IND vs NZ 2nd T20I: ഗ്ലെന്‍ ഫിലിപ്‌സിനും, ജേക്കബിനും അര്‍ധ സെഞ്ചുറി; കീവിസിന് ഭേദപ്പെട്ട സ്‌കോര്‍
India vs New Zealand 2nd T20I Match Updates: ഗ്ലെന്‍ ഫിലിപ്‌സിന്റെയും, ബെവന്‍ ജേക്കബ്‌സിന്റെയും അര്‍ധ സെഞ്ചുറികളുടെ മികവിലാണ് ന്യൂസിലന്‍ഡ് ഭേദപ്പെട്ട സ്‌കോര്‍ അടിച്ചുകൂട്ടിയത്. 43 പന്തില്‍ 70 റണ്‍സെടുത്ത ഫിലിപ്‌സാണ് ടോപ് സ്‌കോറര്‍. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിറംമങ്ങിയത് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താനുള്ള ന്യൂസിലന്‍ഡിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി.
ക്രൈസ്റ്റ്ചര്‍ച്ച: രണ്ടാം ടി20യില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 181 റണ്‍സ് വിജയലക്ഷ്യം. ഗ്ലെന്‍ ഫിലിപ്‌സിന്റെയും, ബെവന്‍ ജേക്കബ്‌സിന്റെയും അര്‍ധ സെഞ്ചുറികളുടെ മികവിലാണ് ന്യൂസിലന്‍ഡ് ഭേദപ്പെട്ട സ്‌കോര്‍ അടിച്ചുകൂട്ടിയത്. 43 പന്തില്‍ 70 റണ്‍സെടുത്ത ഫിലിപ്‌സാണ് ടോപ് സ്‌കോറര്‍. 46 പന്തുകള്‍ നേരിട്ട ബെവണ്‍ ജേക്കബ്‌സ് 58 റണ്‍സെടുത്തു. നാല് വീതം ഫോറും, സിക്‌സും അടങ്ങുന്നതായിരുന്നു ഫിലിപ്‌സിന്റെ പ്രകടനം. ജേക്കബ്‌സ് അഞ്ച് ഫോറും, ഒരു സിക്‌സും അടിച്ചുകൂട്ടി. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിറംമങ്ങിയത് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താനുള്ള ന്യൂസിലന്‍ഡിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി.
ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. ആറു പന്തില്‍ ഏഴു റണ്‍സെടുത്ത ടിം സെയ്‌ഫെര്‍ട്ടിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു.
വണ്‍ ഡൗണായെത്തിയ ഡാരില്‍ മിച്ചലിന് വെറും അഞ്ച് പന്തുകള്‍ നേരിടാനെ സാധിച്ചുള്ളൂ. ആറു റണ്‍സെടുത്ത മിച്ചലിനെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കി. സെയ്‌ഫെര്‍ട്ടിന്റെയും, മിച്ചലിന്റെയും ക്യാച്ചുകള്‍ സ്വന്തമാക്കിയത് തിലക് വര്‍മയായിരുന്നു.
ഫിന്‍ അലന്‍-14 പന്തില്‍ 16, മിച്ചല്‍ സാന്റ്‌നര്‍-അഞ്ച് പന്തില്‍ നാല് നോട്ടൗട്ട്, മൈക്കല്‍ ബ്രേസ്‌വെല്‍-രണ്ട് പന്തില്‍ 10 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ഇന്ത്യയ്ക്ക് വേണ്ടി അര്‍ഷ്ദീപ് സിങ് രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാര്‍, പ്രിന്‍സ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.