തുടർച്ചയായ പുറംവേദന അലട്ടുന്നുണ്ടോ? വില്ലൻ കൊളസ്ട്രോൾ ആകാം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത് | Can High Cholesterol Actually Cause Back Pain, Know the real symptoms you should not ignore Malayalam news - Malayalam Tv9

Back Pain And Cholesterol: തുടർച്ചയായ പുറംവേദന അലട്ടുന്നുണ്ടോ? വില്ലൻ കൊളസ്ട്രോൾ ആകാം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

Published: 

09 Jul 2026 | 02:58 PM

High Cholesterol And Back Pain: ചിലരാകട്ടെ വേദനസംഹാരികൾ പോലും കഴിക്കാറുണ്ട്. കാരണം പോലും നോക്കാതെ വീട്ടിൽ തന്നെ സ്വയം ചികിത്സിക്കുകയോ അല്ലെങ്കിൽ നിസാരമായി കണ്ട് ഇത്തരം വേദനകളെ തള്ളികളയുകയോ ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ, ഇതുകൂടി ഒന്ന് അറിഞ്ഞിരിക്കണം. വിട്ടുമാറാത്ത ഈ പുറംവേദനയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം ചിലപ്പോൾ ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ ആകാം.

1 / 5
അധികനേരം ഇരിക്കുമ്പോഴോ നിൽക്കുമ്പോഴോ ചില സാഹചര്യങ്ങളിൽ പുറം വേദന ഉണ്ടാകാറുണ്ട്. പലരും ഇതിനെ നിസാരമായിട്ടാണ് കാണാറുള്ളത്. ചിലരാകട്ടെ വേദനസംഹാരികൾ പോലും കഴിക്കാറുണ്ട്. കാരണം പോലും നോക്കാതെ വീട്ടിൽ തന്നെ സ്വയം ചികിത്സിക്കുകയോ അല്ലെങ്കിൽ നിസാരമായി കണ്ട് ഇത്തരം വേദനകളെ തള്ളികളയുകയോ ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ, ഇതുകൂടി ഒന്ന് അറിഞ്ഞിരിക്കണം. വിട്ടുമാറാത്ത ഈ പുറംവേദനയ്ക്ക് പിന്നിലെ യഥാർത്ഥ കാരണം ചിലപ്പോൾ ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ ആകാം. (Image Credit Source: Getty Images)

2 / 5
കൊളസ്ട്രോൾ കൂടുന്നത് ഹൃദയത്തെ മാത്രം ബാധിക്കുന്നതാണെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. എന്നാൽ അതിനുമപ്പുറം അത് നമ്മുടെ ശരീരത്തിലെ പല ഭാ​ഗങ്ങളെയും ബാധിക്കുന്നു. അതിന് ഉദാഹരണമാണ് പുറംവേദന.  രക്തത്തിൽ ചീത്ത കൊളസ്ട്രോൾ (LDL) അമിതമാകുമ്പോൾ, അത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഈ അവസ്ഥയെ അഥീറോസ്ക്ലീറോസിസ്  എന്നാണ് വിളിക്കുന്നത്.

3 / 5
നമ്മുടെ ശരീരത്തിലെ പ്രധാന ധമനികളാണ് ലംബാർ ആർട്ടറികൾ. ഇവയാണ്  നട്ടെല്ലിലേക്കും അതിന് ചുറ്റുമുള്ള പേശികളിലേക്കും രക്തമെത്തിക്കുന്നത്. ശരീരത്തിൽ കൊളസ്ട്രോൾ കൂടുമ്പോൾ അവ ഈ ലംബാർ ധമനികളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. അങ്ങനെ നട്ടെല്ലിലെ ഡിസ്കുകളിലേക്കും പേശികളിലേക്കുമുള്ള രക്തയോട്ടം ഗണ്യമായി കുറയുന്നു. ഈ സമയം നട്ടെല്ലിന് ആവശ്യമായ  ഓക്സിജനും പോഷകങ്ങളും ലഭിക്കാതെ വരും. അതിലൂടെ നിങ്ങൾക്ക് അസഹനീയമായ പുറംവേദന അനുഭവപ്പെടുന്നതിന് കാരണമാകും.

4 / 5
സാധാരണയായിട്ട് ഉണ്ടാകുന്ന പുറം വേദനയാണെങ്കിൽ അത് നിങ്ങൾ വിശ്രമിച്ചാലുടൻ മാറുന്നതാണ്. എന്നാൽ കൊളസ്ട്രോൾ കൂടുന്നതിലൂടെ ഉണ്ടാകുന്ന പുറം വേദന വിശ്രമിച്ചാലും കുറയില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. നട്ടെല്ലിലേക്കുള്ള രക്തയോട്ടം കുറയുമ്പോൾ നട്ടെല്ലിലെ നാഡികൾക്ക് ബലക്ഷയം സംഭവിക്കുകയും വേദന പുറകിൽ നിന്ന് തുടങ്ങി കാലുകളിലേക്ക് വ്യാപിക്കുകയും ചെയ്തേക്കാം. അപ്പോൾ കാലുകളിൽ തരിപ്പ് അനുഭവപ്പെടാൻ കാരണമായേക്കും.

5 / 5
ചെറിയ ജോലികൾ ചെയ്യുമ്പോൾ പോലും അമിതമായി തളർച്ച തോന്നുകയോ നെഞ്ചിടിപ്പ് കൂടുകയോ ചെയ്യുന്നത് കൊളസ്ട്രോൾ കൂടി നിൽക്കുന്നതിൻ്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. ദിവസങ്ങളോളം നോക്കിയിട്ടും നിങ്ങളുടെ പുറംവേദന മാറുന്നില്ലെങ്കിൽ ഒരു ഡോക്ടറെ സമീപിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കൊളസ്ട്രോൾ ഉള്ളവരാണെങ്കിൽ കഴിവതും റെഡ് മീറ്റ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവ പൂർണ്ണമായി ഒഴിവാക്കുന്നതാണ് നല്ലത്.

Follow Us
ഫാറ്റി ലിവർ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
വീട്ടിൽ തുളസിത്തറ പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
വീട്ടിലിരുന്ന് ബിസിനസ് ചെയ്യാം, കൈ നിറയെ സമ്പാദിക്കാം
ഒരു മത്സരത്തിൽ നിന്നും മാത്രം കോടികൾ കിട്ടും, റഫറിമാരുടെ ശമ്പളം എത്ര?
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?
Viral Video: സമൂസ വാങ്ങാൻ ട്രെയിൻ നിർത്തി, എൻജിൻ ഡ്രൈവർക്ക് പണി
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ