PM Modi: സ്വർണം വാങ്ങരുതെന്ന തന്റെ അഭ്യർത്ഥന ജനങ്ങൾ കേട്ടു, സ്വർണ വില കുറഞ്ഞു; പ്രശംസയുമായി പ്രധാനമന്ത്രി
സ്വർണ്ണം വാങ്ങുന്നത് കുറയ്ക്കണമെന്ന് ജനങ്ങളോട് നടത്തിയ അഭ്യർത്ഥന ഫലപ്രദമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ അഭ്യർത്ഥന മാനിച്ച് ജനങ്ങൾ സ്വർണ്ണം വാങ്ങുന്നത് പരിമിതപ്പെടുത്തിയത് സ്വർണ്ണവില കുറയാൻ കാരണമായി എന്ന് പ്രധാനമന്ത്രി പറഞ്ഞു. ലഖ്നൗവിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ലക്നൗ : സ്വർണ്ണം വാങ്ങുന്നത് കുറയ്ക്കണമെന്ന് ജനങ്ങളോട് നടത്തിയ അഭ്യർത്ഥന ഫലപ്രദമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ അഭ്യർത്ഥന മാനിച്ച് ജനങ്ങൾ സ്വർണ്ണം വാങ്ങുന്നത് പരിമിതപ്പെടുത്തിയത് സ്വർണ്ണവില കുറയാൻ കാരണമായി എന്ന് പ്രധാനമന്ത്രി പറഞ്ഞു. ലഖ്നൗവിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ ഇങ്ങനെ – ‘ഒരു വർഷം മുമ്പ്, ഞാൻ ഇന്ത്യയിലെ പൗരന്മാരോട് ഒരു അഭ്യർത്ഥന നടത്തിയിരുന്നു. അത്യാവശ്യം ഇല്ലെങ്കിൽ വരുന്ന ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങുന്നത് ഒഴിവാക്കൂ. ലാൽ ബഹദൂർ ശാസ്ത്രി ജി ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഈ രാജ്യം അത് അനുസരിച്ചതിന് സമാനമായി, ഇന്നും നമ്മുടെ രാജ്യം അതേ സ്വഭാവം പിന്തുടരുന്നു എന്നതിൽ തനിക്ക് സന്തോഷമുണ്ട്. എന്നെപ്പോലെ ഒരു സാധാരണക്കാരൻ സ്വർണ്ണം വാങ്ങുന്നത് പരമാവധി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടപ്പോൾ, ജനങ്ങൾ അത് കൃത്യമായി അനുസരിക്കുകയും അതിന്റെ ഫലമായി സ്വർണ്ണവില കുറയുകയും ചെയ്തു ഇന്ന് ജനങ്ങൾ തന്നോട് പറയുന്നു ‘ മോദിജി, അങ്ങ് പറഞ്ഞപ്പോൾ ഞങ്ങൾ ആ ഉപദേശം അനുസരിച്ചു, അങ്ങനെ ഞങ്ങളുടെ പണം ലാഭിക്കാനായി.’
Also Read: നികുതി ഇളവുകൾ നൽകിയിട്ടും ശമ്പളവും ജോലിയും കൂട്ടിയില്ലേ? കമ്പനികളോട് പ്രധാനമന്ത്രി മോദിയുടെ ചോദ്യം
നേരത്തെ അമേരിക്ക – ഇറാൻ സംഘർഷങ്ങൾ ഇന്ധന വിലയിലും സ്വർണ്ണ വിലയിലും വലിയതോതിൽ വർദ്ധനവ് ഉണ്ടാക്കിയപ്പോൾ, പൊതുയോഗങ്ങളിൽ സംസാരിക്കവേ ഇത്തരത്തിൻ റെയും സ്വർണത്തിന്റെയും ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് പ്രധാന നരേന്ദ്ര മോദി രാജ്യത്തോട് അഭ്യർത്ഥിച്ചിരുന്നു. ഇത് ജനം അംഗീകരിച്ചു എന്നും അതിന്റെ ഫലമായി സ്വർണ്ണവില കുറഞ്ഞു എന്നുമാണ് പ്രധാനമന്ത്രി സൂചിപ്പിക്കുന്നത്.
അതിനൊപ്പം ഭാവിയിൽ ഔദ്യോഗിക വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉള്ളവരെക്കാൾ പ്രായോഗിക ജ്ഞാനവും നൈപുണ്യവും ഉള്ളവർക്കാണ് കൂടുതൽ അവസരങ്ങൾ ലഭിക്കുക എന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ‘ എനിക്ക് ഒരു കാര്യം കൂടി നിങ്ങളോട് പറയുവാൻ ഉണ്ട്, ഇക്കാര്യം ഓർത്തു വച്ചോളൂ, കാലം മാറുകയാണ്, കോട്ടും പാൻസും ടൈയും ധരിച്ച് കൈയിൽ സർട്ടിഫിക്കറ്റുകൾ കൊണ്ടു നടക്കുന്നവരെക്കാൾ നൈപുണ്യമുള്ള ( Skill) ആളുകൾക്ക് കൂടുതൽ അവസരങ്ങളും മൂല്യവും ലഭിക്കും ‘ – പ്രധാനമന്ത്രി ഓർമിപ്പിച്ചു. മാത്രമല്ല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അതേ ആദരവ് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾക്കും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
English Summary
Prime Minister Narendra Modi stated that his appeal to the public to reduce gold purchases has been effective. He noted that the decline in gold prices is a result of people heeding his request and limiting their gold buying. The Prime Minister made these remarks while speaking at a public event in Lucknow.