AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Eye Health: രാത്രിയിൽ കണ്ണിന് കാഴ്ച്ച മങ്ങുന്നുണ്ടോ? കാരണം ഇതാകാം, ശ്രദ്ധിച്ചില്ലെങ്കിൽ

Eye Complications Due To Bad Lifestyle: പൂർണ്ണമായ അന്ധതയിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ, ചില ലക്ഷണങ്ങളിലൂടെ നേത്രരോ​ഗം മനസ്സിലാക്കാം. വായിക്കുന്നതിനോ, മുഖങ്ങൾ തിരിച്ചറിയുന്നതിനോ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ഇന്ത്യയിൽ 11 ദശലക്ഷത്തിലധികം ആളുകളാണ് റെറ്റിനയുമായി ബന്ധപ്പെട്ട രോ​ഗങ്ങളാൽ ബുദ്ധിമുട്ടുന്നത്.

neethu-vijayan
Neethu Vijayan | Published: 08 Oct 2025 12:15 PM
കണ്ണുകളുടെ പല രോ​ഗങ്ങളിലും ആദ്യ ലക്ഷണങ്ങൾ നിശബ്ദമായിരിക്കും. കാര്യമായി ബാധിക്കുന്നതുവരെ ലക്ഷണങ്ങൾ കാണിക്കില്ല എന്നുതന്നെ പറയാം. ഇന്ത്യയിൽ 11 ദശലക്ഷത്തിലധികം ആളുകളാണ് റെറ്റിനയുമായി ബന്ധപ്പെട്ട രോ​ഗങ്ങളാൽ ബുദ്ധിമുട്ടുന്നത്. ഇന്ത്യയിൽ 77 ദശലക്ഷം ആളുകൾ പ്രമേഹ രോഗികളായതിനാൽ, ഡയബറ്റിക് റെറ്റിനോപ്പതി പോലുള്ള പ്രമേഹ നേത്ര രോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ദിനംപ്രതി വർദ്ധിച്ചുവരികയാണ്. (Image Credits: Getty Images)

1 / 5
കൃത്യമായി ചികിത്സ നൽകിയില്ലെങ്കിൽ കാഴ്ച നഷ്ടപ്പെടാനും അന്ധതയ്ക്കും കാരണമാകുന്നതാണ് പല നേത്രരോ​ഗങ്ങളും. ഒരുപക്ഷേ കാഴ്ച്ചശക്തി കുറയുമ്പോൾ മാത്രമാണ് അവരെ അലട്ടുന്ന നേത്രരോ​ഗങ്ങളെപ്പറ്റി പലരും അറിയുന്നത്. പതിവായി റെറ്റിനയുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുന്നത് നേരത്തെയുള്ള രോ​ഗനിർണയത്തിന് സഹായിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. (Image Credits: Getty Images)

2 / 5
ഗവേഷണങ്ങളനുസരിച്ച്, പ്രമേഹരോഗികളിൽ 16.9% പേർക്കും ഡയബറ്റിക് റെറ്റിനോപ്പതി (DR) എന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതിൽ ഏകദേശം 3.6% പേർക്ക് കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. രോ​ഗ നിർണയം വൈകുന്നതാണ് ഇതിനുള്ള പ്രധാന കാരണം. ലോകത്തിലെ കാഴ്ച വൈകല്യമുള്ള ജനസംഖ്യയുടെ മൂന്നിലൊന്ന് ഇന്ത്യയിലാണെന്നാണ് സർവേകൾ ചൂണ്ടികാട്ടുന്നത്.  (Image Credits: Getty Images)

3 / 5
പൂർണ്ണമായ അന്ധതയിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ, ചില ലക്ഷണങ്ങളിലൂടെ നേത്രരോ​ഗം മനസ്സിലാക്കാം. വായിക്കുന്നതിനോ, മുഖങ്ങൾ തിരിച്ചറിയുന്നതിനോ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. പ്രകാശത്തോടുള്ള സംവേദനക്ഷമത, രാത്രിയിലെ കാഴ്ച്ചക്കുറവ് എന്നിവയും ഇതിൻ്റെ ലക്ഷണമാണ്. കാലക്രമേണ, അത്തരം പ്രശ്നങ്ങൾ ജീവിതശൈലിയിലെ മാറ്റങ്ങൾക്കും വൈകാരിക സമ്മർദ്ദത്തിനും കാരണമാകുന്നു. (Image Credits: Getty Images)

4 / 5
പ്രമേഹമുള്ളവർ ഇടയ്ക്കിടെ റെറ്റിനയുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തുക. പ്രത്യേകിച്ച് 40 വയസിന് മുകളിലുള്ളവർ. രോ​ഗം നേരത്തെ തിരിച്ചറിയുന്നത് കാഴ്ച്ച നഷ്ടപ്പെടാനുള്ള സാധ്യത വളരെയധികം കുറയ്ക്കുന്നു. (Image Credits: Getty Images)

5 / 5