Anirudh Kavya Wedding: വിജയ് മുതൽ സ്റ്റാലിൻ വരെ! കാവ്യ - അനിരുദ്ധ് വിവാഹത്തിന് പ്രമുഖരുടെ നീണ്ട നിര | Anirudh Ravichander–Kavya Maran Wedding, From CM Vijay to MK Stalin, Celebrities and Politicians Grace the Event Malayalam news - Malayalam Tv9

Anirudh Kavya Wedding: വിജയ് മുതൽ സ്റ്റാലിൻ വരെ! കാവ്യ – അനിരുദ്ധ് വിവാഹത്തിന് പ്രമുഖരുടെ നീണ്ട നിര

Published: 

21 Nov 2026 | 11:37 PM

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺറൈസേഴ്സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരനുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. നവംബർ 11 നാണ് ഗ്രീസിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ഇരുവരും വിവാഹിതരായത്. ഇതിന് പിന്നാലെ ശനിയാഴ്ച ചെന്നൈയിൽ നടന്ന വിവാഹ സൽക്കാര ചടങ്ങിലേക്ക് സെലിബ്രിറ്റികളുടെ ഒഴുക്കാണ് കണ്ടത്.

1 / 5
സിനിമ മേഖലയിൽ നിന്നും മാത്രമല്ല  രാഷ്ട്രീയ സാമൂഹ്യ  സാംസ്കാരിക രംഗത്തെ  ഒട്ടുമിക്ക പ്രമുഖരും  വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനും നവദമ്പതികൾക്ക് ആശംസകൾ നൽകുന്നതിനും ആയി  എത്തിച്ചേർന്നിരുന്നു. ( Image Credit Source Social Media )

2 / 5
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, തെലങ്കാന മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഢി, കേരള മുഖ്യമന്ത്രി വി ഡി സതീശൻ,  തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ  ഉൾപ്പെടെയുള്ള രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ നീണ്ട നിര   വിവാഹ ചടങ്ങിൽ ഉണ്ടായിരുന്നു.

3 / 5
സിനിമാ മേഖലയിലേക്ക് വന്നാൽ സാക്ഷാൽ രജനികാന്ത് മുതൽ, കമൽഹാസൻ വരെ  വിവാഹ ചടങ്ങിന്  മോഡി കൂട്ടാൻ  എത്തിച്ചേർന്നു.  കാർത്തി, ഉദയനിധി സ്റ്റാലിൻ, സംവിധായകരായ ശങ്കർ,അറ്റ്ലി എന്നിങ്ങനെ നീളുന്നു സിനിമാ മേഖലയിലെ  പ്രമുഖരുടെ സാന്നിധ്യം.

4 / 5
ക്രിക്കറ്റ് ലോകത്തുനിന്നും പ്രമുഖ താരങ്ങൾ വിവാഹ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. ഇന്ത്യൻ ഫാസ്റ്റ് ബോളർ ഭുവനേശ്വർ കുമാർ, മുത്തയ്യ മുരളീധരൻ, ഡെയിൻ സ്റ്റെയിൻ, ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളാണ് വിവാഹ സൽക്കാര ചടങ്ങിൽ  സാന്നിധ്യമറിയിച്ചത്.

5 / 5
ഏറെ നാളത്തെ അടുപ്പത്തിന് ശേഷമാണ് കാവ്യാമാരനും അനിരുദ്ധും ഇപ്പോൾ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. അനുരുദ്ധ് തന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. പാൻ ഇന്ത്യൻ മ്യൂസിക് ഡയറക്ടർ എന്ന  സ്വീകാര്യത അനുരുദ്ധന് ലഭിച്ചിട്ട് നാളുകൾ ഏറെയായി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജയിലർ രണ്ടാം ഭാഗത്തിലെയും അനിരുദ്ധ മാജിക് പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.

Loading...
Unable to load recommendations.
Follow Us
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
'കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം' ഉണ്ടോ? '20-20-20 റൂൾ' ഒന്ന് പരീക്ഷിച്ച് നോക്കൂ
പുഴുങ്ങിയ മുട്ട തോട് കളഞ്ഞാണോ കളയാതെയാണോ സൂക്ഷിക്കേണ്ടത്?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി