AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chennai Weather: ചുട്ടുപൊള്ളി ചെന്നൈ, ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

Chennai Weather Update: ചെന്നൈ ന​ഗരത്തിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. സമുദ്ര കാറ്റിന്റെ വേ​ഗത കുറഞ്ഞതും അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടിയതുമാണ് ചൂട് കൂടാൻ കാരണമായത്.സാധാരണ നിലയേക്കാൾ നാല് ഡി​ഗ്രിയാണ് ഇന്ന് ഉയർന്നത്. മീനമ്പാക്കത്ത് താപനില 39.6 ഡിഗ്രി വരെ ഉയർന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Nithya Vinu
Nithya Vinu | Published: 22 Apr 2026 | 01:42 PM
കടുത്തവേനലിൽ മലയാളികൾ നട്ടംതിരിയുകയാണ്. ഇടയ്ക്കിടെ മഴ പെയ്യുമെങ്കിലും ചൂട് മാത്രം കുറയുന്നില്ല. എന്നാൽ മലയാളികൾ മാത്രമല്ല, നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാടും കൊടുംചൂടിൽ വലയുകയാണ്. പ്രത്യേകിച്ച് ചെന്നൈ ന​ഗരത്തിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. (Image Credit source: PTI)

1 / 5
ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനങ്ങളിലൂടെയാണ് ചെന്നൈ ന​ഗരം കടന്നുപോകുന്നത്. ഏപ്രിൽ 22, ഇന്ന് 39.1 ഡി​ഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്, ഇത് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. സമുദ്ര കാറ്റിന്റെ വേ​ഗത കുറഞ്ഞതും അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടിയതുമാണ് ചൂട് കൂടാൻ കാരണമായത്.

2 / 5
സാധാരണ നിലയേക്കാൾ നാല് ഡി​ഗ്രിയാണ് ഇന്ന് ഉയർന്നത്. മീനമ്പാക്കത്ത് താപനില 39.6 ഡിഗ്രി വരെ ഉയർന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയായി ലഭിക്കാറുള്ള സമുദ്ര കാറ്റ് വൈകിയെത്തുന്നതും അതിന്റെ വേ​ഗത കുറഞ്ഞതുമാണ് ചൂട് വർദ്ധിക്കാൻ കാരണമായതെന്ന് കാലാവസ്ഥ വിദ​ഗ്ധർ പറഞ്ഞു.

3 / 5
അന്തരീക്ഷത്തിൽ താപനില കൂടുതലായതിനാൽ യഥാർത്ഥ ചൂടിനേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്നതും ആളുകളെ വലയ്ക്കുന്നുണ്ട്. വരുംദിവസങ്ങളിലും ഇതുപോലെ ചൂട് കൂടിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചസമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്.

4 / 5
ചെന്നൈ ന​ഗരത്തിന് പുറമേ തമിഴ് നാട്ടിലെ ഉൾജില്ലകളിലുംല ചൂട് കഠിനമാണ്. വെല്ലൂരിൽ 41.9°C താപനില രേഖപ്പെടുത്തി, . കരൂർ പരമത്തിയിൽ 40.5°C, ഈറോഡ് 39.2°C, മധുര വിമാനത്താവളം 39.4°C, തിരുച്ചി 39.3°C എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്.

5 / 5
Follow Us