AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Metro: ഗതാഗതക്കുരുക്ക് ഇനി പഴങ്കഥ, 18.4 കിലോമീറ്റർ, ചെന്നൈയിൽ മറ്റൊരു വിസ്മയം

Chennai Metro India's Longest Double - Decker Flyover: ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഡബിൾ ഡെക്കർ മെട്രോ ഫ്ലൈഓവർ നിർമ്മിച്ച് പുതിയ റെക്കോർഡ് സ്വന്തമാക്കാനുള്ള ഒരുക്കത്തിൽ ചെന്നൈ മെട്രോ. നിലവിൽ നാഗ്പൂർ മെട്രോയുടെ പേരിലാണ് ഏറ്റവും നീളമേറിയ ഡബിൾ ഡെക്കർ പാത എന്ന റെക്കോർഡ് ഉള്ളത്.

Nithya Vinu
Nithya Vinu | Updated On: 22 Jun 2026 | 08:20 PM
ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ മെട്രോ വലിയ പങ്ക് വഹിക്കുന്നുണ്ട്. രണ്ടാം ഘട്ട പ്രവർത്തനങ്ങളും സജീവമായി പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഡബിൾ ഡെക്കർ മെട്രോ ഫ്ലൈഓവർ നിർമ്മിച്ച് പുതിയ റെക്കോർഡ് സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ചെന്നൈ മെട്രോ. ഇതോടെ നാഗ്പൂരിന്റെ റെക്കോർഡാണ് മറിക്കടക്കുന്നത്. (Image Credit source: Facebook)

1 / 5
നിലവിൽ നാഗ്പൂർ മെട്രോയുടെ പേരിലാണ് ഏറ്റവും നീളമേറിയ ഡബിൾ ഡെക്കർ പാത എന്ന റെക്കോർഡ് ഉള്ളത്. ജിഎസ്ടി റോഡിലെ കലൈഞ്ജർ സെന്റിനറി ബസ് ടെർമിനസ് മുതൽ മഹീന്ദ്ര സിറ്റിക്ക് സമീപമുള്ള ചെട്ടിപുന്നിയം വരെ 18. 4 കിലോമീറ്ററിലാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് ഡബിൾ ഡക്കർ ഒരുക്കുന്നത്.

2 / 5
താഴെ റോഡ്,പിന്നെ ഫ്ളൈ ഓവര്‍ ഹൈവേ അതിനും മുകളില്‍ മെട്രോ ലൈന്‍ എന്നിവ ഒരുമിക്കുന്ന രൂപകല്‍പ്പനെയാണ് ഡബിള്‍ ഡക്കര്‍ വയഡക്ട് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ചെന്നൈയിലെ ഡബിള്‍ ഡക്കറില്‍ താഴെ റോഡും മുകളിലെ ഫ്ളൈ ഓവറില്‍ ആറ് ലൈന്‍ ഹൈവേയും അതിന് മുകളില്‍ മെട്രോ ട്രെയിനിനായുള്ള ട്രാക്കും ഒരുക്കുന്നതാണ്.

3 / 5
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്നാണ് തമിഴ്നാട് സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ, സംസ്ഥാന സർക്കാർ ഇതിന് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. സംസ്ഥാന ഹൈവേ, സിഎംആര്‍എല്‍, എന്‍എച്ച്എഐ, തുടങ്ങിയവയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

4 / 5
പുതുക്കിയ ഡിപിആറിന് അംഗീകാരം ലഭിച്ചാൽ, ചെന്നൈ മെട്രോ ടെൻഡർ വിളിക്കും.
നിലവിൽ, കോറിഡോര്‍ 5-ല്‍ മുഗലിവാക്കം മുതല്‍ രാമപുരം വരെ, മൗണ്ട്-പൂനമല്ലി റോഡില്‍ 3.14 കിലോമീറ്റര്‍ നീളത്തില്‍ ഡബിള്‍ ഡക്കര്‍ ലൈന്‍ ഒരുക്കുന്നുണ്ട്.

പുതുക്കിയ ഡിപിആറിന് അംഗീകാരം ലഭിച്ചാൽ, ചെന്നൈ മെട്രോ ടെൻഡർ വിളിക്കും. നിലവിൽ, കോറിഡോര്‍ 5-ല്‍ മുഗലിവാക്കം മുതല്‍ രാമപുരം വരെ, മൗണ്ട്-പൂനമല്ലി റോഡില്‍ 3.14 കിലോമീറ്റര്‍ നീളത്തില്‍ ഡബിള്‍ ഡക്കര്‍ ലൈന്‍ ഒരുക്കുന്നുണ്ട്.

5 / 5
Follow Us