AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: സ്വർണം സ്വപ്നമല്ല, വിലയിൽ വൻ ഇടിവ്; പോയി വാങ്ങിച്ചോന്നേ….

Kerala Gold and Silver Rate Today: 2025 നവംബറിന് ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായി രണ്ടാഴ്ച സ്വര്‍ണ വില കുറയുന്നത്. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ അധികം വൈകാതെ സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷത്തിന് താഴെ എത്തുമെന്നാണ് വിലയിരുത്തൽ.

Kerala Gold Rate: സ്വർണം സ്വപ്നമല്ല, വിലയിൽ വൻ ഇടിവ്; പോയി വാങ്ങിച്ചോന്നേ….
Gold Rate Image Credit source: PTI
Nithya Vinu
Nithya Vinu | Updated On: 14 Mar 2026 | 09:32 AM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് 760 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 1,17,080 രൂപയായി. ​ഗ്രാമിന് 14,635 രൂപയാണ് നൽകേണ്ടത്. വിപണിവില 1,17,080 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്കിങ് ചാർജ് എന്നിവ ചേരുമ്പോൾ വില അൽപം ഉയരും. സ്വർണത്തോടൊപ്പം വെള്ളി വിലയും താഴുന്നുണ്ട്. ​ഗ്രാമിന് 289.80 രൂപയും ഒരു കിലോയ്ക്ക് 2,89,800 രൂപയുമാണ് വില.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ സ്വർണവില ഉയർത്തുമെന്ന് പ്രവചിക്കപ്പെട്ടെങ്കിലും വമ്പൻ ട്വിസ്റ്റോടെ വില ഇടിയുകയായിരുന്നു. 2025 നവംബറിന് ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായി രണ്ടാഴ്ച സ്വര്‍ണ വില കുറയുന്നത്. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ അധികം വൈകാതെ സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷത്തിന് താഴെ എത്തുമെന്നാണ് വിലയിരുത്തൽ.

സാധാരണയായി യുദ്ധസമയത്ത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണവില ഉയരുകയാണ് പതിവ്. എന്നാൽ ഇത്തവണ പതിവ് തെറ്റി. കൂടെ ‌ഡോളറിന്‍റെ കുതിപ്പും ഇന്ത്യൻ രൂപയുടെ ഇടിവും സ്വർണവിലയെ തകർത്തു. നിക്ഷേപകർ സ്വർണത്തെ ഉപേക്ഷിച്ച് മറ്റ് ലോഹങ്ങളിലേക്ക് ചുവടുമാറ്റം നടത്തിയതും വിലയിൽ പ്രതിഫലിച്ചു. യുഎസ് ഫെഡ് റിസർവ് പലിശ നിരക്കുകൾ ഉടൻ കുറയ്ക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ടുകളും തിരിച്ചടിയായി.

ALSO READ: പെട്രോൾ, ഡീസൽ വില കൂടുമോ, എത്ര നാൾ ആശ്വസിക്കാം?

ഡിസംബർ 27നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല, ഒരു ലക്ഷവും ഒന്നരലക്ഷവും കടന്ന് ഒന്നേമുക്കാൽ ലക്ഷത്തോളമെത്തി. ജനുവരി 29ന് 1,31,160 രൂപയായിരുന്നു വില. തുടർന്നുള്ള ദിവസങ്ങളിൽ വില ഇടിഞ്ഞെങ്കിലും ഒരു ലക്ഷത്തിൽ തന്നെ തുടരുകയായിരുന്നു. ഇടയ്ക്ക് 1,07,920 രൂപയായി ഇടിഞ്ഞെങ്കിലും അധികം വൈകാതെ 1,23,720 രൂപയും രേഖപ്പെടുത്തി. ഇപ്പോഴിതാ, നീണ്ട കാത്തിരിപ്പിന് ശേഷം വില വീണ്ടും പ്രതീക്ഷ നൽകുകയാണ്. ഈ പ്രതീക്ഷ നീണ്ടുനിൽക്കുമോ, സ്വർണം വീണ്ടും സ്വപ്നമാകുമോ എന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാരും ആഭരണപ്രേമികളും.

മാർച്ച് മാസത്തെ സ്വർണവില

മാർച്ച് 1 – 1,26,920

മാർച്ച് 2 – 124520

മാർച്ച് 2 – 125040 (ഉച്ചയ്ക്ക്)

മാർച്ച് 3 – 124680

മാർച്ച് 3 – 122920 (ഉച്ചയ്ക്ക്)

മാർച്ച് 4 – 120640

മാർച്ച് 5 – 119920

മാർച്ച് 5 – 119440 (ഉച്ചയ്ക്ക്)

മാർച്ച് 6 – 118880

മാർച്ച് 6 – 1,18,160 (ഉച്ചയ്ക്ക്)

മാർച്ച് 7 – 120000

മാർച്ച് 8 – 120000

മാർച്ച് 9 – 118560

മാർച്ച് 10 – 1,19,080

മാർച്ച് 11 – 119760

മാർച്ച് 11 – 1,19,320 (വൈകിട്ട്)

മാർച്ച് 12 – 1,18,960

മാർച്ച് 13 – 1,18,240

മാർച്ച് 13 – 117840 (ഉച്ചയ്ക്ക്)

മാർച്ച് 14 – 1,17,080

Follow Us