എത്ര ഉറങ്ങിയിട്ടും മാറാത്ത ക്ഷീണമാണോ?; ഒരിക്കലും അവഗണിക്കരുതാത്ത ലക്ഷണങ്ങൾ | Are You Waking Up Tired Every Day, How To Wake Up With Full Energy And Check The Health Symptoms Malayalam news - Malayalam Tv9

Health Tips: എത്ര ഉറങ്ങിയിട്ടും മാറാത്ത ക്ഷീണമാണോ?; ഒരിക്കലും അവഗണിക്കരുതാത്ത ലക്ഷണങ്ങൾ

Edited By: 

Arun Nair | Updated On: 29 Apr 2026 | 07:09 AM

Tired After Waking Up: ഉറങ്ങുന്ന നിമിഷം വരെ മൊബൈൽ ഉപയോഗിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ എപ്പോഴും ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുന്നു. അതുപോലെ തന്നെ ഇടയ്ക്കിടെ ഉറക്കം ഉണരുന്നത് നിങ്ങളുടെ മനസ്സ് അസ്വസ്ഥമാണെന്നതിൻ്റെയും ശരീരം വിശ്രമിക്കാൻ മടിക്കുന്നു എന്നതിൻ്റെയും സൂചനയായി കണക്കാക്കാം. ഇതെല്ലാം പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ കഠിനമായ ക്ഷീണം തോന്നുന്ന അവസ്ഥയാണ്.

1 / 5
രാത്രി മുഴുവൻ നന്നായി ഉറങ്ങിയിട്ടും പലർക്കും രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത ക്ഷീണം അനുഭവപ്പെടാറുണ്ട്. ചിലർ ഇതിനെ മടിയായിട്ടും ഉറക്കമില്ലായ്ക ആയിട്ടും എല്ലാം കണ്ട് നിസാരമായി തള്ളികളയാറുണ്ട്. എന്നാൽ ഇത്തരം ലക്ഷണങ്ങൾ നമ്മുടെ ആരോ​ഗ്യം മോശമാകുന്നതിൻ്റെ സൂചനകളാണെങ്കിലോ. അത്തരത്തിൽ നിങ്ങളുടെ ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങൾ നോക്കാം. (Image Credit Source: Getty Images)

2 / 5
ഉറങ്ങുന്ന നിമിഷം വരെ മൊബൈൽ ഉപയോഗിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ എപ്പോഴും ഉണർന്നിരിക്കാൻ പ്രേരിപ്പിക്കുന്നു. അതുപോലെ തന്നെ ഇടയ്ക്കിടെ ഉറക്കം ഉണരുന്നത് നിങ്ങളുടെ മനസ്സ് അസ്വസ്ഥമാണെന്നതിൻ്റെയും ശരീരം വിശ്രമിക്കാൻ മടിക്കുന്നു എന്നതിൻ്റെയും സൂചനയായി കണക്കാക്കാം. ഇതെല്ലാം പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ കഠിനമായ ക്ഷീണം തോന്നുന്ന അവസ്ഥയാണ്.

3 / 5
മാനസികാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ നിങ്ങളുടെ ഉറക്കത്തെ കാര്യമായി ബാധിച്ചേക്കാം. അതുപോലെ തന്നെ രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ അനുഭവപ്പെടുന്ന ശരീരവേദന പേശിവേദന എന്നിവയെല്ലാം വളരെയധികം ശ്രദ്ധയോടെ നോക്കികാണേണ്ട പ്രശ്നങ്ങളാണ്. ഉന്മേഷം കിട്ടാൻ ചായയും കാപ്പിയും അമിതമായി ഉപയോ​ഗിക്കുന്നത് ഒരുപക്ഷേ രാത്രിയിലെ ഉറക്കത്തെ ബാധിച്ചേക്കാം.

4 / 5
വിറ്റാമിൻ ഡി, വിറ്റാമിൻ ബി12, അയേൺ എന്നിവയുടെ കുറവ് കടുത്ത തളർച്ചയുണ്ടാക്കാറുണ്ട്. ഇതുമൂലെ നമ്മൾ എത്ര ഉറങ്ങിയാലും ക്ഷീണം അനുഭവപ്പെടുന്നതായി തോന്നിയേക്കാം. ഉറങ്ങുന്നതിന് തൊട്ടുമുൻപുള്ള മൊബൈൽ, ലാപ്ടോപ്പ് ഉപയോഗം ഉറക്കത്തിൻ്റെ ​ഗുണമെന്മ ​ഗണ്യമായി കുറയ്ക്കുന്നു. മാനസിക സമ്മർദ്ദമുള്ളവരിൽ എത്ര ഉറങ്ങിയാലും ഉറക്കകുറവ് അനുഭവപ്പെട്ടേക്കാം.

5 / 5
ചൂട് കാലമായതിനാൽ രാത്രികാലങ്ങളിൽ ഉറക്കം പലർക്കും ശരിയാവണമെന്നില്ല. ചൂട് മൂലം രാത്രിയിൽ എഴുന്നേൽക്കുന്നതും, ഉറങ്ങാതെ കിടക്കുന്നതും പിറ്റേ ദിവസം ക്ഷീണം അനുഭവപ്പെടാനുള്ള പ്രധാന കാരണങ്ങളാണ്. അതുപോലെ തന്നെ ശരീരത്തിൽ വെള്ളം കുറയുന്നത് മെറ്റബോളിസത്തെ ബാധിക്കുകയും ക്ഷീണമുണ്ടാക്കുകയും ചെയ്യും. ധാരാളം വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

Follow Us
ഇന്ത്യന്‍ ടീമിലെത്തിയ 'കുട്ടി' താരങ്ങള്‍, മുന്നില്‍ വൈഭവ്‌
മഴക്കാലത്ത് ഇനി പനി വരില്ല, പരിഹാരം അടുക്കളയിൽ
മണിപ്ലാന്റ് അടുക്കളയിൽ വയ്ക്കാമോ?
ഒറ്റനോട്ടത്തിൽ പഴയ മീൻ തിരിച്ചറിയാം! കണ്ണുകൾ പറയും മീനിൻ്റെ പ്രായം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ