AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഏഥര്‍ റിസ്ത മുതൽ ടിവിഎസ് ഓര്‍ബിറ്റര്‍ വരെ തുടക്കക്കാർക്ക് പരി​ഗണിക്കാവുന്ന ഇ.വി സ്കൂട്ടറുകൾ

Best Beginner-Friendly Electric Scooters : പെട്രോള്‍ സ്‌കൂട്ടര്‍ മാറ്റി ഇലക്ട്രിലേക്ക് തിരിയാൻ ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ. എൻട്രിലെവലിൽ സാധരണ ഉപയോഗം മാത്രമുള്ള ഒരാള്‍ക്ക് പരിഗണിക്കാവുന്ന ഇന്ത്യൻ വിപണിയിൽ നിലവിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മോഡലുകളെ പരിചയെപ്പെടാം. ദൈനംദിന ഉപയോഗത്തിനായി ഒരു ഫാമിലി സ്‌കൂട്ടര്‍ എന്ന നിലയില്‍ പരി​ഗണിക്കാവുന്ന മോഡലാണ്....

ഏഥര്‍ റിസ്ത മുതൽ ടിവിഎസ് ഓര്‍ബിറ്റര്‍ വരെ തുടക്കക്കാർക്ക് പരി​ഗണിക്കാവുന്ന ഇ.വി സ്കൂട്ടറുകൾ
Tvs Orbiter, Ather Rizta Image Credit source: Social Media
Amal KV
Amal KV | Updated On: 20 Nov 2026 | 12:48 AM

പെട്രോള്‍ സ്‌കൂട്ടര്‍ മാറ്റി ഇലക്ട്രിലേക്ക് തിരിയാൻ ആ​ഗ്രഹിക്കുന്നവരാണോ നിങ്ങൾ. എൻട്രിലെവലിൽ സാധരണ ഉപയോഗം മാത്രമുള്ള ഒരാള്‍ക്ക് പരിഗണിക്കാവുന്ന ഇന്ത്യൻ വിപണിയിൽ നിലവിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മോഡലുകളെ പരിചയെപ്പെടാം.

ഏഥര്‍ റിസ്ത

ദൈനംദിന ഉപയോഗത്തിനായി ഒരു ഫാമിലി സ്‌കൂട്ടര്‍ എന്ന നിലയില്‍ പരി​ഗണിക്കാവുന്ന മോഡലാണ് ഏഥര്‍ റിസ്ത. 1.28 ലക്ഷം രൂപമുതല്‍ ലഭ്യമാകുന്ന റിസ്തയ്ക്ക് ശരാശരി 135 മുതല്‍ 140 കിലോമീറ്റര്‍ വരെ ‌റേഞ്ച് ആണ് ലഭിക്കുന്നത്. വലുപ്പമുള്ള സീറ്റുകളും അത്യാശ്യം വേണ്ട അണ്ടര്‍ സീറ്റ് സ്‌റ്റോറേജും വാഹനത്തില്‍ വരുന്നുണ്ട്. സീറ്റിംഗ് പൊസിഷനും റൈഡിംഗ് കംഫര്‍ട്ടും മികച്ചതാണ്. തുടക്കാർക്കും ഫാമിലിക്കും ദൈനംദിന ഉപയോ​ഗങ്ങൾക്കും ഈ മോഡൽ പരി​ഗണിക്കാം.

Also Read: ഓർബിറ്റർ മുതൽ ചേതക്ക് വരെ, 150 കിലോ മീറ്റർ റേഞ്ച് നൽകുന്ന ഇ.വി സ്കൂട്ടർ മോഡലുകൾ

ബജാജ് ചേതക്ക്

തുടക്കക്കാര്‍ക്ക് എന്തുകൊണ്ടും തിരഞ്ഞെടുക്കാവുന്ന ഓപ്ഷനാണ് ബജാജ് ചേതക്ക് ഇ.വി. 113 കിലോ മീറ്റര്‍ മുതല്‍ 153 കിലോ മീറ്റര്‍ വരെയും ഈ ഇവി സ്‌കൂട്ടര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നു. 1.11 ലക്ഷം രൂപ മുതല്ഡ 1.49 ലക്ഷം വരെയാണ് ഈ വാഹനത്തിന് വില വരുന്നത്. Chetak C2501 എന്ന മോഡലാണ് ഈ ലൈനപ്പിൽ ഏറ്റവും ബേസ് മോഡലായി വരുന്നത്.

ടിവിഎസ് ഓര്‍ബിറ്റര്‍

ടിവിഎസിന്റെ ബജറ്റ് ഇലക്ട്രിക് സ്കൂട്ടർ മോഡലാണ് ഓർബിറ്റർ. രൂപം കൊണ്ട് ഏകദേശം ഏഥര്‍ റിസ്തയെ ഒര്‍മ്മിപ്പിക്കുന്ന വാഹനത്തിന്റെ വില ഏകദേശം ഒരു ലക്ഷത്തിന് മുകളിലാണ് വരുന്നന്. 92 കിലോമീറ്റർ മതുല്‍ 158 കിലോമീറ്റര്‍ വരെ ആണ് ഈ വാഹനം വാ​ഗ്ദാനം ചെയ്യുന്ന റേഞ്ച്. ടിവിഎസ് എന്റെ ഓർബിറ്റർ V2 എന്ന മോഡൽ ഫുൾ ചാർജിൽ 158 കിലോമീറ്റർ റെയിഞ്ച് നൽകും. 3.1 ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. മൂന്നര മണിക്കൂറാണ് 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ എടുക്കുന്ന സമയം.

ശ്രദ്ധിക്കുക ഓരോ വാഹന മോഡലുകളുടെ  വില അതാതാ പ്രദേശങ്ങൾക്ക് അനുസൃതമായി മാറാൻ സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങളുടെ തൊട്ടടുത്തുള്ള ഷോറൂമിൽ നേരിട്ട് പോയി വില സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ചോദിച്ചറിയുക. ഏത് വാഹനം തിരഞ്ഞെടുക്കണം എന്നുള്ളത് തീർച്ചയായും ഓരോരുത്തരുടെയും വ്യക്തി പരമായ തീരുമാനം ആണ്.

English Summary

Are you looking to switch from a petrol scooter to an electric one? Let’s take a look at some of the electric scooter models currently available in the Indian market that are suitable for entry-level, everyday use.

Follow Us