മൺചട്ടി തിരിച്ചെത്തി മക്കളേ... രുചിക്കൊപ്പം ആരോഗ്യവും ഉറപ്പാക്കാൻ ചില എളുപ്പവഴികൾ | Clay Pot Cooking Key benefits and essential tips to season and clean your earthen cookware Malayalam news - Malayalam Tv9

Kitchen Tips: മൺചട്ടി തിരിച്ചെത്തി മക്കളേ… രുചിക്കൊപ്പം ആരോഗ്യവും ഉറപ്പാക്കാൻ ചില എളുപ്പവഴികൾ

Updated On: 

23 May 2026 | 12:27 PM

Clay Pot Cooking Key benefits: മൺപാത്രങ്ങൾ കഴുകാൻ വീര്യമേറിയ കെമിക്കൽ ഡിറ്റർജന്റുകൾ ഒഴിവാക്കുക. ചട്ടിയിലെ സുഷിരങ്ങൾ ഇവ വലിച്ചെടുക്കാൻ സാധ്യതയുണ്ട്. പാചകം കഴിഞ്ഞയുടനെ ചൂടുള്ള ചട്ടിയിലേക്ക് പെട്ടെന്ന് തണുത്ത വെള്ളം ഒഴിക്കരുത്, ഇത് ചട്ടി പൊട്ടാൻ കാരണമാകും. ഉപയോഗിച്ച ശേഷം ചട്ടി നന്നായി ഉണക്കി സൂക്ഷിക്കുക. മൺചട്ടിയിലെ ദുർഗന്ധം ഒഴിവാക്കാൻ നാരങ്ങാനീരോ ബേക്കിങ് സോഡയോ ഉപയോഗിച്ച് ക്ലീൻ ചെയ്യാവുന്നതാണ്.

1 / 5
സ്റ്റീൽ, അലുമിനിയം, നോൺസ്റ്റിക് പാത്രങ്ങളുടെ അതിപ്രസരത്തിനിടയിലും മലയാളി വീടുകളിൽ മൺചട്ടികൾ വീണ്ടും പ്രിയമേറുന്നു. പണ്ടുകാലത്ത് മീൻകറിയും സാമ്പാറുമെല്ലാം മൺചട്ടിയിൽ പാകം ചെയ്തിരുന്ന ആ പഴയ രുചിയും മണവും തേടിയാണ് പുതിയ തലമുറയും ഇപ്പോൾ മൺപാത്രങ്ങളിലേക്ക് തിരിയുന്നത്. ആരോഗ്യസംരക്ഷണത്തിന് മുൻഗണന നൽകുന്നവരാണ് മൺചട്ടികളുടെ പ്രധാന ഉപഭോക്താക്കൾ. കേരള സ്റ്റൈൽ മീൻകറിയുടെ യഥാർഥ ടേസ്റ്റ് ലഭിക്കണമെങ്കിൽ മൺചട്ടി തന്നെ വേണമെന്നാണ് പാചകപ്രേമികൾ ഒരേസ്വരത്തിൽ പറയുന്നത്. (Image Credit source: Getty Images)

2 / 5
മീൻകറി ചട്ടികൾ, ബിരിയാണി പാത്രങ്ങൾ, ക്ലേ കുക്കറുകൾ, മൺതവകൾ തുടങ്ങി വ്യത്യസ്തമായ മോഡേൺ ഡിസൈനുകളിലുള്ള മൺപാത്രങ്ങൾ ഇപ്പോൾ ആമസോൺ പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ഓഫറുകളോടെ ലഭ്യമാണ്.

3 / 5
മീൻകറി, മോരുകറി, ഇറച്ചിക്കറി തുടങ്ങിയവ മൺചട്ടിയിൽ വെയ്ക്കുമ്പോൾ കറികൾക്ക് സമാനതകളില്ലാത്ത നാടൻ രുചിയാണ് ലഭിക്കുന്നത്. മിതമായ ചൂടിലാണ് മൺചട്ടിയിൽ പാചകം നടക്കുന്നത്. രാസപ്രവർത്തനങ്ങൾ ഒന്നും നടക്കാത്തതിനാൽ ഭക്ഷണത്തിന്റെ പോഷകഗുണങ്ങൾ പൂർണ്ണമായും നിലനിൽക്കും. മൺചട്ടികൾ ചൂട് സാവധാനം സ്വീകരിക്കുകയും സാവധാനം പുറത്തുവിടുകയും ചെയ്യുന്നതിനാൽ ഭക്ഷണം കൂടുതൽ സമയം ചൂടോടെ ഇരിക്കും. മൺപാത്രങ്ങളിൽ ഭക്ഷണം ഒട്ടിപ്പിടിക്കാനുള്ള സാധ്യത കുറവായതിനാൽ എണ്ണയുടെ അളവ് കുറച്ച് പാചകം ചെയ്യാൻ സാധിക്കും.

4 / 5
പുതിയതായി വാങ്ങുന്ന മൺചട്ടികൾ നേരിട്ട് അടുപ്പിൽ വെച്ചാൽ അത് പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ പുതിയ മൺചട്ടി വാങ്ങിയാൽ ആദ്യം കുറച്ച് മണിക്കൂറുകൾ വെള്ളത്തിൽ മുക്കി വെക്കുക. തുടർന്ന് കഞ്ഞിവെള്ളമോ എണ്ണയോ ഉപയോഗിച്ച് ചട്ടി നന്നായി മയക്കി എടുക്കുന്നത് പാത്രം കൂടുതൽ കാലം കേടുപാടുകൾ കൂടാതെ ഉപയോഗിക്കാൻ സഹായിക്കും. ആദ്യമായി ഉപയോഗിക്കുമ്പോൾ ചെറിയ തീയിൽ മാത്രം പാചകം ചെയ്യുക.

5 / 5
 മൺപാത്രങ്ങൾ കഴുകാൻ വീര്യമേറിയ കെമിക്കൽ ഡിറ്റർജന്റുകൾ ഒഴിവാക്കുക. ചട്ടിയിലെ സുഷിരങ്ങൾ ഇവ വലിച്ചെടുക്കാൻ സാധ്യതയുണ്ട്. പാചകം കഴിഞ്ഞയുടനെ ചൂടുള്ള ചട്ടിയിലേക്ക് പെട്ടെന്ന് തണുത്ത വെള്ളം ഒഴിക്കരുത്, ഇത് ചട്ടി പൊട്ടാൻ കാരണമാകും. ഉപയോഗിച്ച ശേഷം ചട്ടി നന്നായി ഉണക്കി സൂക്ഷിക്കുക. മൺചട്ടിയിലെ ദുർഗന്ധം ഒഴിവാക്കാൻ നാരങ്ങാനീരോ ബേക്കിങ് സോഡയോ ഉപയോഗിച്ച് ക്ലീൻ ചെയ്യാവുന്നതാണ്.

Follow Us
Related Photo Gallery
Health tips: ബ്രൗൺ ബ്രെഡ് കഴിക്കുന്നവർ ഇതറിയാതെ പോകരുത്! നിങ്ങൾ വാങ്ങുന്നത് വെറും നിറം ചേർത്ത മൈദയാണോ?
MS Dhoni: ഒരു മത്സരത്തില്‍ പോലും കളിച്ചില്ല; ധോണിക്ക് പകരക്കാരനുമില്ല; ചെന്നൈയ്ക്ക് സംഭവിച്ചത് വലിയ പിഴവ്‌
Shampoo: വെറുതെ തേയ്ച്ചിട്ട് കാര്യമില്ല, ഷാംപൂ ഉപയോഗിക്കേണ്ടത് ഇങ്ങനെ…
Kitchen Tips: മഴക്കാലത്ത് ദോശമാവ് പുളിക്കുന്നില്ലേ?; തണുപ്പത്തും മാവ് പെട്ടെന്ന് പുളിച്ചുകിട്ടാൻ ഇതാ ചില എളുപ്പവഴികൾ
Health tips: കടുത്ത ദാഹവും തലവേദനയും സൂചിപ്പിക്കുന്നത് ഉപ്പ് ഉണ്ടാക്കുന്ന രോ​ഗത്തിലേക്കോ? ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം
Egg Yolks Benefits: കൊളസ്ട്രോൾ ഉള്ളവർ മുട്ടയുടെ മഞ്ഞ കഴിക്കാമോ? പഠനങ്ങൾ പറയുന്നത് ഇതാണ്
ഫ്രിഡ്ജിൽ വെച്ചിട്ടും തേങ്ങയ്ക്ക് ചുവപ്പ് നിറം വരുന്നുണ്ടോ?
മാമ്പഴം കഴിച്ചാൽ ചൂടുകൂടുമോ?
കൈയില്‍ ഈ രേഖയുണ്ടോ? പണം കുമിഞ്ഞുകൂടും
ചായ രാവിലെയോ വൈകീട്ടോ കുടിക്കുന്നതാണ് ബെസ്റ്റ്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്