Chennai Weather: ചുട്ടുപൊള്ളി ചെന്നൈ, ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്
Chennai Weather Update: ചെന്നൈ നഗരത്തിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. സമുദ്ര കാറ്റിന്റെ വേഗത കുറഞ്ഞതും അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടിയതുമാണ് ചൂട് കൂടാൻ കാരണമായത്.സാധാരണ നിലയേക്കാൾ നാല് ഡിഗ്രിയാണ് ഇന്ന് ഉയർന്നത്. മീനമ്പാക്കത്ത് താപനില 39.6 ഡിഗ്രി വരെ ഉയർന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കടുത്തവേനലിൽ മലയാളികൾ നട്ടംതിരിയുകയാണ്. ഇടയ്ക്കിടെ മഴ പെയ്യുമെങ്കിലും ചൂട് മാത്രം കുറയുന്നില്ല. എന്നാൽ മലയാളികൾ മാത്രമല്ല, നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്നാടും കൊടുംചൂടിൽ വലയുകയാണ്. പ്രത്യേകിച്ച് ചെന്നൈ നഗരത്തിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. (Image Credit source: PTI)

ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനങ്ങളിലൂടെയാണ് ചെന്നൈ നഗരം കടന്നുപോകുന്നത്. ഏപ്രിൽ 22, ഇന്ന് 39.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്, ഇത് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. സമുദ്ര കാറ്റിന്റെ വേഗത കുറഞ്ഞതും അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടിയതുമാണ് ചൂട് കൂടാൻ കാരണമായത്.

സാധാരണ നിലയേക്കാൾ നാല് ഡിഗ്രിയാണ് ഇന്ന് ഉയർന്നത്. മീനമ്പാക്കത്ത് താപനില 39.6 ഡിഗ്രി വരെ ഉയർന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയായി ലഭിക്കാറുള്ള സമുദ്ര കാറ്റ് വൈകിയെത്തുന്നതും അതിന്റെ വേഗത കുറഞ്ഞതുമാണ് ചൂട് വർദ്ധിക്കാൻ കാരണമായതെന്ന് കാലാവസ്ഥ വിദഗ്ധർ പറഞ്ഞു.

അന്തരീക്ഷത്തിൽ താപനില കൂടുതലായതിനാൽ യഥാർത്ഥ ചൂടിനേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്നതും ആളുകളെ വലയ്ക്കുന്നുണ്ട്. വരുംദിവസങ്ങളിലും ഇതുപോലെ ചൂട് കൂടിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഉച്ചസമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചിട്ടുണ്ട്.

ചെന്നൈ നഗരത്തിന് പുറമേ തമിഴ് നാട്ടിലെ ഉൾജില്ലകളിലുംല ചൂട് കഠിനമാണ്. വെല്ലൂരിൽ 41.9°C താപനില രേഖപ്പെടുത്തി, . കരൂർ പരമത്തിയിൽ 40.5°C, ഈറോഡ് 39.2°C, മധുര വിമാനത്താവളം 39.4°C, തിരുച്ചി 39.3°C എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്.