AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

US-Israel vs Iran War: ഖാര്‍ഗ് ദ്വീപ് തരിപ്പണമാക്കിയെന്ന് യുഎസ്; ഹോർമുസ് കടലിടുക്കിൽ തൊട്ടാൽ കളി മാറുമെന്ന് ഇറാനോട് ട്രംപ്‌

Donald Trump’s Decisive Move Against Iran: ഖാര്‍ഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് ഡൊണാള്‍ഡ് ട്രംപ്. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിലൊന്നാണ് ഖാര്‍ദ് ദ്വീപില്‍ നടത്തിയതെന്നും ട്രംപ്.

US-Israel vs Iran War: ഖാര്‍ഗ് ദ്വീപ് തരിപ്പണമാക്കിയെന്ന് യുഎസ്; ഹോർമുസ് കടലിടുക്കിൽ തൊട്ടാൽ കളി മാറുമെന്ന് ഇറാനോട് ട്രംപ്‌
ഡൊണാൾഡ് ട്രംപ്Image Credit source: PTI
Jayadevan AM
Jayadevan AM | Published: 14 Mar 2026 | 07:45 AM

വാഷിങ്ടണ്‍: ഇറാന്റെ ഖാര്‍ഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ നിര്‍ദ്ദേശപ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് മിഡിൽ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിലൊന്നാണ് ഖാര്‍ദ് ദ്വീപില്‍ നടത്തിയതെന്നും ട്രംപ് അവകാശവാദമുന്നയിച്ചു. ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തവും അത്യാധുനികവുമായ ആയുധങ്ങളാണ് തങ്ങള്‍ക്കുള്ളതെന്നും ട്രംപ് പറഞ്ഞു.

മാന്യതയുടെ പേരിൽ ഖാര്‍ഗ് ദ്വീപിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ തുടച്ചുനീക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇറാനോ മറ്റാരെങ്കിലുമോ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ സഞ്ചാരത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചാൽ ഈ തീരുമാനം പുനഃപരിശോധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

ലോകത്തിലെ തന്നെ ഏറ്റവും മാരകവും ശക്തവും കാര്യക്ഷമവുമായ സൈന്യമായി യുഎസ് സേനയെ മാറ്റാന്‍ തന്റെ ഭരണകാലത്ത് സാധിച്ചെന്നും ട്രംപ് പറഞ്ഞു. തങ്ങള്‍ ആക്രമിക്കാൻ ആഗ്രഹിക്കുന്ന ഒന്നിനെയും പ്രതിരോധിക്കാൻ ഇറാന് കഴിവില്ല. അവർക്ക് ഇതിൽ ഒന്നും തന്നെ ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഇറാന്റെ കൈവശം ഒരിക്കലും ആണവായുധം ഉണ്ടാകില്ല. അമേരിക്കയെയോ, മിഡിൽ ഈസ്റ്റിനെയോ അല്ലെങ്കിൽ ലോകത്തെയോ ഭീഷണിപ്പെടുത്താൻ അവർക്ക് സാധിക്കില്ല. ഇറാന്റെ സൈന്യവും, ഈ ഭീകര ഭരണകൂടവുമായി ബന്ധപ്പെട്ട മറ്റെല്ലാവരും, ആയുധങ്ങൾ താഴെ വെച്ച്, അവരുടെ രാജ്യത്തെ രക്ഷിക്കുന്നതാണ് ബുദ്ധി”-ട്രംപ് പറഞ്ഞു.

Also Read: Mojtaba Khamenei: മുജ്തബ ഖമേനി പരിക്കേറ്റ് ഒളിവിൽ? വിവരം നൽകിയാൽ വന്‍തുക പ്രതിഫലമെന്ന് യുഎസ്

ഇനിയെന്ത്?

ചെറിയ ദ്വീപാണെങ്കിലും ഇറാന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ഖാര്‍ഗ്. ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ കേന്ദ്രമാണ് ഈ ചെറുദ്വീപ്. എണ്ണ ഉല്‍പാദന കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ട്രംപ് പറയുന്നതെങ്കിലും, ഖാര്‍ഗിലുണ്ടായ ആക്രമണം ഇറാന്‍ വെറുതെ വിടാന്‍ സാധ്യതയില്ല. ഖാര്‍ഗിലെ ആക്രമണത്തിന് ഇറാന്‍ പ്രത്യാക്രമണം നടത്തിയാല്‍ നിലവിലെ സംഘര്‍ഷം അതിരൂക്ഷമാകും. അത് മറ്റ് രാജ്യങ്ങളെയും ബാധിക്കും.

Follow Us