ചിരട്ടയും ഓറഞ്ച് തൊലിയുമൊന്നും കളയല്ലേ... ക്രിസ്മസ് ഡെക്കറേഷൻ എളുപ്പത്തിൽ സെറ്റാക്കാം... | Christmas DIY Decor Ideas Using Coconut Shells, Orange Peels, and Household Items Malayalam news - Malayalam Tv9

Christmas DIY Ideas: ചിരട്ടയും ഓറഞ്ച് തൊലിയുമൊന്നും കളയല്ലേ… ക്രിസ്മസ് ഡെക്കറേഷൻ എളുപ്പത്തിൽ സെറ്റാക്കാം…

Published: 

28 Nov 2026 | 01:53 PM

Christmas DIY Decor Ideas: ക്രിസ്മസ് ആഘോഷങ്ങൾക്ക് വീടിനെ മനോഹരമാക്കാൻ വലിയ തുക ചെലവഴിക്കണമെന്നില്ല. അടുക്കളയിൽ നിന്നും മറ്റും വലിച്ചെറിയുന്ന ചിരട്ട, ഓറഞ്ച് തൊലി, ഉണങ്ങിയ ഇലകൾ, പഴയ തുണികൾ തുടങ്ങിയവ ഉപയോഗിച്ച് ആകർഷകമായ ക്രിസ്മസ് അലങ്കാരങ്ങൾ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം, എങ്ങനെയെന്നല്ലേ...

1 / 5
നന്നായി വൃത്തിയാക്കി ഉണക്കിയെടുത്ത ചിരട്ടകൾക്ക് പുറത്ത് സ്വർണ്ണനിറമോ വെള്ളയോ ചുവപ്പോ പെയിന്റ് ചെയ്യാം. ചിരട്ടയിൽ ചെറിയ ദ്വാരങ്ങൾ ഇട്ട് കുഞ്ഞൻ എൽഇഡി ലൈറ്റുകൾ കടത്തിവിട്ടാൽ മനോഹരമായ തൂക്കുവിളക്കുകൾ തയ്യാറാകും. ചെറിയ ചിരട്ടകളിൽ ചരട് കെട്ടി ക്രിസ്മസ് ട്രീയിൽ തൂക്കാനും ഉപയോഗിക്കാം. (Image Credit source: Unsplash)

2 / 5
ഓറഞ്ച് തൊലി കനം കുറച്ച് മുറിച്ചോ കുക്കി കട്ടർ ഉപയോഗിച്ച് നക്ഷത്രം, ഹൃദയം തുടങ്ങിയ ആകൃതികളിൽ മുറിച്ചോ നന്നായി ഉണക്കിയെടുക്കാം. ഉണങ്ങിയ ഓറഞ്ച് തൊലികളിൽ ചരട് കോർത്ത് ജനാലകളിലോ ക്രിസ്മസ് ട്രീയിലോ തൂക്കാം. ഇവ വീടിനുള്ളിൽ ഇളം സിട്രസ് സുഗന്ധം പരത്താനും സഹായിക്കും.

3 / 5
കട്ടിയുള്ള നിറമുള്ള കടലാസുകളോ  പഴയ മാസികപ്പേജുകളോ ഉപയോഗിച്ച് വ്യത്യസ്ത വലിപ്പത്തിലുള്ള നക്ഷത്രങ്ങൾ മുറിച്ചെടുക്കാം. ഇവ ചരടിൽ കോർത്ത് ചുവരിലോ ജനാലയ്ക്കരികിലോ തൂക്കിയിടാം. ചെറിയ എൽഇഡി സ്ട്രിംഗ് ലൈറ്റുകൾക്കൊപ്പം ചേർക്കുമ്പോൾ രാത്രിയിൽ കൂടുതൽ ഭംഗി ലഭിക്കും.

4 / 5
ഉപയോഗശൂന്യമായ ചില്ലുകുപ്പികൾ നന്നായി കഴുകി ഉണക്കിയെടുക്കുക. കുപ്പിയുടെ പുറത്ത് ചുവപ്പ്, പച്ച, വെള്ള അല്ലെങ്കിൽ സ്വർണ്ണ നിറത്തിലുള്ള പെയിന്റ് നൽകാം. റിബൺ, ചണം, ചെറിയ മണികൾ എന്നിവ ചുറ്റി അലങ്കരിച്ച ശേഷം ഉള്ളിൽ എൽഇഡി ടീ ലൈറ്റുകളോ ചെറിയ സ്ട്രിംഗ് ലൈറ്റുകളോ വയ്ക്കാം.

5 / 5
സ്ഥലം കുറവുള്ള വീടുകളിൽ ടേബിൾ ടോപ്പ് ക്രിസ്മസ് ട്രീകൾ മികച്ചതാണ്. കട്ടിയുള്ള കാർഡ്ബോർഡ് കോൺ രൂപത്തിലാക്കി പച്ചയോ സ്വർണ്ണമോ നിറം നൽകാം. അല്ലെങ്കിൽ പഴയ പുസ്തകങ്ങളുടെ പേജുകൾ മടക്കിയെടുത്തും മനോഹരമായ മിനി ട്രീകൾ ഉണ്ടാക്കാം.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Actress Shruthika Arjun: കേന്ദ്രമന്ത്രിയോ? അന്ന് എന്റെ സന്തോഷത്തിന് വേണ്ടി അത്രയും ചെയ്ത സുരേഷേട്ടന് നാടിനു വേണ്ടി എല്ലാം ചെയ്യാനാകും; ശ്രുതിക അർജുൻ
Christmas Cheesecake: ഓവനും മുട്ടയുമില്ലാതെ ക്രിസ്മസ് കേക്ക് തയാറാക്കാം; കിടിലന്‍ റെസിപ്പിയിതാ
Cleaning Tips: ഫോൺ പോർട്ടിൽ ഊതരുത്! ചാർജിംഗ് പോർട്ട് വൃത്തിയാക്കേണ്ടത് ഇങ്ങനെ…
Today’s Horoscope Malayalam: അബദ്ധങ്ങൾ സംഭവിക്കാൻ സാധ്യത, പണം സൂക്ഷിച്ചു ഉപയോഗിക്കുക;12 രാശികളുടെ സമ്പൂർണ്ണ ഫലം
Kitchen Hacks: നാരങ്ങയിലെ നീര് ഒട്ടും കുറയാതെ എങ്ങനെ സൂക്ഷിക്കാം? തണുപ്പുകാലത്ത് അറിയേണ്ട ടിപ്പുകൾ
Oats Thoran Recipe: ഓട്ട്സ് തോരൻ കഴിച്ചിട്ടുണ്ടോ? മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം; ഇതാ റെസിപ്പി
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ഡിസംബറിൽ പരാജയങ്ങളും ദുഃഖങ്ങളും വേട്ടയാടപ്പെടുന്ന രാശികൾ!
ഭീകര ലുക്കും, പെർഫോമൻസും - ബജാജ് ഡൊമിനോർ
വിവോ X500 പ്രോ മാക്സ്: വിലയും ഫീച്ചറുകളും
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?