ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്തെ ഹോർഡിൽ ക്ലിഫിൽ നിന്ന് 1981-ൽ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ ഒരു പുതിയ ഇനം പാമ്പിന്റേതാണെന്ന് ശാസ്ത്രലോകം സ്ഥിരീകരിച്ചു. 'പാരഡോക്സോഫിഡിയൻ റിച്ചാർഡോവേനി' (Paradoxophidion richardoweni) എന്ന് പേരിട്ടിരിക്കുന്ന ഈ പാമ്പ് ഏകദേശം 37 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇയോസീൻ കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്.
1 / 5
ആധുനിക പാമ്പുകളുടെ പൂർവ്വിക വിഭാഗമായ 'സീനോഫിഡിയൻസിൽ' പെട്ടതാണ് ഇവയെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. മ്യൂസിയം ശേഖരത്തിൽ പതിറ്റാണ്ടുകളായി സൂക്ഷിച്ചിരുന്ന ഈ കശേരുക്കൾ സിടി സ്കാനിംഗിലൂടെയാണ് കൂടുതൽ പഠനവിധേയമാക്കിയത്.
2 / 5
വിചിത്രമായ ശാരീരിക സവിശേഷതകൾ ഉള്ളതിനാലാണ് 'പാരഡോക്സ് പാമ്പ്' എന്നർത്ഥം വരുന്ന പേര് നൽകിയത്.
3 / 5
ഏകദേശം ഒരു മീറ്ററിൽ താഴെ മാത്രം നീളമുള്ള ഇവ ഇന്നത്തെ 'എലിഫന്റ് ട്രങ്ക്' പാമ്പുകളുമായി സാമ്യം പുലർത്തുന്നു. ഇംഗ്ലണ്ടിലെ കാലാവസ്ഥ ഇപ്പോൾ ഉള്ളതിനേക്കാൾ വളരെ ചൂടുള്ളതായിരുന്ന കാലത്താണ് ഇവ ജീവിച്ചിരുന്നത്.
4 / 5
പാമ്പുകളുടെ പരിണാമ പഠനത്തിൽ വലിയൊരു വഴിത്തിരിവാകും ഈ കണ്ടെത്തൽ എന്ന് ഡോ. ജോർജിയോസ് ജോർഗാലിസ് പറഞ്ഞു.