AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഒത്തുകളിയോ, അബദ്ധം പറ്റിയതോ? സംശയമുനയില്‍ സിക്കന്ദര്‍ റാസ; വീഡിയോ വൈറല്‍

Dubai Capitals vs Sharjah Warriors: ദുബായ് ക്യാപിറ്റല്‍സും ഷാര്‍ജ വാരിയേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെ സിംബാബ്‌വെ താരം സിക്കന്ദര്‍ റാസ ഒത്തുകളി നടത്തിയെന്ന ആരോപണവുമായി ആരാധകര്‍ രംഗത്ത്. ഷാർജയുടെ താരമായിരുന്ന സിക്കന്ദര്‍ റാസ വളരെ നിസാരമായ ഒരു റണ്ണൗട്ട് അവസരം നഷ്ടപ്പെടുത്തിയതാണ് സംശയങ്ങള്‍ക്കിടയാക്കിയത്.

ഒത്തുകളിയോ, അബദ്ധം പറ്റിയതോ? സംശയമുനയില്‍ സിക്കന്ദര്‍ റാസ; വീഡിയോ വൈറല്‍
വൈറല്‍ ദൃശ്യങ്ങള്‍ Image Credit source: Social Media
Jayadevan AM
Jayadevan AM | Published: 29 Nov 2026 | 10:00 AM

ഐഎല്‍ടി20യില്‍ ദുബായ് ക്യാപിറ്റല്‍സും ഷാര്‍ജ വാരിയേഴ്‌സും തമ്മില്‍ നടന്ന മത്സരത്തിനിടെ സിംബാബ്‌വെ താരം സിക്കന്ദര്‍ റാസ ഒത്തുകളി നടത്തിയെന്ന ആരോപണവുമായി ആരാധകര്‍ രംഗത്ത്. ഷാർജയുടെ താരമായിരുന്ന സിക്കന്ദര്‍ റാസ വളരെ നിസാരമായ ഒരു റണ്ണൗട്ട് അവസരം നഷ്ടപ്പെടുത്തിയതാണ് സംശയങ്ങള്‍ക്കിടയാക്കിയത്. ഷാർജ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ദുബായ്‌ 126 റൺസിന് പുറത്തായി. വെറും 13 ഓവറുകളില്‍ വിജയലക്ഷ്യം മറികടന്ന ഷാര്‍ജ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കി. ദുബായ് ക്യാപിറ്റല്‍സിന്റെ ബാറ്റിങിനിടെ ഫാഫ് ഡു പ്ലെസസിനെ അനായാസമായി റണ്ണൗട്ടാക്കാനുള്ള അവസരമാണ് സിക്കന്ദര്‍ റാസ പാഴാക്കിയത്. ഇതിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്.

ഏഴാം ഓവറിലെ മൂന്നാം പന്തിലാണ് ഈ സംഭവം നടന്നത്. മാക്സ് ഹോൾഡൻ പന്ത് ഫീൽഡിലേക്ക് തട്ടിയിട്ടതോടെ, നോൺ-സ്ട്രൈക്കേഴ്സ് എൻഡിൽ നിന്ന് ഡു പ്ലെസിസ് സിംഗിളിനായി ഓടാൻ തുടങ്ങി. എന്നാൽ കവറിലെ ഫീൽഡർ പന്ത് വേഗത്തിൽ റാസയ്ക്ക് എറിഞ്ഞുകൊടുത്തു. അപകടം മനസ്സിലാക്കിയ ഹോൾഡൻ റൺ എടുക്കേണ്ടെന്ന് തീരുമാനിച്ചതോടെ, ഡു പ്ലെസിസ് ക്രീസിലേക്ക് തിരിച്ചോടി.

പന്ത് കൃത്മായി പിടിക്കാന്‍ റാസയ്ക്ക് സാധിച്ചില്ല. നിലത്തുവീണ പന്ത് എടുത്ത് ബെയില്‍ ഇളക്കാന്‍ സാവകാശം ഉണ്ടായിരുന്നെങ്കിലും അതും പ്രയോജനപ്പെടുത്തിയില്ല. ഇതിനിടെ ഡു പ്ലെസിസ് ക്രീസിലെത്തി. ഇതോടെ റാസ ഒത്തുകളിച്ചതാണെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി.

വീഡിയോ കാണാം

തകര്‍പ്പനൊരു ഡൈവിലൂടെയാണ് ഡു പ്ലെസിസ് ക്രീസിലെത്തിയത്. ഇതിനിടെ താരത്തിന് തോളില്‍ പരിക്കേറ്റു. എന്നാല്‍ സിക്കന്ദര്‍ റാസ തന്നെയാണ് ഡു പ്ലെസിസിനെ പുറത്താക്കിയതും. 19 പന്തില്‍ 15 റണ്‍സെടുത്ത ഡു പ്ലെസിസ് റാസയുടെ പന്തില്‍ അലി നാസറിന് ക്യാച്ച് നല്‍കുകയായിരുന്നു. 18 പന്തില്‍ 30 റണ്‍സെടുത്ത കരിം ജനത്താണ് ദുബായിയുടെ ടോപ് സ്‌കോറര്‍.

Also Read: Sanju Samson: അർധസെഞ്ചുറി പോലുമില്ല, പക്ഷേ സ്ട്രൈക്ക് റേറ്റ് 197; സഞ്ജുവിന്റെ ബാറ്റിങ്ങിൽ സംഭവിക്കുന്ന മാറ്റമെന്ത്?

മാര്‍ക്കസ് സ്‌റ്റോയിനിസ് 13 പന്തില്‍ 23 റണ്‍സെടുത്തു. മറ്റൊരു ബാറ്റര്‍ക്ക് പോലും 20 കടക്കാനായില്ല. ഷാര്‍ജയ്ക്ക് വേണ്ടി ജുനൈദ് സിദ്ദിഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദം മില്‍നെയും, റിച്ചാര്‍ഡ് ഗ്ലീസനും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. 20 പന്തില്‍ 41 റണ്‍സെടുത്ത ടിം സെയിഫെര്‍ട്ടും, 25 പന്തില്‍ 42 റണ്‍സെടുത്ത പോള്‍ വാള്‍ട്ടറും ഷാര്‍ജയുടെ വിജയം അനായാസമാക്കി.

English Summary

Fans accused Sharjah Warriorz player Sikandar Raza of match-fixing during an ILT20 match against Dubai Capitals. The controversy erupted after Raza missed an easy chance to run out Faf du Plessis.

Follow Us