തടി കുറയ്ക്കാൻ നോക്കുന്നവർ ദിവസവും എത്ര മുട്ട കഴിക്കണം? മുട്ടയുടെ മഞ്ഞക്കരു കഴിക്കാമോ | Are Eggs Good for Weight Loss, Should You Eat Egg Yolk, How to burn belly fat Malayalam news - Malayalam Tv9

Weight Loss Tips: തടി കുറയ്ക്കാൻ നോക്കുന്നവർ ദിവസവും എത്ര മുട്ട കഴിക്കണം? മുട്ടയുടെ മഞ്ഞക്കരു കഴിക്കാമോ

Published: 

04 Jun 2026 | 09:54 PM

Eggs Eating For Weight Loss: ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്ന ഒരു സാധാരണ വ്യക്തിക്ക് ദിവസവും ഒന്ന് മുതൽ രണ്ട് വരെ മുട്ടകൾ ധൈര്യമായി കഴിക്കാം. ജിമ്മിൽ പോകുന്നവരോ കഠിനമായ വ്യായാമം ചെയ്യുന്നവരോ ആണെങ്കിൽ, ശരീരത്തിന് കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. ഒരു വലിയ പുഴുങ്ങിയ മുട്ടയിൽ ഏകദേശം 6 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ വിശപ്പിന് കാരണമാകുന്ന 'ഗ്രെലിൻ' ഹോർമോണിന്റെ അളവ് കുറയുകയും വയർ നിറഞ്ഞതായി തോന്നുകയും ചെയ്യും.

1 / 5
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ ഡയറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് മുട്ട. എന്നാൽ മുട്ട കഴിക്കാൻ തുടങ്ങുമ്പോൾ പലരെയും അലട്ടുന്ന രണ്ട് ചില സംശയങ്ങളുണ്ട്. ദിവസവും എത്ര മുട്ട വരെ കഴിക്കാം?, മുട്ടയുടെ മഞ്ഞക്കരു കഴിക്കാമോ തുടങ്ങി നിരവധി ചോദ്യങ്ങളഉം സംശയങ്ങളും നമ്മുടെ മനസ്സിലുണ്ടാകും. വണ്ണം കുറയ്ക്കാൻ മുട്ട കഴിക്കേണ്ട ശരിയായ രീതികൾ എങ്ങനെയാണെന്ന് നമുക്ക് നോക്കാം. (Image Credit Source: Getty Images)

2 / 5
ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്ന ഒരു സാധാരണ വ്യക്തിക്ക് ദിവസവും ഒന്ന് മുതൽ രണ്ട് വരെ മുട്ടകൾ ധൈര്യമായി കഴിക്കാം.  ജിമ്മിൽ പോകുന്നവരോ കഠിനമായ വ്യായാമം ചെയ്യുന്നവരോ ആണെങ്കിൽ, ശരീരത്തിന് കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. ഒരു വലിയ പുഴുങ്ങിയ മുട്ടയിൽ ഏകദേശം 6 ഗ്രാം  പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ വിശപ്പിന് കാരണമാകുന്ന 'ഗ്രെലിൻ'  ഹോർമോണിന്റെ അളവ് കുറയുകയും വയർ നിറഞ്ഞതായി തോന്നുകയും ചെയ്യും. ഇത് വഴി അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകും.

3 / 5
അതുപോലെ തന്നെ വണ്ണം കുറയ്ക്കാൻ നോക്കുന്നവർ മുട്ടയുടെ മഞ്ഞക്കരു പൂർണ്ണമായി ഒഴിവാക്കേണ്ടതില്ല. മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ മാത്രമാണുളളത്. എന്നാൽ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ എ, ഡി, ഇ, ബി12, ഇരുമ്പ് , സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകൾ, തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ 'കോളിൻ'എന്നിവയെല്ലാം അടങ്ങിയിരിക്കുന്നത് മഞ്ഞക്കരുവിലാണ്. മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ ഉണ്ട്. എന്നാൽ ഭക്ഷണത്തിലൂടെയുള്ള കൊളസ്ട്രോൾ നമ്മുടെ ശരീരത്തിലെ രക്തത്തിലുള്ള കൊളസ്ട്രോളിനെ അത്ര വേഗത്തിൽ ബാധിക്കില്ല.

4 / 5
ഉയർന്ന കൊളസ്ട്രോളോ ഹൃദയസംബന്ധമായ രോഗങ്ങളോ ഉണ്ടെങ്കിൽ മാത്രം ഡോക്ടറുടെ നിർദ്ദേശപ്രകാരം മഞ്ഞക്കരുവിന്റെ അളവ് കുറയ്ക്കുക. അല്ലാത്തവർക്ക് ദിവസവും ഒരു മഞ്ഞക്കരു കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ യാതൊരു തടസ്സവും ഉണ്ടാക്കില്ല, പകരം ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകും. മുട്ട കഴിക്കുന്നത് കൊണ്ട് മാത്രം വണ്ണം കുറയില്ല, അത് പാചകം ചെയ്യുന്ന രീതിയെ ആശ്രയിച്ചിരിക്കുന്നു.

5 / 5
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ പ്രഭാതഭക്ഷണത്തിനൊപ്പം മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ദിവസം മുഴുവൻ ശരീരത്തിന്റെ മെറ്റബോളിസം ഉയർന്ന നിലയിൽ നിർത്താൻ സഹായിക്കും. ഓംലെറ്റ് നിർബന്ധമാണെങ്കിൽ നോൺ-സ്റ്റിക് പാനിൽ വളരെ കുറച്ചു ഒലിവ് ഓയിലോ വെളിച്ചെണ്ണയോ മാത്രം ഉപയോ​ഗിച്ച് തയ്യാറാക്കുന്നതാണ് നല്ലത്. എണ്ണ കൂടുതലായാൽ മുട്ട കഴിക്കുന്നതിൻ്റെ എല്ലാ ​ഗുണവും നഷ്ടമാകും.

Follow Us
ട്രോളിങ് വരുന്നു; മീൻ വാങ്ങി ഫ്രീസറിൽ വക്കുമ്പോൾ അറിയണം
പ്രോട്ടീൻ അമിതമായാൽ അപകടം, ശ്രദ്ധിക്കേണ്ടത്
ലക്കി ബാംബൂ വളർത്തിയാൽ വീടിന് ഐശ്വര്യമോ?
സ്വന്തം കാര്യം സിന്ദാബാദ്! ഈ രാശികളെ സൂക്ഷിക്കണം
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ
ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നയന്താരയും വിഘ്നേഷ് ശിവനും എത്തിയപ്പോൾ
സ്കൂട്ടർ യാത്രകിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം