Athimanoharam: ഇതുവരെ കാണാത്ത മോഹൻലാലിനെയാണ് അവിടെ കണ്ടത്; വെളിപ്പെടുത്തി വിനായക് ശശികുമാർ | Athimanoharam: Saw a Never-Before-Seen Side of Mohanlal There, Reveals Vinayak Sasikumar Malayalam news - Malayalam Tv9

Athimanoharam: ഇതുവരെ കാണാത്ത മോഹൻലാലിനെയാണ് അവിടെ കണ്ടത്; വെളിപ്പെടുത്തി വിനായക് ശശികുമാർ

Published: 

21 Nov 2026 | 09:08 PM

വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയ ഗാന രചയിതാവായി മാറിയ ആളാണ് വിനായക് ശശികുമാർ. ഇന്ന് മലയാളികൾ നാവിൽതുമ്പിൽ കൊണ്ടുനടക്കുന്ന പല ഗാനങ്ങളുടെയും വരികൾ എഴുതിയത് ഈ ചെറുപ്പക്കാരനായ എഴുത്തുകാരനാണ്. എമ്പുരാൻ, തുടരും തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളിലൂടെയും വിനായക് ശശികുമാർ തിളങ്ങിയിട്ടുണ്ട്.

1 / 5
മോഹൻലാലിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രമാണ് തരുൺ  മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലേക്ക് എത്താൻ അണിയറയിൽ തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്  ഈ സിനിമ. (Image Credit Source Social Media and Screen Grab)

2 / 5
ഒരിടവേളക്കുശേഷം മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുന്നു എന്നുള്ളതാണ് സിനിമയുടെ ഏറ്റവും പ്രധാന ആകർഷണം. അതിനൊപ്പം തുടരും എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം  തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്നു എന്നുള്ള ആകർഷണവും  മറ്റൊരുവശത്ത് ഉണ്ട്.

3 / 5
ഈ സിനിമയിലെ പാട്ട് എഴുതുന്നവരിൽ ഒരാളാണ് വിനായക് ശശികുമാർ. സംവിധായകൻ തരുൺ മൂർത്തിയെ കാണാൻ അതിമനോഹരം ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയപ്പോൾ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച്  സൈനയ്ക്ക് നൽകിയ  ഒരു അഭിമുഖത്തിൽ  വിനായക്  വെളിപ്പെടുത്തിയിരുന്നു.

4 / 5
ഒരു 10 മിനിറ്റ് ഷൂട്ടിംഗ് താൻ  കാണാനിടയായി.  ഇന്നുവരെ പ്രേക്ഷകർ കാണാത്ത മോഹൻലാലിന്റെ  പ്രകടനമാണ്  അവിടെ കണ്ടത്. ആ 10 മിനിറ്റ് കൊണ്ട് തന്നെ താൻ  വളരെ എക്സൈറ്റഡ് ആയി എന്നും തുടർന്ന് സിനിമയുടെ കഥ എന്താണെന്ന് രചയിതാവിനോട്  ചോദിച്ചു മനസ്സിലാക്കി എന്നും വിനായക് പറഞ്ഞു.

5 / 5
ഈ സിനിമയുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റുകളും വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. സിനിമയുടെ ആദ്യഗാനം അണിയറ പ്രവർത്തകർ ദിവസങ്ങൾക്കു മുമ്പ് പുറത്തുവിട്ടിരുന്നു.  മലയാളികളുടെ പ്ലേ ലിസ്റ്റിൽ  മുൻപന്തിയിൽ ഇടം പിടിച്ചിട്ടുണ്ട് ഈ പാട്ട്.

Loading...
Unable to load recommendations.
Follow Us
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
'കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം' ഉണ്ടോ? '20-20-20 റൂൾ' ഒന്ന് പരീക്ഷിച്ച് നോക്കൂ
പുഴുങ്ങിയ മുട്ട തോട് കളഞ്ഞാണോ കളയാതെയാണോ സൂക്ഷിക്കേണ്ടത്?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി