AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

MS Dhoni: മെന്റര്‍ റോളില്‍ ധോണി തിളങ്ങുമോ? പുതിയ ദൗത്യം വെല്ലുവിളി നിറഞ്ഞതാകുമെന്ന് മുന്‍താരം

MS Dhoni CSK Mentor: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമെന്ന നിലയില്‍ നിന്ന് മെന്ററിലേക്കുള്ള എംഎസ് ധോണിയുടെ മാറ്റം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് മുന്‍താരം മദന്‍ ലാല്‍. കളിക്കളത്തിൽ കാര്യങ്ങൾ നേരിട്ട് നിയന്ത്രിക്കുന്നതിന് പകരം ബൗണ്ടറിക്ക് പുറത്തുനിന്ന് ടീമിനെ നയിക്കേണ്ടി വരുന്നതാണ് ഇതിന് കാരണമെന്നും മദന്‍ലാല്‍.

MS Dhoni: മെന്റര്‍ റോളില്‍ ധോണി തിളങ്ങുമോ? പുതിയ ദൗത്യം വെല്ലുവിളി നിറഞ്ഞതാകുമെന്ന് മുന്‍താരം
MS Dhoni CSK IPLImage Credit source: PTI
Jayadevan AM
Jayadevan AM | Published: 19 Nov 2026 | 10:25 PM

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമെന്ന നിലയില്‍ നിന്ന് മെന്ററിലേക്കുള്ള എംഎസ് ധോണിയുടെ മാറ്റം വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് മുന്‍താരം മദന്‍ ലാല്‍. കളിക്കളത്തിൽ കാര്യങ്ങൾ നേരിട്ട് നിയന്ത്രിക്കുന്നതിന് പകരം ബൗണ്ടറിക്ക് പുറത്തുനിന്ന് ടീമിനെ നയിക്കേണ്ടി വരുന്നതാണ് ഇതിന് കാരണമെന്ന് മദന്‍ലാല്‍ അഭിപ്രായപ്പെട്ടു. ഐപിഎല്ലില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് താരം അടുത്ത സീസണില്‍ മെന്ററാകുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് വ്യക്തമാക്കിയത്. പുതിയ ഉത്തരവാദിത്തങ്ങളുമായി പൊരുത്തപ്പെടുന്നത് ചിലപ്പോൾ ധോണിയുടെ ക്ഷമയെ പരീക്ഷിച്ചേക്കാമെന്നും, പ്രത്യേകിച്ച് ടീം പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിൽ ഇത് സംഭവിക്കാമെന്നും മദന്‍ലാല്‍ അഭിപ്രായപ്പെട്ടു.

“ധോണി മെന്റർ സ്ഥാനം ഏറ്റെടുക്കുന്നത് ശരിയായ തീരുമാനമാണെന്ന് ഞാൻ കരുതുന്നു. എന്നാൽ, ഇത് ഒരേസമയം വെല്ലുവിളി നിറഞ്ഞതും നിരാശാജനകവുമാകാം. മുൻപ് അദ്ദേഹം കളിക്കളത്തിൽ നിന്ന് ടീമിനെ നിയന്ത്രിക്കുകയും തീരുമാനങ്ങൾ നേരിട്ട് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇനി, പുറത്തിരുന്ന് കളിക്കാർക്ക് മാർഗനിർദ്ദേശങ്ങൾ നൽകേണ്ടി വരും”-മദന്‍ലാല്‍ ഐഎഎൻഎസിനോട് പറഞ്ഞു.

Also Read: MS Dhoni: ഐപിഎൽ വിരമിക്കലിന് ശേഷം ധോണിക്ക് പെൻഷൻ കിട്ടുമോ? ബിസിസിഐ നൽകുന്ന തുക ഇത്ര

കാര്യങ്ങൾ സുഗമമായി നടന്നാൽ പ്രശ്നമില്ല, എന്നാൽ ടീം പ്രതിസന്ധികളെ നേരിടേണ്ടി വന്നാൽ, അത് അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടാക്കിയേക്കാം. കളിക്കളത്തിൽ സജീവമായി ഇടപെടുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരനുഭവമാണിതെന്നും മുന്‍താരം കൂട്ടിച്ചേര്‍ത്തു.

ധോണിക്ക് മെന്റർഷിപ്പ് എന്നത് പുതിയ കാര്യമല്ലെന്നായിരുന്നു മുന്‍താരം ഇര്‍ഫാന്‍ പഠാന്റെ അഭിപ്രായം. ക്യാപ്റ്റനായിരുന്നപ്പോൾ പോലും അദ്ദേഹം പല താരങ്ങള്‍ക്കും വഴികാട്ടിയായിരുന്നു. അദ്ദേഹത്തിന്റെ ക്രിക്കറ്റ് കളിക്കാരൻ എന്ന നിലയിലുള്ള യാത്ര അവസാനിച്ചുവെന്ന് ഉറപ്പാണ്. എന്നാൽ പക്ഷേ, അദ്ദേഹം ക്രിക്കറ്റിന് തുടര്‍ന്നും സംഭാവന നല്‍കുമെന്നും പഠാന്‍ കൂട്ടിച്ചേര്‍ത്തു.

അനുയോജ്യമായ സമയം

ധോണി ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് വിരമിക്കാൻ പറ്റിയ സമയമാണിതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് അഭിപ്രായപ്പെട്ടു. ടീം മെന്റർ എന്ന പുതിയ പദവി ധോണിക്ക് വ്യത്യസ്തമായ സമ്മർദ്ദം നൽകിയേക്കാമെന്നും അദ്ദേഹം പറഞ്ഞു.

“ആദ്യ ദിവസം മുതൽ തന്നെ ക്യാപ്റ്റനായി പ്രവർത്തിച്ചും, ടീമിനെ കെട്ടിപ്പടുത്തും, കളിക്കളത്തിൽ നയിച്ചും ധോണി ചെന്നൈയ്ക്ക് മാര്‍ഗനിര്‍ദ്ദേശം നൽകുന്നുണ്ട്. ഔദ്യോഗികമായി മെന്റർ പദവി ഏറ്റെടുക്കുന്നത് വ്യത്യസ്തമായ ഒരു സമ്മർദ്ദം കൊണ്ടുവന്നേക്കാം. എല്ലാ കളിക്കാർക്കും ഒടുവിൽ ആ സമയം വരും, ഒരുപക്ഷേ ധോണിക്ക് ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ പറ്റിയ സമയമാണിത്, അതുകൊണ്ടാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്”- സെവാഗ് പറഞ്ഞു.

English Summary

Following his IPL retirement, MS Dhoni will serve as the Chennai Super Kings’ team mentor starting in the 2027 season. Former cricketer Madan Lal believes guiding the team from the sidelines could be frustrating and test Dhoni’s patience.

Follow Us