AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പാർലമെന്റ് പ്രത്യേക സമ്മേളനം: നിർണ്ണായക ബില്ലുകൾക്ക് മുന്നോടിയായി എംപിമാർക്ക് വിപ്പ് നൽകി ബിജെപി

Special Parliament Session: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ സുപ്രധാന ബില്ലുകൾ പാസാക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ, ലോക്‌സഭാ എംപിമാർക്ക് ബിജെപി വിപ്പ് നൽകി. നവംബർ 30 മുതൽ ഡിസംബർ 3 വരെ ലോക്‌സഭയിൽ ഹാജരാകാനും, പ്രധാനപ്പെട്ട നിയമനിർമ്മാണ നടപടികൾ നടക്കുമ്പോൾ സർക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കാനും ആവശ്യപ്പെട്ടാണ് വിപ്പ് നല്‍കിയത്

പാർലമെന്റ് പ്രത്യേക സമ്മേളനം: നിർണ്ണായക ബില്ലുകൾക്ക് മുന്നോടിയായി എംപിമാർക്ക് വിപ്പ് നൽകി ബിജെപി
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 29 Nov 2026 | 07:52 PM

ന്യൂഡല്‍ഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ സുപ്രധാന ബില്ലുകൾ പാസാക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ, ലോക്‌സഭാ എംപിമാർക്ക് ബിജെപി ‘വിപ്പ്’ (three-line whip) നൽകി. നവംബർ 30 മുതൽ ഡിസംബർ 3 വരെ ലോക്‌സഭയിൽ ഹാജരാകാനും, പ്രധാനപ്പെട്ട നിയമനിർമ്മാണ നടപടികൾ നടക്കുമ്പോൾ സർക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കാനും ആവശ്യപ്പെട്ടാണ് ബിജെപി എംപിമാര്‍ക്ക് വിപ്പ് നല്‍കിയത്. പാര്‍ട്ടിയുടെ എല്ലാ എംപിമാര്‍ക്കും വിപ്പ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. നിർദ്ദിഷ്ട ബില്ലുകൾ പാസാക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ഈ നടപടി.

നവംബർ 30 മുതൽ പാർലമെന്റ് സമ്മേളനങ്ങൾ പുനരാരംഭിക്കും. ആദ്യം ലോക്‌സഭയും, തുടർന്ന് ഡിസംബർ രണ്ടിന്‌ രാജ്യസഭയും ചേരും. ഡിസംബർ 3-ഓടെ ഇരുസഭകളുടെയും സമ്മേളനങ്ങൾ അവസാനിക്കാനാണ് സാധ്യത. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സഭ ചേരാൻ സ്പീക്കർ ഓം ബിർള നിർദ്ദേശം നൽകി. നേരത്തെ 2026 ഓഗസ്റ്റ് 13-നാണ് ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്.

ബുധനാഴ്ച രാവിലെ 11 മണിക്ക് രാജ്യസഭ വിളിച്ചുചേർക്കാൻ അധ്യക്ഷൻ സിപി രാധാകൃഷ്ണനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സമ്മേളനങ്ങളിൽ ചോദ്യോത്തര വേളയോ, ശൂന്യവേളയോ, സ്വകാര്യ അംഗങ്ങളുടെ ബില്ലുകളോ ഉണ്ടായിരിക്കുന്നതല്ല. അടിയന്തിരമായ സർക്കാർ നടപടികൾ പരിഗണിക്കുന്നതിനായി ഇരുസഭകളും വിളിച്ചുചേർക്കണമെന്ന് സർക്കാർ ലോക്‌സഭാ സ്പീക്കറോടും രാജ്യസഭാ ചെയർമാനോടും അഭ്യർത്ഥിച്ചിരുന്നു.

പുതിയ ഭരണഘടനാ ഭേദഗതി ബിൽ

ലോക്‌സഭയിലും സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഏർപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ തിങ്കളാഴ്ച ലോക്‌സഭയിൽ പുതിയ ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഓരോ സംസ്ഥാനത്തിനും കേന്ദ്രഭരണ പ്രദേശത്തിനും അനുവദിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണവും അതത് നിയമസഭകളിലെ അംഗബലവും 50 ശതമാനം വര്‍ധിപ്പിക്കും. പുതുക്കിയ സീറ്റ് വിഹിതവും മണ്ഡല അതിർത്തികളും 2051 വരെ മാറ്റമില്ലാതെ തുടരും.

Also Read: ‘നാരി ശക്തി നിറവേറ്റാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്’; വനിതാ സംവരണം യാഥാർത്ഥ്യമാക്കാൻ എല്ലാ തടസ്സങ്ങളും നീക്കുമെന്ന് പ്രധാനമന്ത്രി

2026-ലെ ഭരണഘടനാ (132-ാം ഭേദഗതി) ബിൽ പ്രകാരം ലോക്സഭയുടെ പരമാവധി അംഗബലം 850 ആയി ഉയർത്താൻ ലക്ഷ്യമിടുന്നു. സംസ്ഥാനങ്ങളിൽ നിന്ന് 815 അംഗങ്ങൾ വരെയും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് 35 അംഗങ്ങളും ഉൾപ്പെടും. സംസ്ഥാന നിയമസഭകളിലെ അംഗങ്ങളുടെ എണ്ണത്തിനുള്ള പരിധി 500-ൽ നിന്ന് 650 ആയി ഉയർത്താനും ഈ ബിൽ നിർദ്ദേശിക്കുന്നു.

മണ്ഡല പുനർനിർണ്ണയ പ്രക്രിയയിലൂടെ (Delimitation) ലോക്സഭയിലും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം പ്രാബല്യത്തിൽ വരുത്തുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

English Summary

The BJP issued a three-line whip directing all its Lok Sabha MPs to attend Parliament from November 30 to December 3. This comes right before a special session convened to pass important government bills.

Follow Us