'കൊടുത്തതിലും കൂടുതൽ സ്വർണവും കാശും മേടിച്ച് തരാമെന്ന് അഡ്വക്കേറ്റ് പറഞ്ഞു; ഒടുവില്‍ കുറ്റബോധം തോന്നി'; തുറന്നുപറഞ്ഞ് ആര്യ | Bigg Boss Malayalam Fame Arya Badai Reveals After Divorce Her Advocate Assured To Get Back More Gold Which She Actually Offered Malayalam news - Malayalam Tv9

Arya Badai: ‘കൊടുത്തതിലും കൂടുതൽ സ്വർണവും കാശും മേടിച്ച് തരാമെന്ന് അഡ്വക്കേറ്റ് പറഞ്ഞു; ഒടുവില്‍ കുറ്റബോധം തോന്നി’; തുറന്നുപറഞ്ഞ് ആര്യ

Updated On: 

12 Sep 2025 15:55 PM

Arya Badai Opens Up About Family Court: ഒരു ദിവസം മുഖ്യമന്ത്രിയാകാൻ അവസരം കിട്ടിയാൽ എന്തു മാറ്റം കൊണ്ടുവരുമെന്ന ചോദ്യത്തിന് കുടുംബ കോടതിയിൽ നിലനിൽക്കുന്ന ചില നിയമങ്ങൾ താൻ മുഖ്യമന്ത്രിയായാൽ മാറ്റും എന്നായിരുന്നു ആര്യയുടെ മറുപടി.

1 / 5മലയാളികൾക്ക് സുപരിചിതയാണ് നടിയും അവതാരകയുമായ ആര്യ ബഡായ്. ഈയടുത്താണ് താരം വിവാഹിതയായത്. സുഹൃത്തായ സിബിൻ ബെഞ്ചമിനാണ് വരൻ. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുടുംബ കോടതിയിൽ സ്ത്രീകൾക്ക് ആവശ്യമില്ലാത്ത  കുറേ ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്നാണ് ആര്യ പറയുന്നത്.(Image Credits:Instagram)

മലയാളികൾക്ക് സുപരിചിതയാണ് നടിയും അവതാരകയുമായ ആര്യ ബഡായ്. ഈയടുത്താണ് താരം വിവാഹിതയായത്. സുഹൃത്തായ സിബിൻ ബെഞ്ചമിനാണ് വരൻ. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുടുംബ കോടതിയിൽ സ്ത്രീകൾക്ക് ആവശ്യമില്ലാത്ത കുറേ ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്നാണ് ആര്യ പറയുന്നത്.(Image Credits:Instagram)

2 / 5

ഒരു ദിവസം മുഖ്യമന്ത്രിയാകാൻ അവസരം കിട്ടിയാൽ എന്തു മാറ്റം കൊണ്ടുവരുമെന്ന ചോദ്യത്തിന് കുടുംബ കോടതിയിൽ നിലനിൽക്കുന്ന ചില നിയമങ്ങൾ താൻ മുഖ്യമന്ത്രിയായാൽ മാറ്റും എന്നായിരുന്നു ആര്യയുടെ മറുപടി.വിവാഹശേഷം ജിഞ്ചർ മീഡിയക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

3 / 5

സ്ത്രീകൾക്ക് ആവശ്യമില്ലാത്ത കുറെ ആനുകൂല്യങ്ങൾ കുടുംബ കോടതിയിൽ ലഭിക്കുന്നുവെന്നും പ്രത്യേകിച്ച് ഒരു കുഞ്ഞ് കൂടിയുണ്ടെങ്കിൽ എന്നാണ് നടി പറയുന്നത്. താനും ഈ ഒരു ആനുകൂല്യങ്ങൾ ഉപയോ​ഗപ്പെടുത്തിയ ആളാണെന്നും താരം പറയുന്നു.

4 / 5

എന്തായാലും ഡിവോഴ്സ് കിട്ടും, കൊടുത്തതിലും കൂടുതൽ സ്വർണവും കാശും മേടിച്ച് തരാമെന്നും പറഞ്ഞ് തന്റെ അഡ്വക്കേറ്റ് തന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചുവെന്നും എന്നാൽ, ഏതോ ഒരു പോയിന്റിൽ എത്തിയപ്പോൾ തനിക്ക് കുറ്റബോധം തോന്നി സ്വയം അതിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് നടി പറയുന്നത്.

5 / 5

കേസ് സ്ട്രോങ്ങാക്കാൻ വേണ്ടി വക്കീൽ കൂടുതൽ കാര്യങ്ങൾ എഴുതി ചേർക്കും. തൊണ്ണൂറ് ശതമാനവും വക്കീല് എഴുതി ചേർക്കുന്നതാണ്. നമ്മുക്ക് പോലും ആ കാര്യങ്ങൾ അറിയില്ല. ഇതേപോലെ തനിക്ക് തന്റെ വക്കീൽ എഴുതി ചേർത്ത കാര്യങ്ങൾ വായിച്ചപ്പോൾ തനിക്ക് തന്നെ താനൊരു മനുഷ്യ സ്ത്രീയാണോയെന്ന് തോന്നിപ്പോയി എന്നാണ് ആര്യ പറയുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും