AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS V: പ്രൊഫൈൽ പിക്ച്ചർ മാറ്റി ബിടിഎസ് വി; ഫോട്ടോയിൽ താരത്തെ ചുംബിക്കുന്നത് ആരെന്ന് ആരാധകർ; മറുപടി ഇങ്ങനെ

BTS V's New Profile Picture: ഇൻസ്റ്റാഗ്രാമിലെ പ്രൊഫൈൽ പിക്ച്ചർ മാറ്റിക്കൊണ്ട് ആരാധകർക്കിടയിൽ ഒരു കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് ബിടിഎസ് അംഗമായ വി.

nandha-das
Nandha Das | Published: 13 Jul 2025 13:15 PM
പ്രശസ്ത കൊറിയൻ സംഗീത ബാൻഡായ ബിടിഎസിലെ അംഗമാണ് വി എന്നറിയപ്പെടുന്ന കിം തെ-ഹ്യുങ്. ബിടിഎസിലെ അംഗമെന്നതിന് അതീതമായി താരത്തിന് ഒരു പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്. അടുത്തിടെ, ഇൻസ്റ്റാഗ്രാമിൽ പ്രൊഫൈൽ പിക്ച്ചർ മാറ്റിക്കൊണ്ട് ആരാധകർക്കിടയിൽ ഒരു കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് താരം. (Photo Credits: BTS V Instagram)

1 / 5
പുതിയ പ്രൊഫൈൽ പിക്ച്ചറിൽ ഒരു കുഞ്ഞ് വിയെ കാണാം. എന്നാൽ, ആരാധകരുടെ ശ്രദ്ധ ആകർഷിച്ചത് കൂടെയുള്ള പെൺകുട്ടിയാണ്. വി-യെ ചുംബിക്കുന്ന ആ കുട്ടി ആരെന്നതായി എല്ലാവരുടെയും സംശയം. ഇക്കാര്യം ചോദിച്ചുകൊണ്ട് ഒരു പോസ്റ്റ് പങ്കുവെച്ച ആരാധികയ്ക്ക് വി തന്നെ മറുപടി നൽകുകയും ചെയ്തു. (Photo Credits: BTS V Instagram)

2 / 5
ആരാധികയുടെ ചോദ്യത്തിന് 'എനിക്ക് ശരിക്കും ജിജ്ഞാസയുണ്ട്. ആ വ്യക്തി ആരായിരിക്കാം?' എന്നാണ് ആദ്യം വി മറുപടി നൽകിയത്. ഇതോടെ ഇതാരാണെന്നുള്ള ചർച്ച വീണ്ടും വ്യാപകമായി. വൈകാതെ 'പ്രീസ്‌കൂളിൽ എനിക്കൊപ്പം പഠിച്ച കുട്ടിയാകാം' എന്ന മറുപടിയും എത്തി. (Photo Credits: BTS V Instagram)

3 / 5
വിയുടെ മറുപടി വന്നതോടെ ആ പെൺകുട്ടി ഇപ്പോൾ എവിടെയായിരിക്കും, ഇപ്പോഴും ഇവർ സുഹൃത്തുക്കളായിരിക്കുമോ, അവരുടെ ജന്മദിനമാണോ ഇന്ന് തുടങ്ങിയ ചർച്ചകളും സംശയങ്ങളും ഉയർന്നു. ഇതോടെ, സോഷ്യൽ മീഡിയ ഒട്ടാകെ ഈ ചിത്രം കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ. (Photo Credits: BTS V Instagram)

4 / 5
അതേസമയം, അടുത്തിടെ പാരിസിൽ വച്ച് നടന്ന സെലീൻ ഷോയിൽ പങ്കെടുത്ത താരത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.  അവിടെ വച്ച് നടൻ പാർക്ക് ബോഗം, നടി ബേ സൂസി തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളും വി പങ്കുവെച്ചിരുന്നു. (Photo Credits: BTS V Instagram)

5 / 5