുടെ ഈ സോഷ്യല്‍ മീഡിയ ബ്രേക്കിനെ കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

Follow Us
Related Photo Gallery
രാവിലെ വെറും വയറ്റിൽ കുതിർത്ത ബദാം കഴിച്ചാൽ ഷുഗർ കുറയുമോ? യാഥാർത്ഥ്യം അറിയാം !
അര്‍ജന്റീനയ്ക്കുള്ള കപ്പ് പദ്ധതിയോ? എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതെന്ന് ഈജിപ്ഷ്യന്‍ താരം
Shukra Nakshatra Parivartan 2026: ആഗ്രഹങ്ങൾ നിറവേറും, തൊടുന്നതെല്ലാം പൊന്നാകും! ജൂലൈ 16 മുതൽ തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് നല്ല കാലം തുടങ്ങും
ഇഷ്ടം നോക്കി വാങ്ങാം! GOAT സെയിലിൽ 12000 – 25000 രൂപ വിലയിൽ കിട്ടുന്ന അഞ്ച് റിയൽമി 5G ഫോണുകൾ
Mercury Transit 2026: മിഥുനം ഉൾപ്പെടെ 5 രാശിക്കാർക്ക് 18 ദിവസം ഭാഗ്യം തുണയ്ക്കും! ബുധൻ ചന്ദ്രന്റെ രാശിയിലേക്ക് പ്രവേശിക്കുന്നു
Diabetes In Youth: യുവതലമുറയെ പിടിമുറുക്കുന്ന പ്രമേഹം; ചെറുപ്പത്തിലെ ‌എങ്ങനെ കണ്ടെത്താം?
ഒരു മത്സരത്തിൽ നിന്നും മാത്രം കോടികൾ കിട്ടും, റഫറിമാരുടെ ശമ്പളം എത്ര?
പത്തില തോരൻ: കർക്കടക മാസത്തിൽ പ്രതിരോധശേഷി കൂട്ടാൻ
വയനാട് ബാണാസുരയില്‍ ട്രെക്കിങ് നടത്തിയാലോ? ഇവിടെ ഒരു നിയന്ത്രണവുമില്ല
തലവര മാറും! ബുധനാഴ്ചകളിൽ ഇങ്ങനെ ചെയ്യൂ
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?
Viral Video: സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി, എൻജിൻ ഡ്രൈവർക്ക് പണി
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്