Anju Kurian Marriage Story: ഓൺലൈൻ ഷോപ്പിംഗ് പോലും ചെയ്യാൻ മടി, ഒടുവിൽ മാട്രിമോണി വഴി ജീവിതപങ്കാളിയെ കണ്ടെത്തി; പ്രണയകഥ പറഞ്ഞ് അഞ്ജു കുര്യൻ
How Anju Kurian’s Arranged Marriage Turned Into a Love Story: അറേഞ്ച്ഡ് മാര്യേജായി തുടങ്ങി പിന്നീട് പ്രണയകഥയായി മാറിയ തൻ്റെ വിഹാഹ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി അഞ്ജു കുര്യൻ. പാലക്കാട്ടുകാരനും പ്ലാൻ്ററുമായ റോഷനുമായുള്ള വിവാഹത്തിന് ശേഷം 'വനിത'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അഞ്ജു മനസ്സ് തുറന്നത്. സിനിമാതാരങ്ങൾ മാട്രിമോണി സൈറ്റുകൾ വഴി വിവാഹം കഴിക്കുമോ എന്ന ആരാധകരുടെ സംശയത്തിന് ചിരിയോടെ മറുപടി പറഞ്ഞുകൊണ്ടാണ് താരം തൻ്റെ പങ്കാളിയെ കണ്ടെത്തിയ കഥ പറയുന്നത്.

തുടക്കത്തിൽ ഓൺലൈൻ കാര്യങ്ങളിലൊന്നും തനിക്ക് വലിയ വിശ്വാസമുണ്ടായിരുന്നില്ല. കടകളിൽ നേരിട്ട് പോയി കണ്ടും നോക്കിയും സാധനങ്ങൾ വാങ്ങുന്ന 'ഓൾഡ് സ്കൂൾ' സ്വഭാവക്കാരിയാണ് താനെന്നും, ഓൺലൈൻ ഷോപ്പിംഗ് ചെയ്യാൻ പോലും മടിയാണെന്നും താരം പറയുന്നു. അതുകൊണ്ട് തന്നെ അറേഞ്ച്ഡ് മാര്യേജിലോ മാട്രിമോണി സൈറ്റുകളിലോ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല എന്ന് അഞ്ജു കുര്യൻ പറയുന്നു. ( Image Credit Source: Instagram anjutk10)

വീട്ടുകാർ കല്യാണക്കാര്യം കാര്യമായി എടുത്തതോടെ, ആൻ്റിയാണ് മാട്രിമോണിയിൽ രജിസ്റ്റർ ചെയ്യാൻ പറഞ്ഞത്. സിനിമാ നടിയാണെന്നോ അഞ്ജു കുര്യൻ എന്ന പേരോ ഒന്നും കൊടുക്കാതെ, പള്ളിയിലെ പേരാണ് ആൻ്റി പ്രൊഫൈലിൽ ചേർത്തത്. ആദ്യമൊക്കെ പ്രൊഫൈലുകൾ നോക്കാൻ മടുപ്പ് തോന്നുമായിരുന്നു, എന്നാൽ മൂന്ന് മാസത്തിനുള്ളിൽ തന്നെ എല്ലാം കൃത്യമായി ഒത്തുവന്നു.

മാട്രിമോണി വഴി സംസാരിച്ച രണ്ടാമത്തെ ആളായിരുന്നു റോഷൻ. ആദ്യം സംസാരിക്കാനുള്ള പേടിയും മടിയും കാരണം ഒന്ന് രണ്ട് മാസം നീട്ടിക്കൊണ്ടുപോയി. അതിനിടയിലാണ് ഇരുവർക്കും ഒരുപാട് കോമൺ ഫ്രണ്ട്സ് ഉണ്ടെന്ന് മനസ്സിലായത്. 2023 ഒക്ടോബർ 26-ന് ഒരു സുഹൃത്ത് വിളിച്ച് റോഷനെ കുറിച്ച് പറഞ്ഞിരുന്നു. ഇതോടെയാണ് താൻ ആദ്യം മെസ്സേജ് അയക്കുന്നത് എന്ന് അഞ്ജു പറയുന്നു.

ആദ്യത്തെ സംസാരത്തിൽ തന്നെ രണ്ടുപേരും പെട്ടെന്ന് കൂട്ടായി. തങ്ങളെ ഒന്നിപ്പിക്കാനുള്ള ഒരു വഴി മാത്രമായിരുന്നു മാട്രിമോണി എന്ന് അഞ്ജു പറയുന്നു. തുടക്കത്തിൽ അറേഞ്ച്ഡ് മാര്യേജ് പോലെ തോന്നിയെങ്കിലും, പിന്നെ എല്ലാം ഒരു 'പക്കാ ലവ് സ്റ്റോറി ട്രാക്ക്' ആയി മാറി. തിരക്കൊന്നും കൂട്ടാതെ പരസ്പരം മനസ്സിലാക്കാൻ മൂന്ന് മാസത്തെ സമയവും പൂർണ്ണ സ്വാതന്ത്ര്യവും രണ്ട് വീട്ടുകാരും നൽകിയത് വലിയ ഭാഗ്യമായി.

മുന്ന് മാസം കഴിഞ്ഞപ്പോൾ തന്നെ വിഹാം ഉറപ്പിച്ചിരുന്നു. വീട്ടുകാർ മാത്രമുള്ള ഒരു ചെറിയ ചറങ്ങായാണ് അത് നടത്തിയത്. ആദ്യമായി സംസാരിച്ചതിൻ്റെ വാഷിക സിനത്തിൽ ഒക്ടോബർ 26-ന് തന്നെയായിരുന്നു ഇവരുടെ വിവാഹനിശ്ചയവും. കാത്തിരുന്നതുപോലെ, കൃത്യസമയത്ത് എല്ലാം ഭംഗിയായി നടന്നതിലുള്ള വലിയ സന്തോഷത്തിലാണ് താരം ഇപ്പോൾ.