AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Nilgiri Winter Travel Guide: മഞ്ഞുപെയ്യുന്ന നീലഗിരിയിലേക്ക് ഒരു യാത്ര; ഊട്ടി മാത്രമല്ല, ഈ സ്ഥലങ്ങളും കാണാതെ പോകരുത്

Nilgiri Winter Travel Guide 2026: മലയാളികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായ നീലഗിരിയിലേക്ക് യാത്ര തിരിക്കുമ്പോൾ പലരും ഊട്ടിയിലെ പ്രധാന സ്ഥലങ്ങൾ മാത്രം കണ്ട് മടങ്ങുകയാണ് പതിവ്. തണുപ്പുകാലത്ത് മഞ്ഞുമൂടിക്കിടക്കുന്ന തടാകവും ചുറ്റുമുള്ള ചോലവനങ്ങളും സഞ്ചാരികൾക്ക് വേറിട്ട അനുഭവം നൽകും. എന്നാൽ ശൈത്യകാലത്തെ യഥാർത്ഥ മഞ്ഞും കുളിരും പ്രകൃതിഭംഗിയും ആസ്വദിക്കാൻ നീലഗിരിയിൽ വേറെയും നിരവധി മനോഹര ഇടങ്ങളുണ്ട്.

Nilgiri Winter Travel Guide: മഞ്ഞുപെയ്യുന്ന നീലഗിരിയിലേക്ക് ഒരു യാത്ര; ഊട്ടി മാത്രമല്ല, ഈ സ്ഥലങ്ങളും കാണാതെ പോകരുത്
Nilgiri Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 21 Nov 2026 | 09:41 PM

തണുപ്പുകാലം എത്തുന്നതോടെ കോടമഞ്ഞിൽ പുതച്ച് സ്വർഗ്ഗതുല്യമായി മാറുന്ന ഇടമാണ് തമിഴ്നാട്ടിലെ നീലഗിരി കുന്നുകൾ. മലയാളികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമായ നീലഗിരിയിലേക്ക് യാത്ര തിരിക്കുമ്പോൾ പലരും ഊട്ടിയിലെ പ്രധാന സ്ഥലങ്ങൾ മാത്രം കണ്ട് മടങ്ങുകയാണ് പതിവ്. എന്നാൽ ശൈത്യകാലത്തെ യഥാർത്ഥ മഞ്ഞും കുളിരും പ്രകൃതിഭംഗിയും ആസ്വദിക്കാൻ നീലഗിരിയിൽ വേറെയും നിരവധി മനോഹര ഇടങ്ങളുണ്ട്. ഈ തണുപ്പുകാലത്ത് നീല​ഗിരിയിലേക്ക് നിങ്ങൾ യാത്ര പോകുന്നുണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കിയാലോ.

ALSO READ: കുറഞ്ഞ ചിലവിൽ ബെംഗളൂരു കാണാം! നമ്മ മെട്രോ സ്റ്റേഷനുകൾക്ക് അടുത്തു

അവലാഞ്ചി തടാകവും വനമേഖലയും

ഊട്ടിയിൽ നിന്ന് ഏകദേശം 26 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ പറയുന്ന സ്ഥലത്ത് എത്തിച്ചേരാനാകും. വളരെ മനോഹരമായ പ്രകൃതിരമണീയമായ ഇടമാണ് അവലാഞ്ചി. തണുപ്പുകാലത്ത് മഞ്ഞുമൂടിക്കിടക്കുന്ന തടാകവും ചുറ്റുമുള്ള ചോലവനങ്ങളും സഞ്ചാരികൾക്ക് വേറിട്ട അനുഭവം നൽകും. വനംവകുപ്പിന്റെ സഫാരി വഴി ഇവിടുത്തെ കാടിന്റെ സൗന്ദര്യം അടുത്തറിയാം. ഊട്ടിയിലെ കൃഷി പ്രദേശങ്ങൽ പിന്നിട്ടാണ് ഇവിടേക്കുള്ള യാത്ര. സ്ട്രോബറി, കോളിഫ്ലവർ, കാബേജ് തുടങ്ങി നിരവധി വിളകൾ കൃഷി ചെയ്യുന്ന ഇടങ്ങളും യാത്രയിലുടനീളം കാണാൻ കഴിയും.

കുന്നൂർ ആൻ്റ് ഡോൾഫിൻസ് നോസ്

ഊട്ടിയെ അപേക്ഷിച്ച് തിരക്ക് കുറഞ്ഞതും ശാന്തവുമായ ഹിൽ സ്റ്റേഷനാണ് കുന്നൂർ. സിംസ് പാർക്ക്, ലാംബ്സ് റോക്ക്, ഡോൾഫിൻസ് നോസ് വ്യൂ പോയിന്റ് എന്നിവിടങ്ങളിൽ നിന്ന് താഴ്‌വരയിലൂടെ ഒഴുകി നീങ്ങുന്ന കോടമഞ്ഞിന്റെ മനോഹര കാഴ്ചകൾ കാണാം. ഊട്ടി-കുന്നൂർ പൈതൃക തീവണ്ടി യാത്ര ഈ സീസണിൽ ഒഴിവാക്കരുത്.

കോത്തഗിരി

നീലഗിരിയിലെ ഏറ്റവും പഴക്കമുള്ളതും മനോഹരവുമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് കോത്തഗിരി. പച്ചപ്പട്ടണിഞ്ഞ തേയിലത്തോട്ടങ്ങളും കോടനാട് വ്യൂ പോയിന്റിൽ നിന്നുള്ള മോയാർ താഴ്‌വരയുടെ വിദൂര ദൃശ്യങ്ങളും തണുപ്പുകാലത്ത് അത്യന്തം മനോഹരമാണ്. ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഊട്ടിയിൽ നിന്ന് ഏകദേശം 28 കിലോമീറ്റർ മാത്രമേയുള്ളു ഇവിടേക്ക്. തോടർ വിഭാഗത്തിൽപ്പെട്ട ആളുകളാണ് കോട്ടഗിരിയിൽ താമസിക്കുന്നത്.

ദൊഡ്ഡബെട്ട കൊടുമുടി

നീലഗിരി മലനിരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ദൊഡ്ഡബെട്ടയിൽ തണുപ്പുകാലത്ത് അതിരാവിലെ എത്തിയാൽ മേഘങ്ങൾക്ക് മുകളിൽ നിൽക്കുന്ന പ്രതീതിയാണ് ലഭിക്കുക. കൊടുമുടിക്ക് ചുറ്റും സംരക്ഷിത വനമേഖലയും ചോലവനങ്ങളുമുണ്ട്. ചുറ്റുമുള്ള താഴ്‌വരകളുടെയും മലനിരകളുടെയും മനോഹരമായ കാഴ്ചകൾ ഇവിടെ നിന്ന് കാണാം.

പൈക്കര തടാകവും വെള്ളച്ചാട്ടവും

ഊട്ടി- ഗൂഡല്ലൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്ന പൈക്കരയിലെ പൈൻ മരക്കാടുകളും, ശാന്തമായ തടാകത്തിലെ ബോട്ടിംഗും തണുത്ത കാലാവസ്ഥയിൽ ഏറെ ആസ്വാദ്യകരമാണ്. ഗ്രൂപ്പ് ബോട്ടിംഗ്, സ്പീഡ് ബോട്ടിംഗ് എന്നിവയും ഇവിടെ ലഭ്യമാണ്. ഊട്ടിയിൽ നിന്ന് 21 കിലോമീറ്റർ സഞ്ചരിക്കണം ഈ തടാകത്തിലെത്താൻ.

English Summary:

Explore the Nilgiri Winter Travel Guide 2026 featuring offbeat places and cold weather spots beyond Ooty. Plan a misty, memorable hill station trip today.

Follow Us