Arecanut Price: കിലോയ്ക്ക് 500 രൂപ, അപ്രതീക്ഷിത കുതിപ്പ്; കർഷകർക്ക് ആശ്വാസം
Arecanut Price Hike: ചരിത്രത്തിൽ ആദ്യമായി അടയ്ക്കയുടെ വില കിലോഗ്രാമിന് 500 രൂപയിലെത്തി. ഇലപ്പുള്ളി, മഹാളി തുടങ്ങിയ രോഗങ്ങളാൽ ഉൽപാദനം കുറയുന്നതിനിടെയാണ് അടയ്ക്കയുടെ വില കൂടിയത്. കഴിഞ്ഞ ആഴ്ച പുതിയ അടയ്ക്കയുടെ വില 490 രൂപയായിരുന്നു. ഉൽപാദനം കുറഞ്ഞതാണു വില ഉയരാനുള്ള കാരണം.

റെക്കോർഡ് വിലയുമായി അടയ്ക്കയുടെ മുന്നേറ്റം. കർഷകർക്ക് ആശ്വാസമായി, ചരിത്രത്തിൽ ആദ്യമായി അടയ്ക്കയുടെ വില കിലോഗ്രാമിന് 500 രൂപയിലെത്തി. തിരിവ് അടയ്ക്കയ്ക്കും വില കൂടി. (Image Credit Source : Getty Images)

ഇലപ്പുള്ളി, മഹാളി തുടങ്ങിയ രോഗങ്ങളാൽ ഉൽപാദനം കുറയുന്നതിനിടെയാണ് അടയ്ക്കയുടെ വില കൂടിയത്. കഴിഞ്ഞ ആഴ്ച പുതിയ അടയ്ക്കയുടെ വില 490 രൂപയായിരുന്നു. എന്നാൽ പിന്നീട് കുറഞ്ഞു. അവിടെനിന്ന് പടിപടിയായാണ് ഈ മുന്നേറ്റം.

മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന, അടയ്ക്ക കർഷകരുടെ സഹകരണ സ്ഥാപനമായ കാംപ്കോ വില കൂട്ടിയതിനെ തുടർന്നാണ് പൊതുവിപണിയിലും വില വർദ്ധിച്ചത്. ഉൽപാദനം കുറഞ്ഞതാണു വില ഉയരാനുള്ള കാരണം.

അതേസമയം പുതിയ അടയ്ക്കൊപ്പം പഴയ അടയ്ക്കയുടെ വിലയും കൂടിയിട്ടുണ്ട്. പഴയ അടയ്ക്കയുടെ വില 545ൽ നിന്ന് 555 രൂപയായും വർധിച്ചു. ഗുണനിലവാരം കുറഞ്ഞ പട്ടോറയ്ക്കു 410 രൂപയും കോക്ക പട്ടോറയ്ക്ക് 345 രൂപയുമായി.

കൂടാതെ, കരിങ്കോട്ടിന് 265 രൂപയായി വില വർദ്ധിച്ചിട്ടുണ്ട്. മാസങ്ങൾക്കു മുമ്പ് കരിങ്കോട്ടിനു കിലോയ്ക്ക് 110 രൂപ മാത്രമായിരുന്നു വില. വടക്കൻ കേരളത്തിലാണ് ഈ വില വർദ്ധനവ്.