സെമിയും ഫൈനലും മഴ കൊണ്ടുപോയാല്‍ സ്വര്‍ണം ആര്‍ക്ക്? ഇന്ത്യയുടെ സാധ്യതകള്‍ അറിയാം | Asian Games men's cricket 2026: Who reaches final and wins gold if semis and final are washed out Malayalam news - Malayalam Tv9

Asian Games Cricket 2026: സെമിയും ഫൈനലും മഴ കൊണ്ടുപോയാല്‍ സ്വര്‍ണം ആര്‍ക്ക്? ഇന്ത്യയുടെ സാധ്യതകള്‍ അറിയാം

Updated On: 

30 Sep 2026 | 07:34 PM

Asian Games Rain Threat: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ആരംഭിച്ചതുമുതല്‍ മഴ വില്ലനായി അവതരിച്ചിരിക്കുകയാണ്. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍-ഹോങ്കോങ്, ശ്രീലങ്ക-നേപ്പാള്‍, ബംഗ്ലാദേശ്-മലേഷ്യ എന്നീ നാല് മത്സരങ്ങളും മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ആദ്യ സെമിയില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് രണ്ടാം സെമി. സെമി ഫൈനല്‍ മത്സരങ്ങള്‍ക്കും മഴ ഭീഷണിയുണ്ട്.

1 / 5
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ആരംഭിച്ചതുമുതല്‍ മഴ വില്ലനായി അവതരിച്ചിരിക്കുകയാണ്.  ഇന്ത്യ-അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍-ഹോങ്കോങ്, ശ്രീലങ്ക-നേപ്പാള്‍, ബംഗ്ലാദേശ്-മലേഷ്യ എന്നീ നാല് മത്സരങ്ങളും മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. തുടര്‍ന്ന് ഐസിസി റാങ്കിങില്‍ മുന്നിലുള്ള ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ സെമിയിലെത്തി.  വ്യാഴാഴ്ചയാണ് രണ്ട് സെമി ഫൈനലുകളും നടക്കുന്നത് (Image Credit Source: PTI).

2 / 5
ആദ്യ സെമിയില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് രണ്ടാം സെമി. സെമി ഫൈനല്‍ മത്സരങ്ങള്‍ക്കും മഴ ഭീഷണിയുണ്ട്. സെമി ഫൈനല്‍ മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ചാല്‍ മികച്ച റാങ്കിങിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഫൈനലിലെത്തും.

3 / 5
ശനിയാഴ്ചയാണ് ഫൈനല്‍. അന്നും മഴ സാധ്യതയുണ്ട്. 2022-ലെ ഏഷ്യന്‍ ഗെയിംസ് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഫൈനല്‍ മത്സരം മഴ മൂലം തടസപ്പെട്ടതിനെ തുടര്‍ന്ന് മികച്ച റാങ്കിങിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ ഇത്തവണ മഴ മൂലം ഫൈനല്‍ തടസപ്പെട്ടാല്‍ കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്ന രണ്ട് ടീമുകള്‍ക്കും സ്വര്‍ണം ലഭിക്കും. വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായിരുന്നു സ്വര്‍ണം.

4 / 5
മഴ മൂലം ഇന്‍ഡോറിലാണ് ഇന്ത്യന്‍ ടീം പരിശീലനം നടത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തിനായി ടീം സജ്ജമാണെന്ന് ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍ പറഞ്ഞു. സെമി ഫൈനല്‍ ദിവസവും മഴ സാധ്യതയുണ്ടെങ്കിലും, മത്സരം പൂര്‍ണമായി ഉപേക്ഷിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷ. ടീമംഗങ്ങള്‍ ഒരുമിച്ച് സമയം ചെലവഴിച്ചെന്ന് സഞ്ജു പറഞ്ഞു.

5 / 5
പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും. ഇന്ന് പിച്ച് പരിശോധിക്കും. കഴിഞ്ഞ ദിവസം അത്‌ലറ്റിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് നല്ലൊരു കാര്യമാണ്. നല്ല ഫോം തുടരാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്നും സഞ്ജു പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
ഉരുളക്കിഴങ്ങ് കേടാകാതെ സൂക്ഷിക്കാം: ഇതാ എളുപ്പവഴികള്‍
8000mAh ബാറ്ററി, IP68+IP69 റേറ്റിങ്; ഇത് വിവോ Y600i 5G
മസിൽ വളർത്താൻ പ്രോട്ടീൻ മാത്രം മതിയോ? അറിയാം ഈ ഡയറ്റ് ടിപ്സ്!
5 ദിവസം വരെ പാൽ കേടാവാതെ ഇരിക്കാനുള്ള ട്രിക്ക്
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ