Athimanoharam Song: സുന്ദര രാവണന് ശേഷം ഹൃദയത്തിൽ തൊട്ട് കാവൽമിഴിയെ; അതിമനോഹരത്തിലെ അടുത്ത ഗാനം പുറത്ത്
Athimanoharam Movie New Song: മലയാളി പ്രേക്ഷകർ ഈ ഡിസംബർ മാസത്തിൽ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രമാണ് അതിമനോഹരം. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമ ഡിസംബർ 24നാണ് തിയറ്ററിൽ റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ഏറെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.

ഏറ്റവും ഒടുവിലായി സിനിമയുടെ രണ്ടാമത്തെ ഗാനം പുറത്ത് വന്നിരിക്കുകയാണ്. സുന്ദര രാവണൻ എന്ന ചിത്രത്തിലെ ആദ്യ ഗാനം വളരെ തരംഗമായി സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ തുടരുന്ന വേളയിലാണ് മറ്റൊരു ഗാനം കൂടി പുറത്തുവരുന്നത്. കാവൽ മിഴിയെ എന്നു തുടങ്ങുന്ന മെലഡി സോങ് ആണ് റിലീസ് ചെയ്തിരിക്കുന്നത്. ( Image Credit Source Social Media )

സിനിമയിൽ ഒരു പോലീസ് സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഫാമിലി എന്റർടെയ്നർ എന്ന നിലയിലാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് ഇതുവരെ ലഭിക്കുന്നത് സൂചനകൾ.

ത്രില്ലർ എലമെന്റുകൾ എന്തെങ്കിലുമുണ്ടോ എന്നുള്ള കാര്യത്തിൽ ഇതുവരെ അണിയറ പ്രവർത്തകർ വ്യക്തത നൽകിയിട്ടില്ല. സ്വാഭാവികമായും മോഹൻലാൽ പോലീസ് വേഷത്തിൽ എത്തുമ്പോൾ പ്രേക്ഷകർ കൂടുതൽ പ്രതീക്ഷിക്കും.

മീരാ ജാസ്മിൻ ആണ് സിനിമയിലെ നായിക. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മീരാ ജാസ്മിനും മോഹൻലാലും ഒരുമിക്കുന്നത്. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന പാട്ടിന്റെ ലിറിക്സ് വീഡിയോയിൽ ഷൂട്ടിംഗ് സെറ്റിലെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറെ രസകരമായ ഷൂട്ടിംഗ് സെറ്റിലെ അനുഭവങ്ങളും താരങ്ങളുടെ അഭിനയ മുഹൂർത്തങ്ങളും ആണ് വീഡിയോയുടെ അവസാനഭാഗത്തിൽ ഉള്ളത്. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഇതിനുമുമ്പ് മോഹൻലാൽ നായകനായ തുടരും എന്ന സിനിമ വമ്പൻ ഹിറ്റായി മാറിയിരുന്നു. സമാനമായി ഈ ചിത്രവും ബോക്സ് ഓഫീസിൽ തരംഗം ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.