AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരിന് ഇന്ത്യ, ഒമാനെതിരെ മാറ്റങ്ങള്‍ക്ക് സാധ്യത

Asia Cup 2025 India's predicted playing eleven against Oman: സൂപ്പര്‍ ഫോറില്‍ ഇതിനകം പ്രവേശിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരഫലം അപ്രസക്തമാണ്. സൂപ്പര്‍ ഫോറിന് മുമ്പുള്ള പരിശീലന മത്സരമായാകും ഇന്ത്യ ഇന്നത്തെ മത്സരത്തെ കാണുന്നത്. ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളുണ്ടാകില്ലെങ്കിലും, ചെറിയ അഴിച്ചുപണികള്‍ക്ക് സാധ്യത

jayadevan-am
Jayadevan AM | Updated On: 19 Sep 2025 12:13 PM
ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു. ഒമാനാണ് എതിരാളികള്‍. അബുദാബിയിലാണ് മത്സരം. സൂപ്പര്‍ ഫോറില്‍ ഇതിനകം പ്രവേശിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരഫലം അപ്രസക്തമാണ്. സൂപ്പര്‍ ഫോറിന് മുമ്പുള്ള പരിശീലന മത്സരമായാകും ഇന്ത്യ ഇന്നത്തെ മത്സരത്തെ കാണുന്നത്. ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളുണ്ടാകില്ലെങ്കിലും, ചെറിയ അഴിച്ചുപണികള്‍ക്ക് സാധ്യതയുണ്ട്. മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ചാണ് ചോദ്യങ്ങളേറെയും. സഞ്ജുവിനെ ഇന്ന് ടോപ് ഓര്‍ഡറില്‍ പരീക്ഷിക്കുമോയെന്നാണ് ആരാധകരുടെ ചോദ്യം (Image Credits: facebook.com/IndianCricketTeam)

1 / 5
ഏഷ്യാ കപ്പില്‍ അഞ്ചാം നമ്പറിലാണ് മുന്‍ മത്സരങ്ങളില്‍ സഞ്ജുവിന് സ്ഥാനം ലഭിച്ചത്. ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ സാധിച്ചില്ല. ബാറ്റര്‍മാരില്‍ ആര്‍ക്കെങ്കിലും വിശ്രമം അനുവദിച്ച് സഞ്ജുവിന് ടോപ് ഓര്‍ഡറില്‍ അവസരം നല്‍കാന്‍ നേരിയ സാധ്യതയുണ്ട്  (Image Credits: facebook.com/IndianCricketTeam)

2 / 5
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് വിശ്രമം അനുവദിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. ഏഷ്യാ കപ്പിന് മുമ്പ് താരം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടര്‍ന്ന് കായികക്ഷമത വീണ്ടെടുത്ത് താരം ഏഷ്യാ കപ്പിനെത്തിയെങ്കിലും, അപ്രസക്തമായ ഇന്നത്തെ മത്സരത്തില്‍ സൂര്യക്ക് വിശ്രമം അനുവദിക്കാനിടയുണ്ട്. സൂര്യയ്ക്ക് വിശ്രമം അനുവദിച്ചാല്‍ റിങ്കു സിങ്, ജിതേഷ് ശര്‍മ എന്നിവരില്‍ ആരെങ്കിലും പ്ലേയിങ് ഇലവനിലെത്തും  (Image Credits: facebook.com/IndianCricketTeam)

3 / 5
പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ഇന്ന് വിശ്രമം അനുവദിച്ചേക്കും. ബുംറയ്ക്ക് വിശ്രമം അനുവദിച്ചാല്‍ അര്‍ഷ്ദീപ് സിങ് പകരം പ്ലേയിങ് ഇലവനിലെത്താനാണ് സാധ്യത. ടൂര്‍ണമെന്റില്‍ ഇതുവരെ അര്‍ഷ്ദീപിന് അവസരം ലഭിച്ചിട്ടില്ല. സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരില്‍ ഒരാള്‍ക്ക് വിശ്രമം അനുവദിച്ച്, പേസര്‍ ഹര്‍ഷിത് റാണയ്ക്ക് ഇന്ന് അവസരം നല്‍കാനും സാധ്യതയുണ്ട്. ദുബായിയെ അപേക്ഷിച്ച് അബുദാബിയിലെ സാഹചര്യങ്ങള്‍ സ്പിന്നിന് അത്ര അനുകൂലമല്ല. അതുകൊണ്ട് തന്നെ ഒരു അധിക പേസറെ കളിപ്പിക്കാന്‍ സാധ്യതയേറെയാണ്  (Image Credits: facebook.com/IndianCricketTeam)

4 / 5
ടീമില്‍ മറ്റ് മാറ്റങ്ങള്‍ക്ക് സാധ്യത കുറവാണ്. ഇന്ത്യയുടെ പ്രതീക്ഷിക്കുന്ന പ്ലേയിങ് ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്/റിങ്കു സിങ്/ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്./വരുണ്‍ ചക്രവര്‍ത്തി/ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ/അര്‍ഷ്ദീപ് സിങ്  (Image Credits: facebook.com/IndianCricketTeam)

5 / 5