Bachelor Party Deux : ടിപ്പിക്കൽ അമൽ നീരദ് പടം? ബാച്ച്‌ലർ പാർട്ടി Deux - സോഷ്യൽ മീഡിയ പ്രതികരണങ്ങൾ | Bachelor Party Deux Review: What Social Media Is Saying About the Movie Malayalam news - Malayalam Tv9

Bachelor Party Deux : ടിപ്പിക്കൽ അമൽ നീരദ് പടം? ബാച്ച്‌ലർ പാർട്ടി Deux – സോഷ്യൽ മീഡിയ പ്രതികരണങ്ങൾ

Published: 

19 Nov 2026 | 06:11 PM

Bachelor Party Deux Movie Review: അമൽ നീരദിന്റെ കൾട്ട് സ്റ്റാറ്റസിൽ ഉള്ള ബാച്ച്ലർ പാർട്ടി സിനിമയുടെ രണ്ടാം ഭാഗം ബാച്ച്ലർ പാർട്ടി ഡ്യുവക്സ് തിയേറ്ററിൽ റിലീസിന് എത്തിയിരിക്കുകയാണ്. പഴയ സിനിമയുമായി യാതൊരുവിധ ബന്ധവുമില്ല ഈ പുതിയ ഭാഗത്തിന് എന്ന് അഭിനേതാക്കളും അണിയറ പ്രവർത്തകരും സിനിമയുടെ റിലീസിന് മുന്നേ തന്നെ വ്യക്തമാക്കിയിരുന്നു. ആ വാക്കുകൾ ശരിവെക്കുന്നതാണ് സിനിമയുടെ റിലീസിന് ശേഷം പുറത്തുവരുന്ന ആദ്യ പ്രതികരണങ്ങൾ.

1 / 5
സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്നത്.  ആദ്യഭാഗവുമായി തട്ടിച്ചു നോക്കാതിരുന്നാൽ  മികച്ച ഒരു അനുഭവമാണ്  ബാച്ച്ലർ പാർട്ടി ഡ്യുക്സ് നൽകുന്നത് എന്നാണ് ഒരു വിഭാഗം പറയുന്നത്. ( Image Credit Source Social Media )

2 / 5
സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെയും പ്രകടനവും മികച്ചതാണ് എന്ന അഭിപ്രായമാണ് മറ്റ് ചിലർ പറയുന്നത്. നസ്ലൻ, സൗബിൻ, ഷറഫുദ്ദീൻ, ചന്തു സലിംകുമാർ,  ശ്രീനാഥ് ഭാസി  എന്നിവർ ആണ്  സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്ന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

3 / 5
വില്ലൻ വേഷത്തിൽ എത്തിയ കുഞ്ചാക്കോ ബോബന്റെ പ്രകടനം ഏറെ വ്യത്യസ്തവും പുതുമയും സമ്മാനിക്കുന്നതാണ് എന്ന അഭിപ്രായമാണ് കൂടുതൽ പേരും പറയുന്നത്.  രഞ്ജിഷ വിജയനും ഹൻസിക കൃഷ്ണയും  നദിയ മൊയ്തുവും  തങ്ങൾക്ക് ലഭിച്ച അവസരത്തെ ഭംഗിയായി വിനിയോഗിച്ചിട്ടുണ്ട്.

4 / 5
ടിപ്പിക്കൽ അമൽ നീരദ് സിനിമയിൽ പ്രതീക്ഷിക്കാവുന്ന എല്ലാ എലമെന്റ്സും  ബാച്ചിലർ പാർട്ടി  ഡ്യുവക്സിലും ഉണ്ട്. ആക്ഷൻ രംഗങ്ങൾ കൊണ്ടും മാസ്സ് സീനുകൾ കൊണ്ടും സിനിമ സമ്പന്നമാണ് എന്ന്  ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. കാമിയോ വേഷത്തിൽ വന്ന ടോവിനോയുടെ പ്രകടനവും കൊള്ളാം.

5 / 5
എന്നാൽ പ്രതീക്ഷിച്ച അത്ര ഒരു ലെവലിലേക്ക് സിനിമ എത്തിയില്ല എന്ന് അഭിപ്രായം പറയുന്നവരും ഉണ്ട്. അമൽ നീരദ് സിനിമ എന്ന നിലയിലും പഴയ ബാച്ച്ലർ പാർട്ടിയുടെ ബെഞ്ച് മാർക്കും വച്ച് നോക്കുമ്പോൾ തങ്ങൾ ഇതിൽ കൂടുതൽ പ്രതീക്ഷിച്ചിരുന്നു എന്നാണ് അവരുടെ ഭാഗം.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Astrology Malayalam Prediction: ഫെബ്രുവരി 8 വരെ ഭാഗ്യകാലം! സ്ഥാനക്കയറ്റം, ശമ്പള വർധന, 4 രാശിക്കാർ തിരിഞ്ഞു നോക്കേണ്ട
Upcoming OTT Releases : ഇനി മൂന്ന് ചിത്രങ്ങൾ കൂടി; നവംബർ അവസാനം ഒടിടിയിൽ എത്തുന്ന സിനിമകൾ
Astrology Predictions Malayalam: വൃശ്ചികം ഉൾപ്പെടെ 3 രാശികൾ തൊടുന്നതെല്ലാം ഇനി ഇരട്ടിക്കും! രാഹുവും ചൊവ്വയും വിപരീതപദത്തിൽ ചലിക്കുന്നു
Best Malayalam Comedy Movies to Watch on OTT : ഉച്ച ഊണിനൊപ്പം ഒടിടിയിൽ കാണാന്‍ 5 പഴയ ചിത്രങ്ങൾ
‘മിയ ഭായി’യെ ഇന്ത്യ മറന്നോ? സിറാജിനെ ഒഴിവാക്കിയതിനെതിരെ ഗവാസ്‌കറും, ശാസ്ത്രിയും; ന്യായീകരിച്ച് മാനേജ്‌മെന്റ്‌
മലേഷ്യയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഇനി പഴയതുപോലെ പോകാനാവില്ല; ഇന്ത്യക്കാർക്ക് വൻ തിരിച്ചടി!
സാധാരണക്കാരുടെ ക്രൂയിസർ ബൈക്ക് - ബജാജ് അവഞ്ചർ
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ!
നിത്യവും വെളുത്തുള്ളി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ!
ചെറുനാരങ്ങ ഇനി കേടാകില്ല! ഫ്രഷായി സൂക്ഷിക്കാന്‍ 6 പൊടിക്കൈകള്‍
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ