തണുപ്പുകാലത്തെ വരണ്ട ചർമ്മവും ക്ഷീണവും പമ്പകടക്കും; ഈ 5 സൂപ്പർ ഫുഡുകൾ ശീലമാക്കൂ…! | Best Winter Foods for Glowing Skin, Immunity, and Better Digestion Malayalam news - Malayalam Tv9

തണുപ്പുകാലത്തെ വരണ്ട ചർമ്മവും ക്ഷീണവും പമ്പകടക്കും; ഈ 5 സൂപ്പർ ഫുഡുകൾ ശീലമാക്കൂ…!

Published: 

15 Nov 2026 | 10:02 PM

5 Winter Superfoods to Fight Fatigue and Dry Skin Naturally: തണുപ്പുകാലം തുടങ്ങുന്നതോടെ നമ്മുടെ ശരീരത്തിലും പലവിധത്തിലുള്ള മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ശരീരത്തിലെ ചൂട് നിലനിർത്തുന്നതിനായി രക്തക്കുഴലുകൾ ചുരുങ്ങുകയും, മെറ്റബോളിസം, ദഹനം എന്നിവയിൽ മാറ്റങ്ങൾ വരികയും ചെയ്യും. ഇതിൻ്റെ ഫലമായി പലർക്കും ക്ഷീണം, ചർമ്മം വരണ്ടുണങ്ങുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഈ തണുപ്പുകാലത്ത് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാനും ചർമ്മത്തിൻ്റെ പ്രശ്നങ്ങൾ ഒഴിവാക്കാനും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്.

1 / 5
തണുപ്പുകാലത്ത് വല്ലാതെ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ഭക്ഷണത്തിൽ മധുരക്കിഴങ്ങ് ഉൾപ്പെടുത്തുന്നത് നല്ലതാണ്. മധുരക്കിഴങ്ങിൽ ധാരാളം കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന് ആവശ്യമായ ഊർജ്ജം നിലനിർത്താൻ സഹായിക്കും. കൂടാതെ ഇവ തൈറോയ്ഡ് ഹോർമോണിൻ്റെ പ്രവർത്തനങ്ങളെയും മെറ്റബോളിസത്തെയും സഹായിക്കുന്നു. അതിനാൽ കാർബോഹൈഡ്രേറ്റ് പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം മധുരക്കിഴങ്ങ് പോലുള്ളവ തിരഞ്ഞെടുക്കുന്നത് ശൈത്യകാലത്ത് ഗുണം ചെയ്യും. (Image Credit source: Unsplash)

2 / 5
മഞ്ഞുകാലത്തെ മറ്റൊരു പ്രധാന പ്രശ്നമാണ് ചർമ്മം വല്ലാതെ വരണ്ടുണങ്ങുന്നത്. ഇതിന് പരിഹാരമായി രാവിലെ പ്രഭാതഭക്ഷണത്തിനൊപ്പം അല്പം ഡ്രൈ ഫ്രൂട്ട്സും നട്സും ശീലമാക്കാവുന്നതാണ്. ബദാം, വാൽനട്ട് തുടങ്ങിയവയിൽ ആരോഗ്യകരമായ കൊഴുപ്പും, അവശ്യ ഫാറ്റി ആസിഡുകളും, വിറ്റാമിൻ ഇ-യും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെ സ്വാഭാവിക ഈർപ്പം നിലനിർത്താനും വരൾച്ച തടയാനും ഏറെ സഹായിക്കും.

3 / 5
ശൈത്യകാലത്ത് ദഹനപ്രക്രിയ സുഗമമാക്കുന്നതിന് ഭക്ഷണത്തിൽ അല്പം നെയ്യ് ഉൾപ്പെടുത്തുന്നത് നല്ലതാണ്. നെയ്യിൽ അടങ്ങിയിട്ടുള്ള ബ്യൂട്ടിറിക് ആസിഡ് എന്ന ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡ് കുടലിൻ്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. തണുപ്പുകാലത്ത് പൊതുവേ ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ദഹനം എളുപ്പമാക്കാൻ നെയ്യ് സഹായിക്കും. എന്നാൽ അമിതമാകാതെ മിതമായ അളവിൽ വേണം നെയ്യ് ഉപയോഗിക്കാൻ.

4 / 5
ശൈത്യകാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ വിറ്റാമിൻ സി ധാരാളമടങ്ങിയ നെല്ലിക്ക, ഓറഞ്ച് എന്നിവ ശീലമാക്കാം. പോഷകങ്ങളാൽ സമ്പന്നമായ നെല്ലിക്കയും സിട്രസ് പഴങ്ങളും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനൊപ്പം ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കും. എല്ലാ ദിവസവും ഒരു നെല്ലിക്കയോ ഓറഞ്ചോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഈ സീസണിൽ ശരീരത്തിന് ഏറെ ഗുണം ചെയ്യും.

5 / 5
മഞ്ഞുകാലത്ത് ശരീരത്തിന് ചൂട് നൽകാനും ദഹനം എളുപ്പമാക്കാനും സഹായിക്കുന്ന മറ്റ് രണ്ട് പ്രധാന ചേരുവകളാണ് ഇഞ്ചിയും വെളുത്തുള്ളിയും. നൂറ്റാണ്ടുകളായി പാചകത്തിൽ ഉപയോഗിക്കുന്ന ഇവയിൽ അടങ്ങിയിട്ടുള്ള പ്രകൃതിദത്ത സംയുക്തങ്ങൾ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇഞ്ചി രക്തചംക്രമണം വർധിപ്പിക്കാനും ദഹനത്തിനും സഹായിക്കുമ്പോൾ, വെളുത്തുള്ളിയിലെ സൾഫർ സംയുക്തങ്ങൾ ശരീരത്തിന് പ്രതിരോധശേഷി നൽകുന്നു.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കാറുണ്ടോ?
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ