കേരളത്തിൽ ‘പത്മ’ ദളം കൊഴിയും കാലം! പദ്മജയ്ക്ക് പിന്നാലെ ബിജെപി വിട്ട് പത്മിനിയും, ലക്ഷ്യം കോൺഗ്രസ് തന്നെ
Padmini Thoma left BJP: അർജുന അവാർഡ് ജേതാവും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പദ്മിനി തോമസ് ബിജെപി വിടുന്നു. ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് നൽകുമെന്ന് അവർ അറിയിച്ചു. 2024-ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മിനി തോമസ് സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് പാർട്ടി വിടുന്നത്. നിലവിൽ ബിജെപി. ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ്പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു അവർ.
തിരുവനന്തപുരം: കേരളത്തിൽ ഇത് താമര ഇതളുകൾ കൊഴിയം കാലമോ! പദ്മജ വേണുഗോപാലിന് പിന്നാലെ, അർജുന അവാർഡ് ജേതാവും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പത്മിനി തോമസും ബിജെപി വിടുന്നു. ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് നൽകുമെന്ന് പത്മിനി തോമസ് അറിയിച്ചു. കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകൾകൂടിയായ പദ്മജ വേണുഗോപാൽ ബിജെപി വിട്ടിരുന്നു, കോൺഗ്രസിലേക്ക് മടങ്ങിപ്പോകാനാണ് പദ്മജയുടെ തീരുമാനം. പദ്മജയുടെ അതേ പാത പിന്തുടർന്ന് ബിജെപി വിട്ട് കോൺഗ്രസിലേക്ക് തന്നെ മടങ്ങിപ്പോകാനാണ് പത്മിനി തോമസും ലക്ഷ്യമിടുന്നത്. എന്നാൽ രാജിക്കാര്യം അറിയിച്ചുകൊണ്ട് മാധ്യമങ്ങളെ കാണവേ, പദ്മജയുടെ രാജി തന്റെ രാജിതീരുമാനത്തെ സ്വാധീനിച്ചിട്ടില്ല എന്നാണ് പത്മിനി തോമസ് വ്യക്തമാക്കിയത്.
ബിജെപി വിടാൻ കൂടുതൽ പേർ ഒരുങ്ങുന്നു എന്ന സൂചന നൽകി, തന്റെ അതേ വികാരമാണ് ആർ ശ്രീലേഖക്കും ഉള്ളതെന്ന പ്രതികരണവും പത്മിനി തോമസ് നടത്തി. ബിജെപിയിൽ ചേർന്ന മുൻ ഡിജിപി കൂടിയായ ശ്രീലേഖ നിലവിൽ തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ ആണ്. നേരത്തെ ബിജെപിയിൽ നിന്നുള്ള രാജി ശ്രീലേഖ പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിൻവലിക്കപ്പെട്ടു. എങ്കിലും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ല എന്ന് പുതിയ സംഭവങ്ങൾ സൂചിപ്പിക്കുന്നു.
ALSO READ: അതൊക്കെ അവരുടെ ഇഷ്ടമല്ലേ..! കോൺഗ്രസിൽ ആര് വന്നാലും സ്വീകരിക്കും; പത്മജയുടെ റീ എൻട്രിയിൽ കെ മുരളീധരൻ
2024-ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മിനി തോമസ് സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് പാർട്ടി വിടുന്നത്. നിലവിൽ ബിജെപി. ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ്പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു അവർ. ബിജെപിയിലേക്ക് പോയത് തന്റെ എടുത്തുചാട്ടമായിരുന്നെന്നും ആ തീരുമാനത്തിൽ വിഷമമുണ്ടെന്നും രാജിവാർത്ത വെളിപ്പെടുത്തിക്കൊണ്ട് പത്മിനി പ്രതികരിച്ചു.
ബിജെപിയിൽ തനിക്ക് തീരെ പരിഗണന തീരെ ലഭിച്ചില്ലെന്ന് പത്മിനി തോമസ് തുറന്നുപറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ഉണ്ടായിരുന്നു. ഉപാധി വെച്ചല്ല ബിജെപിയിലേക്ക് വന്നത്. പാളയത്ത് മത്സരിച്ചത് തന്റെ താൽപര്യപ്രകാരമല്ല, സംസ്ഥാന നേതൃത്വം ഒന്നും തന്നെ അറിയിക്കുന്നില്ലായിരുന്നു. വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും ആശയപരമായി എല്ലാ കാര്യങ്ങളോടും യോജിപ്പില്ലായിരുന്നുവെന്നും പത്മിനി പറഞ്ഞു.
പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളിൽപോലും തനിക്ക് പ്രാതിനിധ്യം നൽകിയില്ല. പല പാർട്ടി യോഗങ്ങളിൽനിന്നും തന്നെ ഒഴിവാക്കിയെന്നും അവർ കുറ്റപ്പെടുത്തി. കോൺഗ്രസിലേക്ക് തിരികെ പോവുന്നതിൻ്റെ ഭാഗമായി കെപിസിസി അധ്യക്ഷനുമായി ഫോണിൽ സംസാരിച്ചുവെന്നും പത്മിനി തോമസ് വെളിപ്പെടുത്തി. ഒന്നും ആഗ്രഹിച്ചല്ല കോൺഗ്രസിലേക്ക് പോകുന്നത്. തിരിച്ച് വരുന്നത് സ്വന്തം തീരുമാനമാണ്. തെറ്റുപറ്റിയാൽ തിരുത്തണം. അതിനുള്ള അവസരം നേതൃത്വം നൽകണമെന്നും ചൊവ്വാഴ്ച കെപിസിസി അധ്യക്ഷനെ കാണുമെന്നും പത്മിനി പറഞ്ഞു.
English Summary
Following Padmaja Venugopal, Arjuna Award winner and former State Sports Council President Padmini Thomas is also leaving the BJP. Padmini Thomas stated that she would submit her resignation letter to the BJP leadership today. She further revealed that she has already spoken with the KPCC President over the phone regarding her return to the Congress party.