AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Gardening: ചെലവ് കുറയ്ക്കാം, ഗാർഡൻ സെറ്റാക്കാൻ ഈ ‘വേസ്റ്റുകൾ’ മതി

Recycling Tips for Gardeners: വീട്ടുമുറ്റത്തോ ബാൽക്കണിയിലോ നല്ലൊരു ഗാർഡൻ ഒരുക്കാൻ പലരും ആഗ്രഹിക്കാറുണ്ട്. എന്നാൽ പണച്ചെലവാണ് അതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്. എന്നാൽ, വീട്ടിൽ വലിച്ചെറിയുന്ന പല വസ്തുക്കളും കൃത്യമായി പുനരുപയോഗിച്ചാൽ ചെലവ് ഗണ്യമായി കുറയ്ക്കാനും മാലിന്യം നിയന്ത്രിക്കാനും അടിപൊളി ഗാർഡൻ സെറ്റാക്കാനും സാധിക്കും.

Nithya Vinu
Nithya Vinu | Published: 20 Nov 2026 | 12:14 PM
വിത്തുകൾ മുളപ്പിക്കാനും തൈകൾ വളർത്താനും വിലകൂടിയ സീഡ് ട്രേകൾ വാങ്ങണമെന്നില്ല.വൃത്തിയാക്കിയ മുട്ടത്തോടുകളിൽ മണ്ണ് നിറച്ച് വിത്തുകൾ പാകാം. തൈകൾ വളരുമ്പോൾ തോടുകൾ ചെറുതായി പൊട്ടിച്ച് നേരിട്ട് മണ്ണിൽ നടാവുന്നതാണ്. ഇത് മണ്ണിൽ കാൽസ്യം ചേരാനും സഹായിക്കും. (Image Credit Source: Getty Images)

1 / 5
പേപ്പർ കപ്പുകളും ടോയ്‌ലറ്റ് പേപ്പർ റോളുകളും ഗാർഡനിൽ ഉപകാരപ്പെടും. അടിഭാഗത്ത് ചെറിയ ദ്വാരങ്ങളിട്ട് ഇവ തൈകൾ വളർത്താൻ ഉപയോഗിക്കാം. വേരുകൾക്ക് കേടുപാടുകൾ വരാതെ മണ്ണിലേക്ക് മാറ്റിവയ്ക്കാൻ ഇത് ഏറെ സൗകര്യപ്രദമാണ്.

2 / 5
പ്ലാസ്റ്റിക് കുപ്പികളുടെയോ പാത്രങ്ങളുടെയോ അടപ്പിൽ ചെറിയ ദ്വാരങ്ങളിട്ട് തോട്ടം നനയ്ക്കാൻ ഉപയോഗിക്കാം. വലിയ കുപ്പിയുടെ അടിഭാഗത്ത് ചെറിയ ദ്വാരങ്ങളുണ്ടാക്കി ചെടികൾക്ക് സമീപം മണ്ണിൽ കുഴിച്ചിടുകയും വെള്ളം നിറയ്ക്കുകയും ചെയ്താൽ ദീർഘനേരം ചെടികൾക്ക് ആവശ്യമായ ഈർപ്പം ലഭിക്കും.

3 / 5
വീട്ടിലെ ജൈവമാലിന്യങ്ങൾ വളമാക്കി മാറ്റുന്നത് രാസവളങ്ങളുടെ ചെലവ് ഒഴിവാക്കാൻ സഹായിക്കും. പഴത്തൊലി, പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവ കമ്പോസ്റ്റ് ബിന്നിൽ ചേർത്ത് നല്ല ജൈവവളമാക്കി മാറ്റാം. എണ്ണ, മാംസം, പാലുൽപ്പന്നങ്ങൾ എന്നിവ കമ്പോസ്റ്റിൽ ചേർക്കുന്നത് ഒഴിവാക്കുക.

4 / 5
പൊട്ടിയതോ ഉപയോഗശൂന്യമായതോ ആയ ബക്കറ്റുകൾ, പ്ലാസ്റ്റിക് ടബ്ബുകൾ, ചിരട്ടകൾ എന്നിവയിൽ താഴെ ദ്വാരങ്ങളിട്ട് പച്ചക്കറികളോ ചെടികളോ നടാം. ബാൽക്കണിയിലും മറ്റും സ്ഥലം ലാഭിക്കാൻ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് വെർട്ടിക്കൽ ഗാർഡൻ ഒരുക്കാവുന്നതാണ്.

5 / 5
Follow Us