AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

മൂന്നാറിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച് കൊല്ലാൻ ശ്രമം; 19 കാരി പിടിയിൽ

Timely Intervention by Locals Saves Newborn Left in Munnar Public Toilet; Police Launch Probe: സൂര്യനെല്ലി സ്വദേശിനിയായ 19 കാരിയാണ് പ്രസവിച്ച കുഞ്ഞിനെ ക്രൂരമായി ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ യുവതിയെ തടഞ്ഞുവയ്ക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. മൂന്നാർ ടൗണിലെ നല്ലതണ്ണി കവലയിലുള്ള പൊതു ശൗചാലയത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാനായിരുന്നു 19 കാരിയുടെ പദ്ധതി

മൂന്നാറിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ ശുചിമുറിയിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച് കൊല്ലാൻ ശ്രമം; 19 കാരി പിടിയിൽ
പ്രതീകാത്മക ചിത്രം Image Credit source: skaman306/Moment/Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 29 Nov 2026 | 09:53 AM

മുന്നാർ: പ്രസവിച്ച ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിക്കുന്ന സംഭവങ്ങൾ സംസ്ഥാനത്ത് വർധിക്കുന്നു. ഇടുക്കിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം വീണ്ടും അരങ്ങേറിയത്. പ്രസവിച്ച ശേഷം കുഞ്ഞിനെ പൊതു ശുചി മുറിയിലെ ക്ലോസറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടാനായിരുന്നു 19 കാരിയുടെ ശ്രമം. എന്നാൽ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് കുഞ്ഞുനെ രക്ഷപ്പെടുത്തുകയും, യുവതിയെ പിടികൂടി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

സൂര്യനെല്ലി സ്വദേശിനിയായ 19 കാരിയാണ് പ്രസവിച്ച കുഞ്ഞിനെ ക്രൂരമായി ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ യുവതിയെ തടഞ്ഞുവയ്ക്കുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം നടക്കുന്നത്. മൂന്നാർ ടൗണിലെ നല്ലതണ്ണി കവലയിലുള്ള പൊതു ശൗചാലയത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാനായിരുന്നു 19 കാരിയുടെ പദ്ധതി. ക്ലോസറ്റിലേക്ക് കുഞ്ഞിനെ ഇട്ട ശേഷം. യുവതി തൊട്ടടുത്ത ശുചിമുറിയിലേക്ക് മാറുകയായിരുന്നു.

Also Read: Kozhikode Voter ID Found: കോഴിക്കോട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് 926 വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തി

പിന്നാലെ ശുചിമുറിയിലേക്കെത്തിയെ സ്ത്രീ ക്ലോസറ്റിൽ നവജാത ശിശുവിനെ കണ്ടതോടെയാണ് സംഭവം ഉടൻ പുറത്തറിയുന്നത്. ഇതോടെ കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാനായി. മറ്റൊരു സ്ത്രീയുടെ സഹയത്തോടെ കുഞ്ഞിനെ ക്ലോസറ്റിൽ നിന്നും എടുത്ത് ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ് അടുത്ത ശുചിമുറിയിൽ നിന്നും 19-കാരി പുറത്തിറങ്ങുന്നത്. സംശയം തോന്നിയ നാട്ടുകാർ യുവതിയോട് കാര്യങ്ങൾ ചോദിച്ചുവെങ്കിലും കുഞ്ഞിനെ താനാന് ഉപേക്ഷിച്ചത് എന്ന് സമ്മതിക്കാൻ 19 കാരി തയ്യാറായില്ല.

എന്നാൽ യുവതി പറയുന്നത് കള്ളമാണെന്ന് ഇവർ ധരിച്ചിരുന്ന വസ്ത്രം തന്നെ തെളിയിച്ചു. ഡ്രസ്സിലുണ്ടായിരുന്ന രക്തക്കറ സംശയം വർധിപ്പിച്ചതോടെ നാട്ടുകാർ ചേർന്ന് 19-കാരിയെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടുകാരോടൊപ്പം ബന്ധുക്കളുടെ വീട്ടിൽ സന്ദർശനം നടത്തി മടങ്ങുന്നതിനിടെയാണ് യുവതി പ്രസവിച്ചത് എന്നാണ് പുറത്തുവരുന്ന വുവരം. അവിവാഹിതയാണ് യുവതി. അതേസമയം 19 കാരി ഗർഭിണിയാണെന്ന വിവരം തങ്ങൾ അറിഞ്ഞിരുന്നില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇക്കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിക്കും.

English Summary

A newborn abandoned in a Munnar public toilet bowl was rescued by locals and is stable in ICU. The 19-year-old Suryanelli mother was shifted to a hospital as police investigate.

Follow Us