ക്രിസ്മസ് ആഘോഷങ്ങൾക്ക് തിരിച്ചടി, ബജറ്റ് താളം തെറ്റിച്ച് ഇക്കൂട്ടർ | Biriyani Rice and Chicken Price Hike in Kerala, Check How Soaring Prices affect Christmas celebrations Malayalam news - Malayalam Tv9

Price Hike: ക്രിസ്മസ് ആഘോഷങ്ങൾക്ക് തിരിച്ചടി, ബജറ്റ് താളം തെറ്റിച്ച് ഇക്കൂട്ടർ

Published: 

18 Dec 2025 13:52 PM

Biriyani Rice and Chicken Price Hike: അടുക്കള ബജറ്റ് താളം തെറ്റിച്ച വ‍ർ‌ഷമായിരുന്നു 2025. ക്രിസ്മസ്, പുതുവത്സര സീസണാകുമ്പോൾ വില 240-260 വരെ ആയേക്കാമെന്ന ആശങ്കയും ആവശ്യക്കാർക്കും ഹോട്ടൽ വ്യാപാരികളും ഉയർത്തുന്നുണ്ട്.

1 / 5ക്രിസ്മസ് ആഘോഷങ്ങളിൽ പ്രധാനിയാണ് ചിക്കൻ ബിരിയാണി. എന്നാൽ ആ രുചിക്കൂട്ട് ഇത്തവണയും കഴിക്കാൻ കഴിയുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. വില കുതിപ്പാണ് ഇത്തവണത്തെ പ്രശ്നം. ബിരിയാണി അരിയുടെയും ചിക്കന്റെയും വില വർദ്ധിച്ചതോടെ വീട്ടുകാരും വ്യാപാരികളുമെല്ലാം ആശങ്കയിലാണ്.

ക്രിസ്മസ് ആഘോഷങ്ങളിൽ പ്രധാനിയാണ് ചിക്കൻ ബിരിയാണി. എന്നാൽ ആ രുചിക്കൂട്ട് ഇത്തവണയും കഴിക്കാൻ കഴിയുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. വില കുതിപ്പാണ് ഇത്തവണത്തെ പ്രശ്നം. ബിരിയാണി അരിയുടെയും ചിക്കന്റെയും വില വർദ്ധിച്ചതോടെ വീട്ടുകാരും വ്യാപാരികളുമെല്ലാം ആശങ്കയിലാണ്.

2 / 5

കഴിഞ്ഞ നാലുമാസമായി ബിരിയാണി അരിവില 200-240ൽ നിരക്കിൽ തന്നെ നിൽക്കുകയാണ്. 180-185 രൂപയിൽ നിന്ന ബിരിയാണി അരി വില വളരെ പെട്ടെന്നാണ് ഇരുന്നൂറ് കടന്നത്. കിലോയ്ക്ക് 70 രൂപ മുതൽ ബിരിയാണി അരി കിട്ടുമെങ്കിലും ഇവയുടെ ​ഗുണനിലവാരം പ്രശ്നമാണ്.

3 / 5

താരതമ്യേന വിലക്കുറവുണ്ടായിരുന്ന കോലക്കും ബസുമതിക്കും ഡിമാൻഡും ഒപ്പം ചെറിയ രീതിയിൽ വിലയും കൂടിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. പഞ്ചാബിൽ നിന്നാണ് ബിരിയാണി അരി കേരളത്തിൽ കൂടുതലായും എത്തുന്നത്. എന്നാൽ കാലാവസ്ഥ വില്ലനായതോടെ അരി വരവ് കുറഞ്ഞു.

4 / 5

അരിയോടൊപ്പം ചിക്കൻ വിലയും കുതിക്കുന്നുണ്ട്. ഒരുകിലോ കോഴിയിറച്ചിക്ക് ഇപ്പോൾ 200 രൂപവരെ വിലയുണ്ട്. ക്രിസ്മസ്, പുതുവത്സര സീസണാകുമ്പോൾ 240-260 വരെ ആയേക്കാമെന്ന ആശങ്കയും ആവശ്യക്കാർക്കും ഹോട്ടൽ വ്യാപാരികളും ഉയർത്തുന്നുണ്ട്.

5 / 5

അടുക്കള ബജറ്റ് താളം തെറ്റിച്ച വ‍ർ‌ഷമായിരുന്നു 2025. വെളിച്ചെണ്ണ, മുട്ട, സവാള, പച്ചക്കറി തുടങ്ങി ലിസ്റ്റ് നീളുന്നു. ഇപ്പോഴിതാ, കൂട്ടത്തിൽ ബിരിയാണി അരിയും ചിക്കനും. അവശ്യസാധനങ്ങളുടെ വില വ‍ർദ്ധനവ് സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. (Image Credit: Getty Images)

കോഫി ലവര്‍ ആണോ? റ്റിറാമിസു പരീക്ഷിച്ചാലോ
മുടി വളരാന്‍ തണ്ണിമത്തന്‍ കുരു; സത്യമാണോ ഇത്?
പുട്ട് കട്ടിയാകുന്നുണ്ടോ? മാവിൽ ഇതൊന്ന് ചേ‍ർത്താൽ മതി
പ്രമേഹമുള്ളവർ ഈ ഡ്രൈ ഫ്രൂട്ട്സ് ഒഴിവാക്കുക!
കൈക്കുഞ്ഞുമായി എത്തിയ യുവതിയുടെ മുഖത്തടിച്ച് സിഐ
നിയന്ത്രണം തെറ്റി, മതിലും തകർത്ത് ലോറി വീടിൻ്റെ മുറ്റത്ത്
ആടു തോമ സ്റ്റൈലിൽ വഴി തടഞ്ഞ് കാട്ടാന
കടുവ ചെന്ന് കയറി കൊടുത്തത് മുതലയുടെ വായിലേക്ക്