AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Apple Airpods : ആപ്പിൾ എയർപോഡ് ഫോർത്ത് ജനറേഷൻ ഇക്കൊല്ലം വിപണിയിലെത്തും; പുറത്തിറങ്ങുക രണ്ട് വേരിയെൻ്റുകൾ

Apple Airpods 4th Generation : ആപ്പിൾ എയർപോഡ്സ് ഫോർത്ത് ജനറേഷൻ ഇക്കൊല്ലം വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. ഈ വർഷം സെപ്തംബറിൽ രണ്ട് വേരിയൻ്റുകൾ പുറത്തിറങ്ങുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

Abdul Basith
Abdul Basith | Updated On: 19 Aug 2024 | 09:21 PM
ആപ്പിൾ എയർപോഡ്സ് ഫോർത്ത് ജനറേഷൻ ഇക്കൊല്ലം വിപണിയിലെത്തും. രണ്ട് വേരിയൻ്റുകളാണ് ഇക്കൊല്ലം സെപ്തംബറിൽ പുറത്തിറങ്ങുക. ഫോർത്ത് ജനറേഷൻ പുറത്തിറങ്ങുന്നതോടെ ഇന്ത്യയിൽ തേർഡ് ജനറേഷൻ എയർപോഡുകളുടെ വില കുറയും. നിലവിൽ 20,900 രൂപയാണ് തേർഡ് ജനറേഷൻ എയർപോഡുകളുടെ വില.

1 / 5
ബ്ലൂംബെർഗ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം രണ്ട് മോഡലുകൾ ഇക്കൊല്ലം പുറത്തിറങ്ങും. ഇതിൽ ഒന്ന് എയർപോഡ്സ് രണ്ടിനും മറ്റൊന്ന് തേർഡ് ജനറേഷൻ എയർപോഡിനും പകരമാവും. 2021ലാണ് തേർഡ് ജനറേഷൻ എയർപോഡ് പുറത്തിറങ്ങിയത്. മാധ്യമപ്രവർത്തകൻ മാർക്ക് ഗുർമനാണ് ഈ വിവരം പുറത്തുവിട്ടത്.

2 / 5
സെക്കൻഡ് ജനറേഷനിലെ എയർപോഡ്സ് പ്രോ നിലനിർത്താനും ആപ്പിളിന് പദ്ധതിയുണ്ട്. നിലവിൽ നോയിസ് ക്യാൻസലിങ് ഉള്ളതും ആപ്പിളിൻ്റെ എച്ച്2 ചിപ്പ് ഉള്ളതുമായ ഒരേയൊരു എയർപോഡ് ആണിത്. അഡാപ്റ്റിവ് ഓഡിയോയും ഈ എയർപോഡ് മോഡലിൻ്റെ പ്രത്യേകതയാണ്. ഈ മോഡൽ പിൻവലിക്കില്ല.

3 / 5
പുതുതായി ഇറങ്ങുന്ന രണ്ട് എയർപോഡ് വേരിയൻ്റുകളും ഒരേ ഡിസൈനാവും. എൻട്രി ലെവൽ മോഡലിൽ നോയിസ് കാൻസലേഷൻ ഉണ്ടാവില്ല. എന്നാൽ, രണ്ടാമത്തെ വേരിയൻ്റിൽ ഈ സൗകര്യമുണ്ടാവും. ഓപ്പൺ ബാക്ക് ഡിസൈനാവുമോ ആപ്പിൾ ഈ ഡിവൈസുകളിൽ ഉപയോഗിക്കുക എന്നതിൽ വ്യക്തതയില്ല.

4 / 5
യുഎസ്ബി സി ടൈപ്പ് പോർട്ടാവും പുതിയ എയർപോഡുകളിൽ ഉള്ളത്. ആപ്പിളിൻ്റെ ചില എഐ ഫീച്ചറുകൾ ഇയർഫോണിൻ്റെ ഉയർന്ന മോഡലുകൾ ഉണ്ടാവുമെന്ന് സൂചനയുണ്ട്. ഗൂഗിൾ പിക്സൽ ബഡ്സ് പ്രോ ആവും പ്രധാന എതിരാളി. ഗൂഗിളിൻ്റെ ടെൻസർ എ1 ചിപ്പ് ആണ് ഈ ഇയർഫോണിലുള്ളത്.

5 / 5