AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

K Rail and High speed rail: കെ റെയിലും ഇ ശ്രീധരൻ്റെ അതിവേഗ ട്രെയിനും ഒന്നല്ല രണ്ടാണ്… വ്യത്യാസങ്ങൾ ഇതാ ഇങ്ങനെ

കെ-റെയിലിന് ഡിപിആർ ഇല്ലെന്ന് പറഞ്ഞ് എതിർത്തവർ, ഇപ്പോൾ ഡിപിആർ പോലുമില്ലാത്ത ശ്രീധരന്റെ നിർദ്ദേശത്തെ സ്വാഗതം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഐസക് ആരോപിക്കുന്നു.

Aswathy Balachandran
Aswathy Balachandran | Published: 27 Jan 2026 | 04:08 PM
കേരളത്തിൽ ചർച്ചയാകുന്ന പുതിയ അതിവേഗ റെയിൽവേ പദ്ധതിയെയും അതിൽ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടിനെയും രൂക്ഷമായി വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. ഇതിനെത്തുടർന്ന് രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളെ പറ്റിയും അദ്ദേഹം വ്യക്തമാക്കുന്നു

1 / 5
കെ-റെയിലും ഇ. ശ്രീധരൻ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശവും സെമി ഹൈസ്പീഡ് വിഭാഗത്തിൽപ്പെട്ടവയാണ്. രണ്ടിനും മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയാണുള്ളതെന്നും, സ്റ്റാൻഡേർഡ് ഗേജ് പാതയും 8-9 കോച്ചുകളുമാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

2 / 5
കെ-റെയിൽ പ്രധാനമായും ഗ്രൗണ്ട് ലെവലിലാണ് വിഭാവനം ചെയ്തതെങ്കിൽ, പുതിയ നിർദ്ദേശത്തിൽ എലവേറ്റഡ് പാതകൾക്കും തുരങ്കങ്ങൾക്കുമാണ് മുൻഗണന. ഇത് പാരിസ്ഥിതിക ആഘാതം കുറയ്ക്കുമെങ്കിലും നിർമ്മാണച്ചെലവ് കിലോമീറ്ററിന് 200-300 കോടി രൂപയായി വർദ്ധിക്കാൻ കാരണമാകുമെന്നും അദ്ദേഹം പറയുന്നു.

3 / 5
കെ-റെയിൽ പദ്ധതിയിൽ കേരളത്തിന് 51% ഓഹരി പങ്കാളിത്തവും നിയന്ത്രണവുമുണ്ടായിരുന്നു. എന്നാൽ പുതിയ നിർദ്ദേശം കൊങ്കൺ റെയിൽവേ മോഡലിലായതിനാൽ കേന്ദ്രത്തിന് 51% ഓഹരിയും പദ്ധതിയുടെ പൂർണ്ണ നിയന്ത്രണവും ലഭിക്കും. ഇത് പ്രതിപക്ഷ നേതാവ് അംഗീകരിക്കുന്നത് വിചിത്രമാണെന്ന് അദ്ദേഹം പരിഹസിക്കുന്നു.

4 / 5
പുതിയ പദ്ധതിയെക്കുറിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഇ. ശ്രീധരന്റെ വാക്കുകൾ കേട്ട് മാത്രം തീരുമാനമെടുക്കാനാവില്ലെന്നും, കേന്ദ്രത്തിന്റെ ഔദ്യോഗിക നിർദ്ദേശം വന്നാൽ അത് പഠിച്ച ശേഷം മാത്രമേ കേരള സർക്കാർ പ്രതികരിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

5 / 5