സ്റ്റാമിന കൂട്ടാൻ ബീറ്റ്റൂട്ട്; വ്യായാമം ചെയ്യുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഗുണങ്ങൾ!
Why You Should Add Beetroot to Your Fitness Diet: കാലങ്ങളായി നമ്മുടെ ഭക്ഷണ ശീലങ്ങളുടെ ഭാഗമാണ് ബീറ്റ്റൂട്ട്. സലാഡുകളിലും ജ്യൂസുകളിലും ആകർഷകമായ നിറം നൽകാൻ വേണ്ടിയും ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ കാഴ്ചയിലെ ഭംഗിക്കപ്പുറം നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണിത്. നിത്യവും ബീറ്റ്റൂട്ട് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യവും, ശാരീരികക്ഷമതയും മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും.

ശരീരത്തിന് അത്യാവശ്യമായ ധാരാളം പോഷകങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ ഇതിൽ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ശരീരത്തിൻ്റെ ആരോഗ്യവും പ്രതിരോധശേഷിയും നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ദിവസവും ബീറ്റ്റൂട്ട് കഴിക്കുന്നത് വഴി ശരീരത്തിന് ആവശ്യമായ ഊർജ്ജവും വിറ്റാമിനുകളും എളുപ്പത്തിൽ കണ്ടെത്താനാകും. (Image Credit source: Unsplash)

സ്ഥിരമായി വ്യായാമം ചെയ്യുന്ന ആളുകൾ തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ബീറ്റ്റൂട്ട്. ഇതിലെ പ്രകൃതിദത്ത നൈട്രേറ്റുകൾ പേശികളിലേക്കുള്ള രക്തയോട്ടവും ഓക്സിജൻ വിതരണവും മെച്ചപ്പെടുത്താൻ സഹായിക്കും. കഠിനമായ വ്യായാമങ്ങൾ ചെയ്യുമ്പോൾ കൂടുതൽ സ്റ്റാമിന ലഭിക്കാൻ ഇത് സഹായിക്കും. അതിനാൽ വ്യായാമത്തിന് മുൻപ് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഏറെ ഗുണം ചെയ്യും.

ഫൈറ്റോ ന്യൂട്രിയൻ്റുകളാൽ സമ്പന്നമായ ബീറ്റ്റൂട്ടിന് ഇൻഫ്ലമേഷൻ തടയാനുള്ള പ്രത്യേക കഴിവുണ്ട്. മികച്ച ആൻ്റീഓക്‌സിഡൻ്റ്, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ബീറ്റ്റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുടുത്തുന്നത് ശരീരത്തിലുണ്ടാകുന്ന ഇൻഫ്ലമേഷൻ സ്വാഭാവികമായി പ്രതിരോധിക്കാൻ സഹായിക്കും. ശരീരവേദനയും മറ്റ് അസ്വസ്ഥതകളും എളുപ്പത്തിൽ കുറയ്ക്കാനും ബീറ്റ്‌റൂട്ട് ആഹാരക്രമത്തിൽ ശീലമാക്കുന്നതിലൂടെ സാധിക്കും.

ബീറ്റ്റൂട്ട് കഴിക്കുന്നതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്നാണ് രക്തസമ്മർദ്ദം കൃത്യമായി നിയന്ത്രിക്കാനുള്ള കഴിവ്. ഇതിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത നൈട്രേറ്റുകൾ രക്തക്കുഴലുകളെ വികസിക്കാൻ സഹായിക്കുന്നു. ഇതുവഴി ശരീരത്തിൽ രക്തയോട്ടം സുഗമമായി നടക്കും. അതിനാൽ, ദിവസവും ബീറ്റ്റൂട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിൻ്റെ ആരോഗ്യം പ്പെടുത്താനും സഹായിക്കും.

നമ്മുടെ കരളിലെ പ്രവർത്തനങ്ങളെ സഹായിക്കുന്ന നിരവധി ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന ആൻ്റീഓക്‌സിഡൻ്റുകൾ കരളിൻ്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും കരളിൻ്റെ സാധാരണ പ്രവർത്തനങ്ങളെ സഹായിക്കാനും ഈ പോഷകങ്ങക്ക് സാധിക്കും. ഇതിലൂടെ കരൾ രോഗങ്ങളെയും ഒരു പരിധി വരെ അകറ്റി നിർത്താം